കൊച്ചി: ഇടപ്പള്ളിയില്‍ എഎസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച ബിച്ചു നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. 2017 ഫെബ്രുവരിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് ഇയാള്‍ സുനിക്കൊപ്പം കാക്കനാട് ജില്ല ജയിലിലെ ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്.
കൊച്ചിയിലെ അറിയപ്പെടുന്ന ക്രിമിനലായ ഇയാൾ ഏകദേശം മുപ്പതോളം കേസുകളിൽ പ്രതിയാണ്.ഇതിൽ പലതിനും ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.അത്തരമൊരു അവസരത്തിൽ
വിചാരണയ്ക്കായി കോടതിയില്‍ കൊണ്ടുപോയ സമയത്ത് നടന് ദിലീപിന് നല്‍കാനായി പള്‍സര്‍ സുനി കത്തുകൊടുത്തുവിട്ടത് ഇയാളുടെ കൈവശമായിരുന്നു. ഈ കത്ത് ദിലീപുമായി ബന്ധമുള്ള ഒരാളെ ഇയാള്‍ ഏല്‍പ്പിച്ചതായി കണ്ടെത്തിയിരുന്നു.തുടര്‍ ന്ന് വിചാരണയ്ക്കുശേഷം ബിച്ചുവിനെ കേസിലെ മാപ്പു സാക്ഷിയാക്കുകയായിരുന് നു.