തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ബംഗാളിലും തമിഴ്നാട്ടിലുമൊക്കെ ഒമിക്രോൺ വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചത് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രോഗവ്യാപനം കൂടിയാല്‍ വിദഗ്ധരുടെ അഭിപ്രായം തേടി അപ്പോൾ വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.