Month: January 2022
-
India
എമിറേറ്റ്സ് നറുക്കെടുപ്പില്‍ ഒരു മാസത്തിനുള്ളില്‍ രണ്ടുതവണ 77,777 ദിര്‍ഹം സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി
അബുദാബി: എമിറേറ്റ്സ് ഡ്രോയിൽ ഒരു മാസത്തിനുള്ളില്‍ രണ്ടുതവണ സമ്മാനം ലഭിക്കുക.അതും 77,777ദിർഹം വീതം ! 16 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ ശ്രീറാം ശാന്ത നായിക്(46) ആണ് ഈ ഭാഗ്യവാൻ. നറുക്കെടുപ്പ് ഫലം വന്നപ്പോള്‍ സ്തംഭിച്ചുപോയി എന്നും ഞാന്‍ തിരഞ്ഞെടുത്ത നമ്പറുകള്‍ ഒരു മാസത്തിനുള്ളില്‍ രണ്ടുതവണ വിജയിച്ചത് വിശ്വസിക്കാനായില്ലെന്നും ശ്രീറാം ശാന്ത നായിക് പറഞ്ഞു. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരുമെന്നും ശ്രമിച്ചു കൊണ്ടിരുന്നാല്‍ ഇനിയും നേട്ടം കൈവരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
ബൈക്ക് യാത്രക്കാരനെ വഴിയിൽ തടഞ്ഞ് നിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറ കൊടികാട്ട് വീട്ടിൽ അജേഷ് (35) ആണ് കാലടി പൊലീസിന്‍റെ പിടിയിലായത്. രാത്രി ഒമ്പത് മണിയോടെ സുഹൃത്തുമൊത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ, മഞ്ഞപ്രയിൽ ബാറിന് സമീപം വച്ച് തടഞ്ഞ് നിർത്തി ബെക്ക് ഒടിച്ചിരുന്ന ജോബിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഇൻസ്പെക്‌ടർ ബി സന്തോഷ്, എസ് ഐ മാരായ റ്റി ബി ബിബിൻ, പി ജെ ജോയി എഎസ്ഐ അബ്‌ദുൾ സത്താർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Read More » -
Kerala
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഇ.ശ്രീധരൻ
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍. കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈനെന്നും പദ്ധതി വരുന്നതോടെ ട്രാക്കിന് ചുറ്റും വേലി കെട്ടേണ്ടി വരും അത് ചൈനാ മതിലായി മാറുന്ന സാഹചര്യത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രൂക്ഷമായ കൊവിഡ് പ്രതിസന്ധിക്കിടെ ഇത്രയും വലിയ പദ്ധതി കൊണ്ടുവരുന്നത് ശരിയല്ലെന്നും റെയില്‍വേ കടന്നുപോകുന്ന പാതയില്‍ ഏറിയ പങ്കും നെല്‍വയലുകളും നീര്‍ത്തടങ്ങളുമാണ് അത് ജലാശയങ്ങളുടെ സുഗമമായ ഒഴുക്കിന് തടസമാകുമെന്നും മെട്രോമാൻ പറഞ്ഞു. അതേസമയം യുഡിഎഫ് കൊണ്ടുവന്ന ഹൈസ്പീഡ് റെയില്‍ പദ്ധതിയെ താൻ പിന്തുണച്ചിരുന്നു എന്നും അന്ന് കൊവിഡ് ഭീഷണിയില്ലായിരുന്നു എന്നും ഇ ശ്രീധരൻ പറഞ്ഞു.ഗുരുവായൂര്‍-താനൂര്‍ റെയില്‍പ്പാതയ്ക്ക് അനുമതി ലഭിച്ച് 15 വര്‍ഷമായിട്ടും നടപ്പാക്കിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .
Read More » -
Kerala
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
റാന്നി:വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവല്ല ബിലീവേർസ് ആശു പത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.അത്തിക്കയം മടന്തമൺ കക്കുഴിയിൽ മാത്യൂ കുരുവിളയുടെ മകൻ ഡിനു കുരുവിള ( 30 ) ആണ് മരിച്ചത് റാന്നി- ഇട്ടിയപ്പാറ പോസ്റ്റോഫീസ് ജംഗ്ഷനിൽ കംപ്യൂട്ടർ സെയിൽസ് , സർവീസ് സ്ഥാപനം നടത്തിവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദമരുതി ആശുപത്രിപ്പടിയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. ഡിനുവിനെ കൂടാതെ കാറിലുണ്ടായിരുന്ന റാന്നി കല്ലും പറമ്പിൽ കെ.എസ് ഷിനു (38), മന്ദമരുതി പനം തോട്ടത്തിൽ ജിബി ജോൺ ( 33 ), റാന്നി വരാപ്പുഴ ലിനു രാമചന്ദ്രപ്പണിക്കർ എന്നിവർക്കും പരിക്കേറ്റിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിക്കാനത്തിന് പോയിട്ട് റാന്നിയിലേക്ക് മടങ്ങും വഴിയാണ് അപകടം. ഡിനു വിന്റെ മൃതദേഹം പത്തനംതിട്ടയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്കാരം പിന്നീട്. മാതാവ് സാലമ്മ. സഹോദരൻ…
Read More » -
India
ഒമിക്രോൺ ഭീതി: ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോങ്
ഒമിക്രോൺ വ്യാപനത്തെ തടയാൻ കർശന നിയന്ത്രണങ്ങളുമായി ഹോംങ്കോങ്. വെള്ളിയാഴ്ച അർധരാത്രി മുതൽ രണ്ടാഴ്ചത്തേക്ക് ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തിയതാണ് ഇതിൽ പ്രധാനം. ഇന്ത്യ ആസ്ട്രേലിയ, കാനഡ, ഫ്രാൻസ്, പാകിസ്താൻ, ഫിലിപ്പൈൻസ്, യു.കെ, യു.എസ് എന്നിവയാണ് വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ. മറ്റുള്ള രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് 21 ദിവസത്തെ കർശന ഹോട്ടൽ ക്വാറന്‍റീനും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബാറുകളും ജിംനേഷ്യങ്ങളും അടച്ചുപൂട്ടുകയും റസ്റ്റാറന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Read More » -
Kerala
മൊബൈൽ ഗെയിമിൽ ഹരം; കണ്ണൂരിൽ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി
മൊബൈൽ ഗെയിമിൽ ഹരം കയറിയ രണ്ട് വിദ്യാർഥികൾ റേഞ്ച് കിട്ടാത്തതിനെ തുടർന്ന് ഫോൺ എറിഞ്ഞുടച്ച ശേഷം ജീവനൊടുക്കി. ധർമടത്തും കതിരൂർ മലാലിലുമാണ് രണ്ട് സ്കൂൾ വിദ്യാർഥികൾ ആത്മഹത്യ ചെയ്തത്. പ്ലസ് ടു വിദ്യാർഥിയായ ധര്‍മടം കിഴക്കെ പാലയാട് റിവർവ്യൂവിൽ റാഫി- സുനീറ ദമ്പതികളുടെ മകനും എസ്എൻ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയുമായ അദിനാന് (17), കതിരൂർ മലാൽ എകെജി വായനാശാലക്ക് സമീപത്തെ അഥർവ് (14) എന്നിവരാണ് മരിച്ചത്. തന്റെ മൊബൈൽ ഫോൺ എറിഞ്ഞ് തകർത്ത ശേഷം അദിനാൻ വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. മൊബൈൽ തകർത്ത ശേഷം മുറിക്ക് പുറത്ത് ഇറങ്ങിയ അദിനാൻ താൻ വിഷം കഴിച്ചതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഥർവിന്റെ മുറിയിൽ നിന്നും സോഡിയം നൈട്രേറ്റ് കണ്ടെടുത്തു. ഇവർ എറിഞ്ഞു തകർത്ത മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ്. ധർമ്മടം സിഐ സുമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read More » -
Kerala
ആദായം മാത്രമല്ല ആരോഗ്യവുമാണ് പയർ; പയർ കൃഷിയെപ്പറ്റി അറിയേണ്ടതെല്ലാം
വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 1, ബി 2, ബി 6, വിറ്റാമിന്‍ സി, നിക്കോട്ടിനിക് ആസിഡ് എന്നിവ പയറില്‍ ധാരാളം അടങ്ങിയിട്ടുണ്ട് മണ്ണിനും മനുഷ്യനും ഒരുപോലെ പ്രയോജനം ചെയ്യുന്ന വിളയാണ് പയർ.അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്ത് മണ്ണിലെത്തിക്കുന്നതിന് പയര്‍വര്‍ഗ വിളകളുടെ വേരുകള്‍ക്ക് പ്രത്യേക കഴിവുണ്ട്.അതുകൊണ്ടു തന്നെയാണ് മറ്റ് കൃഷികൾക്കൊപ്പം പയർ ഇടവിളയായി കൃഷി ചെയ്യണമെന്ന് പറയുന്നതും. പച്ചക്കറി വിളകളില്‍ പ്രോട്ടീന്റെ ഉറവിടമാണ് പയര്‍.കേരളത്തിലെ കാലാവസ്ഥയില്‍ എപ്പോഴും കൃഷി ചെയ്യാന്‍ പറ്റിയ വിള. നല്ലതുപോലെ കട്ടകള്‍ ഉടച്ച് സെന്റൊന്നിന് ഒരു കിലോഗ്രാം കുമ്മായമോ രണ്ടുകിലോഗ്രാം ഡോളമൈറ്റോ ചേര്‍ത്ത് മണ്ണ് പരുവപ്പെടുത്തണം.ജൈവരീതിയില്‍ കൃഷി ചെയ്യുമ്പോള്‍ അഞ്ചുകിലോ ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ഠവും കാല്‍ കിലോഗ്രാം രാജ്‌ഫോസും അടിവളമായി നല്‍കാം.മണ്ണ് നന്നായി നനച്ചതിനുശേഷം വളം ചെയ്യുന്നതാണ് നല്ലത്. പയര്‍വിത്ത് വിതയ്ക്കുന്നതിന് മുമ്പ് റൈസോബിയം കള്‍ച്ചറിലോ സ്യൂഡോമോണസ് കലക്കിയ വെള്ളത്തിലോ ഒരുമണിക്കൂർ മുക്കിവെക്കണം.കീടങ്ങളുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണിത്. രണ്ടാഴ്ചയിലൊരിക്കല്‍ ചാണകം ചേര്‍ത്ത് മണ്ണിളക്കി കൊടുക്കുന്നതോടൊപ്പം തന്നെ ഇലകളില്‍ പഞ്ചഗവ്യവും…
Read More » -
Kerala
സിൽവർ ലൈൻ ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നെ എപ്പോഴെന്നു മുഖ്യമന്ത്രി
കൊച്ചി: ആരൊക്കെ എതിർത്താലും സിൽവർ ലൈൻ പദ്ധതി തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻപദ്ധതി നാടിന് ആവശ്യമാണ്. വികസനത്തിൽ താൽപര്യമുള്ള എല്ലാവരും സഹകരിക്കണം. ഇപ്പോൾ നടന്നില്ലെങ്കിൽ എപ്പോൾ എന്ന് കൂടി നാം ആലോചിക്കണം. പദ്ധതിയെ എതിർക്കുന്നത് പുതിയ തലമുറയോട് ചെയ്യുന്ന നീതികേടാണെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു. കേരളത്തിൽ ഇനി വികനത്തിന്റെ കുതിച്ചു കയറ്റമാണ് ഉണ്ടാകാൻ പോകുന്നത്. സിൽവർ ലൈൻ പരിസ്ഥിതി സൗഹൃദമായാണ് തയാറാക്കുക. പരിസ്ഥിതിക്ക് ഒരു ദോഷവും വരില്ല, മറിച്ച് ഗുണമാണ് ഉണ്ടാകുക. നെൽകൃഷി തടസപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് എന്നും വികസനത്തിന് എതിരാണ്. ഏതാനും ചിലർ എതിർത്തപ്പോൾ ദേശീയപാത വികസനം യുഡിഎഫ് ഉപേക്ഷിച്ചു. പിന്നെ എന്തുണ്ടായി? ഇടതുസർക്കാർ വന്നാണ് ജനങ്ങളെ മനസിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ എംഎൽഎമാരുമായി പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
Kerala
പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു.മലയിന്‍കീഴ് ഗോവിന്ദമംഗലത്ത് വാടകക്ക് താമസിക്കുന്ന മുഹമ്മദ് റിയാസ്-പ്രിയങ്ക ദമ്ബതികളുടെ മകള്‍ റംസിയയാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പാല്‍ കുടിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.പെട്ടെന്നു തന്നെ നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
Kerala
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ്-ബിജെപി റാലി
കൊടുങ്ങല്ലൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ്-ബിജെപി റാലി. 2006ൽ കൊല്ലപ്പെട്ട ബിജെപി മുനിസിപ്പൽ ഏരിയാ സെക്രട്ടറി സത്യേഷിന്റെ സ്മരണാർഥം സംഘടിപ്പിച്ച റാലിയിലാണ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയത്. ‘ഡിവൈഎഫ്‌ഐ നാറികളേ, കണ്ണൂരിലെ തരിമണലിൽ, പിണറായിയെ വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങൾ’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം വിളി. പ്രകടനം പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി പങ്കുവച്ചിരുന്നു. സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്.
Read More »