NEWS

ബിന്ദു നായർക്ക് വീണ്ടും അവാർഡ്

‘ഇനിഅല്പം മധുരം ആകാം’ എന്ന ഷോർട് ഫിലിമിനും ‘കുസൃതി കണ്ണൻ’ എന്ന ഡിവോഷണൽ ആൽബത്തിനുമാണ് അവാർഡ്. ഇതിൻ്റെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തത് ബിന്ദു നായരാണ്

സൗത്തിന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന 2021ലെ ഷോർട്ട് ഫിലിം, ഡിവോഷണൽ ആൽബം അവാർഡ് ബിന്ദു നായർക്ക് ലഭിച്ചു.

ബിന്ദു നായർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘ഇനി അല്പം മധുരം ആകാം’ എന്ന ഷോർട് ഫിലിമും, ‘കുസൃതി കണ്ണൻ’ എന്ന ഡിവോഷണൽ ആൽബവുമാണ് അവാർഡിന് അർഹമായ പരിപാടികൾ.
ഡോ.ആർ.എസ് പ്രദീപ് മുഖ്യസംഘടകനായ സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമി, ചലച്ചിത്ര- ടെലിഷൻ രംഗത്തെ വിവിധ മേഖലയിൽ ഓരോ വർഷവും പുരസ്കാരങ്ങൾ നൽകി വരുന്നു. ഈ വർഷത്തെ സൗത്ത് ഇന്ത്യൻ ഫിലിം അവാർഡ് ചടങ്ങിലും സിനിമാ, ടി വി രംഗത്തെ നിരവധി കലാകാരന്മാർ പങ്കെടുത്തു.
തിരുവനന്തപുരത്തെ തൈക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായിരുന്നു.

Back to top button
error: