KeralaNEWS

നടിയെ ആക്രമിച്ച കേസില്‍ കൂടുതൽ  വെളിപ്പെടുത്തലുകൾ നടത്തി സംവിധായകൻ ബാലചന്ദ്ര കുമാർ

ടിയെ ആക്രമിച്ച സംഭവത്തിൽ കേസുമായി ബന്ധപ്പെട്ടുള്ള  ‘വിഐപി’ യേ പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി സംവിധായകൻ ബാലചന്ദ്ര കുമാർ.ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി എന്നും കാവ്യ മാധവന്‍ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചിരുന്നതെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു. അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവരും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാര്‍  പറഞ്ഞു.
പൊലീസിന് തന്റെ കയ്യിലുള്ള രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും തന്റെ മൊഴി രേഖപ്പെടുത്തുകയും പരിശോധനയ്ക്കായി തന്റെ ഫോണ്‍ അടക്കം നല്‍കിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

Back to top button
error: