Month: November 2021
-
India
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 8,309 രോഗബാധിതര്‍, 236 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 8,309 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 3,45,80,832 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 236 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,68,790 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 9,905 പേര്‍ രോഗമുക്തി നേടി. ഇതോടെ നിലവില്‍ 3,40,08,183 പേരാണ് ആകെ രോഗമുക്തി നേടിയത്. ഇതുവരെ 64,02,91,325 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,22,41,68,929 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.
Read More » -
Kerala
കോഴിക്കോട് വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കോഴിക്കോട്: വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിന്‍ ജേക്കബ് (72)നെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ യാത്രക്കാരന്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാന്‍സര്‍ രോഗിയായ ജസ്റ്റിന്‍ ഇതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read More » -
NEWS
വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ വിമാനത്താവളം ജപ്തി ചെയ്ത് ചൈന
വിമാനത്താവളത്തിനായി വാങ്ങിയ വായ്പ തിരിച്ചടവ് മുടങ്ങിയതനെത്തുടർന്ന് ചൈനീസ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ വിമാനത്താവളം പിടിച്ചെടുത്തു. ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളമാണ് ചൈന പിടിച്ചെടുത്തത്.ഇതിന്റെ പശ്ചാത്തലത്തിൽ ചൈനയുമായി വിഷയം ചർച്ച ചെയ്യാൻ ഉഗാണ്ടയിലെ പ്രസിഡന്റ് യൊവേരി മുസേവേനി ഒരു സംഘത്തെ ബീജിങിലേക്ക് അയച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ചൈനയിലെ എക്സിം ബാങ്കിൽ നിന്ന് 207 ദശലക്ഷം ഡോളർ നേരത്തെ ഉഗാണ്ട ഭരണകൂടം എന്റെബെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി കടമെടുത്തിരുന്നു.20 വർഷത്തേക്കായിരുന്നു വായ്പയുടെ കാലാവധി.ഇത് പലപ്പോഴായി മുടങ്ങിയതിനെ തുടർന്നാണ് നടപടി. ഉഗാണ്ടയിലെ ആകെയുള്ള അന്താരാഷ്ട്ര വിമാനത്താവളമാണ് എന്റെബെ.
Read More » -
India
വെല്ലൂരില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത,ആളപായമില്ല
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ ഭൂചലനം. പുലര്‍ച്ചെ 4.17നുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഭൂമിയുടെ 25 കിലോമീറ്റര്‍ ആഴത്തില്‍ പടിഞ്ഞാറ്-തെക്കു പടിഞ്ഞാറ് മേഖലയാണു പ്രഭവസ്ഥാനം. ഭൂകമ്പത്തിന്റെ ആഘാതം പുറമേ കാര്യമായി അനുഭവപ്പെട്ടിട്ടില്ല.
Read More » -
NEWS
ഓസ്ട്രേലിയന്‍ മുന്‍ക്രിക്കറ്റ് താരം ഷെയ്ന് വോണിന് വാഹനാപകടത്തില്‍ പരിക്ക്
സിഡ്നി: ഓസ്ട്രേലിയന്‍ മുന്‍ക്രിക്കറ്റ് താരം ഷെയ്ന് വോണിന് വാഹനാപകടത്തില്‍ പരിക്ക്. മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലന്നാണ് സൂചന. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ആഷസ് സീരിസില്‍ വോണ്‍ കമന്റേറ്ററാണ്. അതിനുമുന്‍പ് പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More » -
Kerala
ജലനിരപ്പ് 142 അടിയിലേക്ക്; മുല്ലപ്പെരിയാറിൽ 2 ഷട്ടറുകൾ ഉയർത്തി
തൊടുപുഴ: മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ മുപ്പത് സെന്റീമീറ്റർ വീതം ഉയർത്തി. തമിഴ്നാട് വീണ്ടും ടണൽ വഴി വെള്ളം കൊണ്ടുപോകാൻ തുടങ്ങി. റൂൾ കർവ് പ്രകാരം 142 അടി വെള്ളം ഡാമിൽ നിലനിർത്താം.
Read More » -
Kerala
ഇടുക്കി ആര്‍.ടി.ഒയുടെ ക്വാട്ടേഴ്‌സിനു നേരെ ആക്രമണം
ഇടുക്കി ആര്‍.ടി.ഒ ആര്‍. രമണന്റെ പൈനാവിലുള്ള ക്വാട്ടേഴ്‌സ് അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥന്‍ നാട്ടിലേക്ക് പോയതിനാല്‍ സംഭവസമയത്ത് ക്വാര്‍ട്ടേഴ്‌സില്‍ ആരും ഉണ്ടായിരുന്നില്ല. ജനാലകളുടെ ഗ്ലാസുകള്‍ തകര്‍ത്തെങ്കിലും വാതില്‍ തുറക്കാനോ അകത്തുകയറാനോ അക്രമിക്ക് കഴിഞ്ഞില്ല. വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയും വൈദ്യുതി വകുപ്പ് സ്ഥാപിച്ചിട്ടുള്ള മീറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. രാത്രി ബഹളം കേട്ടതിനെ തുടര്‍ന്ന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലുള്ളവരാണ് അക്രമം തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിച്ചത്. ഇടുക്കി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് ആര്‍.ടി.ഒ രമണനും പറഞ്ഞു.
Read More » -
Kerala
അതിഥി തൊഴിലാളിയെ സുഹൃത്ത് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
ത്തനംതിട്ട: അതിഥി തൊഴിലാളിയെ സുഹൃത്ത് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. പശ്ചിമബംഗാള്‍ സ്വദേശി സുബോധ് റായ് ആണ് മരിച്ചത്. പത്തനംതിട്ട നഗരത്തില്‍ രാത്രി ഒന്നോടെയാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിയായ സുഫന്‍ ഹല്‍ദാര്‍ ആണ് പ്രതി. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. സുബോധ് റായിയും സുഫൻ ഹൽദാറും തമ്മിൽ വൈരാഗ്യമുണ്ടായിരുന്നു. മദ്യപിച്ച ശേഷം ഇവർ തമ്മിൽ തർക്കമുണ്ടായി. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് സുഫൻ ഹൽദാർ, സുബോധിനെ കൊന്നത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
Lead News
രാജ്യസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി; വിജയം ഉറപ്പിച്ച് ജോസ്.കെ.മാണി
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള തെരെഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. നിയമസഭ സമുച്ചയത്തിലെ മൂന്നാം നിലയിലെ ഹാളിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ്. നാല് മണിവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് അഞ്ചിന് വോട്ടെണ്ണും. നിയമസഭ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണൻ നായരാണ് വരണാധികാരി. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയും യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനും തമ്മിലാണ് മത്സരം. സഭയിലെ അംഗബലം അനുസരിച്ച് ജോസ് കെ മാണിയുടെ ജയം ഉറപ്പാണ്. 99 പ്രതിനിധികളാണ് എൽ ഡി എഫിന് ഉള്ളത്. എന്നാൽ ഇതിൽ രണ്ട് വോട്ട് കുറയും. സിപിഎമ്മിലെ മുൻ മന്ത്രി ടി പി രാമകൃഷ്ണനും പി മമ്മിക്കുട്ടിയും കൊവിഡ് ബാധിതരായി ചികിൽസയിലാണ്. യുഡിഎഫിന്റെ 41 അംഗങ്ങളിൽ പി ടി തോമസ് ചികിൽസയിലാണ്.
Read More » -
Kerala
വീട്ടുജോലിക്കാരിയെ കടന്നു പിടിച്ച ഡോക്ടര്‍ അറസ്റ്റില്‍
പന്തളം: വീട്ടുജ്യോലിക്കാരിയായ സ്ത്രീയെ കടന്നുപിടിച്ച ഡോക്ടര്‍ അറസ്റ്റില്‍. മുട്ടാര്‍ യക്ഷി വിളകാവിന് സമീപം പഞ്ചവടിയില്‍ ഡോക്ടര്‍ അനില്‍. ജി.(48 ) യെ ആണ് പന്തളം SHO S. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ചുനാടുള്ള ആശുപത്രിയിലെ ഡോക്ടറാണ് ഇയാള്‍.
Read More »