NEWS

ശാസ്താംകോട്ട വേങ്ങയില്‍ സ്കൂട്ടര്‍യാത്രികന്‍ ബസിനടിയില്‍ വീണ് തല്‍ക്ഷണം മരിച്ചു

കൊല്ലത്തിനുപോയ വേണാട് ബസിന് അടിയിലേക്ക് വീണ അജു തങ്കച്ചൻ്റെ തലയിലൂടെ ബസ് കയറിയിറങ്ങി. കാര്‍ തട്ടി ബസിനടിയിലേക്കു വീണതാണോ ബസ് കണ്ട് ബ്രേക്കിട്ടപ്പോള്‍ തെന്നി അടിയിലേക്കു വീണതാണോ എന്ന് വ്യക്തമല്ല

കൊല്ലം: ചവറ റോഡില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കിന് സമീപത്തെ വളവില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ ബസിടിച്ചുമരിച്ചു. കൊട്ടാരക്കര ഓടനാവട്ടം ഗ്രേസ് വില്ലയില്‍ അജു തങ്കച്ചന്‍(45)ആണ് മരിച്ചത്.

സ്കൂട്ടറില്‍ ചവറ ഭാഗത്തേക്കുപോയ കാര്‍ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൊല്ലത്തിനുപോയ വേണാട് ബസിന് അടിയിലേക്ക് വീണ അജു തങ്കച്ചൻ്റെ തലയിലൂടെ വാഹനം കയറിയിറങ്ങി. കാര്‍ തട്ടി ബസിനടിയിലേക്കു വീണതാണോ ബസ് കണ്ട് ബ്രേക്കിട്ടപ്പോള്‍ തെന്നി അടിയിലേക്കു വീണതാണോ എന്ന് വ്യക്തമല്ല.
നിരന്തരം അപകടം നടക്കുന്ന വളവില്‍ കിഫ്ബി ജോലിയില്‍ വീതി വര്‍ദ്ധിപ്പിച്ചുവെങ്കിലും ഇതുവരെ അത് ഉപയോഗപ്രദമായിട്ടില്ല.

Back to top button
error: