Month: January 2022

  • Kerala

    എ​എ​സ്‌​ഐ​യെ കു​ത്തി​യ ബി​ച്ചു ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാപ്പുസാക്ഷി

    കൊച്ചി: ഇ​ട​പ്പ​ള്ളി​യി​ല്‍ എ​എ​സ്‌​ഐ​യെ കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ച്ച ബി​ച്ചു ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പു​സാ​ക്ഷി. 2017 ഫെ​ബ്രു​വ​രി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്‍​സ​ര്‍ സു​നി ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന സ​മ​യ​ത്ത് ഇ​യാ​ള്‍ സു​നി​ക്കൊ​പ്പം കാ​ക്ക​നാ​ട് ജി​ല്ല ജ​യി​ലി​ലെ ഒ​രേ സെ​ല്ലി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. കൊച്ചിയിലെ അറിയപ്പെടുന്ന ക്രിമിനലായ ഇയാൾ ഏകദേശം മുപ്പതോളം കേസുകളിൽ പ്രതിയാണ്.ഇതിൽ പലതിനും ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.അത്തരമൊരു അവസരത്തിൽ വി​ചാ​ര​ണ​യ്ക്കാ​യി കോ​ട​തി​യി​ല്‍ കൊ​ണ്ടു​പോ​യ സ​മ​യ​ത്ത് ന​ട​ന്‍ ദി​ലീ​പി​ന് ന​ല്‍​കാ​നാ​യി പ​ള്‍​സ​ര്‍ സു​നി ക​ത്തു​കൊ​ടു​ത്തു​വി​ട്ട​ത് ഇയാളുടെ കൈ​വ​ശ​മാ​യി​രു​ന്നു. ഈ ​ക​ത്ത് ദി​ലീ​പു​മാ​യി ബ​ന്ധ​മു​ള്ള ഒ​രാ​ളെ ഇ​യാ​ള്‍ ഏ​ല്‍​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.തു​ട​ര്‍​ന്ന് വി​ചാ​ര​ണ​യ്ക്കു​ശേ​ഷം ബി​ച്ചു​വി​നെ കേ​സി​ലെ മാ​പ്പു സാ​ക്ഷി​യാ​ക്കു​ക​യാ​യി​രു​ന്നു.

    Read More »
  • Kerala

    നടിയെ ആക്രമിച്ച കേസില്‍ കൂടുതൽ  വെളിപ്പെടുത്തലുകൾ നടത്തി സംവിധായകൻ ബാലചന്ദ്ര കുമാർ

    നടിയെ ആക്രമിച്ച സംഭവത്തിൽ കേസുമായി ബന്ധപ്പെട്ടുള്ള  ‘വിഐപി’ യേ പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി സംവിധായകൻ ബാലചന്ദ്ര കുമാർ.ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി എന്നും കാവ്യ മാധവന്‍ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചിരുന്നതെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു. അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവരും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാര്‍  പറഞ്ഞു. പൊലീസിന് തന്റെ കയ്യിലുള്ള രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും തന്റെ മൊഴി രേഖപ്പെടുത്തുകയും പരിശോധനയ്ക്കായി തന്റെ ഫോണ്‍ അടക്കം നല്‍കിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

    Read More »
  • NEWS

    ശാസ്താംകോട്ട വേങ്ങയില്‍ സ്കൂട്ടര്‍യാത്രികന്‍ ബസിനടിയില്‍ വീണ് തല്‍ക്ഷണം മരിച്ചു

    കൊല്ലത്തിനുപോയ വേണാട് ബസിന് അടിയിലേക്ക് വീണ അജു തങ്കച്ചൻ്റെ തലയിലൂടെ ബസ് കയറിയിറങ്ങി. കാര്‍ തട്ടി ബസിനടിയിലേക്കു വീണതാണോ ബസ് കണ്ട് ബ്രേക്കിട്ടപ്പോള്‍ തെന്നി അടിയിലേക്കു വീണതാണോ എന്ന് വ്യക്തമല്ല കൊല്ലം: ചവറ റോഡില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കിന് സമീപത്തെ വളവില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ ബസിടിച്ചുമരിച്ചു. കൊട്ടാരക്കര ഓടനാവട്ടം ഗ്രേസ് വില്ലയില്‍ അജു തങ്കച്ചന്‍(45)ആണ് മരിച്ചത്. സ്കൂട്ടറില്‍ ചവറ ഭാഗത്തേക്കുപോയ കാര്‍ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൊല്ലത്തിനുപോയ വേണാട് ബസിന് അടിയിലേക്ക് വീണ അജു തങ്കച്ചൻ്റെ തലയിലൂടെ വാഹനം കയറിയിറങ്ങി. കാര്‍ തട്ടി ബസിനടിയിലേക്കു വീണതാണോ ബസ് കണ്ട് ബ്രേക്കിട്ടപ്പോള്‍ തെന്നി അടിയിലേക്കു വീണതാണോ എന്ന് വ്യക്തമല്ല. നിരന്തരം അപകടം നടക്കുന്ന വളവില്‍ കിഫ്ബി ജോലിയില്‍ വീതി വര്‍ദ്ധിപ്പിച്ചുവെങ്കിലും ഇതുവരെ അത് ഉപയോഗപ്രദമായിട്ടില്ല.

    Read More »
  • Kerala

    ചങ്ങനാശേരിയിൽ പുതിയ കെഎസ്ആർടിസി ടെർമിനൽ

    ചങ്ങനാശ്ശേരി: ആറു പതിറ്റാണ്ടിലേറെ  പഴക്കമുള്ള ഇവിടുത്തെ കെഎസ്‌ആര്‍ടിസി കെട്ടിടം പൊളിച്ച് പുതിയത് പണിയുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി.ഏറെ നാളായുള്ള ആവശ്യത്തെ തുടർന്ന് എംഎൽഎ ഫണ്ടിൽ നിന്ന് അഞ്ചുകോടി പതിനഞ്ചു ലക്ഷം രൂപ ചിലവഴിച്ചാണ് ഇപ്പോൾ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.   പുതിയ രണ്ടു നില കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് അനുമതിയായിട്ടുള്ളത്.പഴയ കെട്ടിടം ഫെബ്രുവരിയില്‍ പൊളിച്ചുനീക്കാനാണ് തീരുമാനം.പുതിയ ബസ് ടെര്‍മിനലിൽ  35500 ചതുരശ്രയടി ഡ്രൈവിംഗ് യാര്‍ഡും 18000 ചതുരശ്രഅടി കെട്ടിടസമുച്ചയം കഫ്റ്റീരിയ- ശീതീകരിച്ച വിശ്രമമുറി- ക്ലോക്ക് റൂം- ടേക്ക് ബ്രേക്ക് തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും.   നിര്‍മ്മാണം 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ വാഹന പാര്‍ക്കിംഗ് സൗകര്യവും ക്രമീകരിക്കുന്നുണ്ട്.എംഎല്‍എ ഫണ്ടില്‍ നിന്നുള്ള അഞ്ചുകോടി 15 ലക്ഷം രൂപ ചെലവഴിയാണ് നിര്‍മ്മാണം നടത്തുന്നത്.കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എച്ച്‌എല്‍എ ലൈഫ് കെയര്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. ഇതിന് എത്രയും പെട്ടെന്ന് തന്നെ സാങ്കേതികാനുമതി ലഭ്യമാക്കണമെന്ന് കെഎസ്‌ആര്‍ടിസി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.

    Read More »
  • Kerala

    എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോക്കെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം ശക്തമാകുന്നു

    എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോക്കെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം രൂക്ഷമാവുന്നു. പാര്‍ട്ടി ദേശീയ സെക്രട്ടറി എന്‍ എ മുഹമ്മദ് കുട്ടി സംസ്ഥാന ട്രഷറര്‍ സ്ഥാനം രാജിവെച്ചത് ചാക്കോക്കെതിരെയുള്ള പ്രതിഷേധം കടുപ്പിച്ചു. പാര്‍ട്ടിയിലെ പ്രത്യേക സാഹചര്യത്തില്‍ താന്‍ രാജിവെക്കുന്നുവെന്നായിരുന്നു അഹമ്മദ് കുട്ടി നേതൃത്വത്തെ അറിയിച്ചത്. അതേസമയം എന്‍സിപിക്ക് ലഭിച്ച രണ്ട് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം പ്രസിഡണ്ട് പി സി ചാക്കോ ഏകപക്ഷീയമായി പങ്കുവെച്ചതാണ് അഹമ്മദ് കുട്ടിയുടെ അതൃപ്തിക്ക് കാരണമെന്നാണ് കരുതുന്നത്. നേരത്തെ ചാക്കോയുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു തൃശൂര്‍ മുന്‍ ജില്ലാ പ്രസിഡണ്ടും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ടികെ ഉണ്ണികൃഷ്ണനും അനുയായികളും പാര്‍ട്ടി വിട്ടത്. ഇതിന് പുറമേ റെജി ചെറിയാനെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നും കൊണ്ടുവന്നതും പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷം സൃഷ്ടിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടിയില്‍ ഉന്നയിച്ച എന്‍എ മുഹമ്മദ് കുട്ടി, ജോസ് മോന്‍, വര്‍ക്കല രവികുമാര്‍ എന്നിവരെ കോര്‍കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.  

    Read More »
  • NEWS

    പി.ടി തോമസിന് ഒരു കോടിയോളം കടം, കടത്തെച്ചൊല്ലി കോൺസിൽ അടി

    ഇടുക്കി സ്വദേശിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ സ്വകാര്യ ആശുപത്രിയില്‍ ജാമ്യം നിന്ന14 ലക്ഷം, കൂടാതെ ഭവന വായ്പ, വാഹന വായ്പ, വ്യക്തി​ഗത വായ്പ എന്നിങ്ങനെ ഒരു കോടി രൂപയ്ക്കടുത്ത് കടബാധ്യതയുണ്ടത്രേ പി.ടി തോമസിന്. ഇത്പാർട്ടി ഏറ്റെടുക്കണമെന്ന് ഡൊമിനിക്ക് പ്രെസൻ്റേഷനും അതിനെ എതിർത്ത് മുൻമന്ത്രി കെ ബാബു എം.എൽ.എയും കൊച്ചി: രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എം.എൽ.എമാരുമൊക്കെ കോടികൾ സമ്പാദിക്കുമ്പോൾ അന്തരിച്ച ഒരു കോൺസ് നേതാവിനു കോടിയുടെ കടബാധ്യത. ഈയിടെ അന്തരിച്ച കോണ്‍​ഗ്രസ് നേതാവും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസിനാണ് ഒരു കോടിക്കടുത്ത് കടബാധ്യത. 75 ലക്ഷത്തിനും ഒരു കോടിക്കും അടുത്താണ് പി.ടിയുടെ കടബാധ്യത. പല തവണ എം.എൽ.എയും എം.പിയുമൊക്കെയായിരുന്നെങ്കിലും പി.ടി തോമസ് വ്യക്തിപരമായി ഒന്നും സമ്പാദിച്ചിരുന്നില്ല. പി.ടിയുടെ കടബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്ന് കോൺഗ്രസ് നേതാവും യു.ഡി.എഫ് ജില്ലാ ചെയര്‍മാനമായ ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. “പി.ടിയുടെ സാമ്പത്തിക ബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കണം. അദ്ദേഹത്തിന്റെ കുടുംബത്തോടു ചെയ്യാവുന്ന ഏറ്റവും വലിയ സഹായം അതാണ്. ഇളയ മകന്റെ വിദ്യാഭ്യാസ…

    Read More »
  • Kerala

    ശനിയാഴ്ച മുതൽ ഇന്ത്യയിലേക്ക് സൗദി എയർലൈൻസ് വിമാനസർവീസ് ആരംഭിക്കും

    റിയാദ്:ഈ മാസം എട്ടാം തീയതി (ശനിയാഴ്ച) മുതൽ ഇന്ത്യയിലേക്ക് സൗദി എയർലൈൻസ് വിമാനസർവീസ് ആരംഭിക്കും എയർ ബബിൾ കരാർ പ്രകാരമുള്ള സൗദി എയർലൈൻസിന്റെ ഷെഡ്യൂൾ ഇന്നലെ പുറത്തിറങ്ങി. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് നിലവിൽ സൗദി എയർ ലൈൻസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലായ സൗദി-ഇന്ത്യ എയർ ബബിൾ കരാർ പ്രകാരമാണ് സൗദി എയർലൈൻസും സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇൻഡിഗോയും ഫ്ളൈനാസും സൗദി-ഇന്ത്യ സെക്ടറിൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു.

    Read More »
  • Kerala

    സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ല: വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ബംഗാളിലും തമിഴ്നാട്ടിലുമൊക്കെ ഒമിക്രോൺ വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചത് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രോഗവ്യാപനം കൂടിയാല്‍ വിദഗ്ധരുടെ അഭിപ്രായം തേടി അപ്പോൾ വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

    Read More »
  • Kerala

    പച്ചക്കറി ലോറിയിൽ ലഹരി കടത്ത്; ചേർത്തലയിൽ പിടികൂടിയത് ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ

    ആലപ്പുഴ: ചേര്‍ത്തലയില്‍ വന്‍ ലഹരിവേട്ട.ഒരുകോടി രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച് കൊണ്ടുവരികയായിരുന്നു ഇവ. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.സംഭവത്തിൽ ലോറി കസ്റ്റഡിയിൽ എടുത്ത പോലീസ് ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്.

    Read More »
  • Kerala

    ഹൈക്കോടതി ഉത്തരവിന് പുല്ലുവില

    വഴിയോരക്കച്ചവടം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പതിച്ച ബോർഡിന് മുന്നിൽ തന്നെ വഴിയോരക്കച്ചവടം പൊടിപൊടിക്കുന്നു കൊല്ലം: ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഒഴിപ്പിച്ച അതേ സ്ഥലത്തു തന്നെ വഴിയോരക്കച്ചവടം വീണ്ടും പൊടിപൊടിക്കുന്നു.കാട്ടാക്കട ക്രിസ്ത്യൻ കോളജിനു മുന്നിലാണ് സംഭവം.കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇവിടുത്തെ വഴിയോരക്കച്ചവടം ഒഴുപ്പിച്ചത്.ഒഴിപ്പിച്ച അതേ സ്ഥലത്താണ് ഇന്നലെ മുതൽ വീണ്ടും  കച്ചവടം ആരംഭിച്ചിരിക്കുന്നതും. പിന്നിലെ മതിലിൽ വഴിയോരക്കച്ചവടം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച് പതിച്ച ഫ്ലക്സും കാണാം.

    Read More »
Back to top button
error: