NEWS

ഇടിമിന്നലിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരത്തറയും ചുറ്റു വേലിയും തകർന്നു

തെക്കിന്റെ തിരു‌പ്പതി എന്നറിയപ്പെടുന്ന ഈ ക്ഷേത്രം, 108 വൈഷ്ണവ ദേവാലയങ്ങളിൽ ഒന്നാണ്. ഇന്ന് വൈകുന്നേരത്തെ  ഇടിമിന്നലിൽ ഇവിടുത്തെ സ്വർണ്ണ കൊടിമരത്തറയും ചുറ്റു വേലിയും തകർന്നു

തിരുവല്ല: ഇന്ന് (ഞായർ)വൈകുന്നേരം സംഭവിച്ച ഇടിമിന്നലിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരത്തറയും ചുറ്റു വേലിയും തകർന്നു. പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണിത്. മഹാവിഷ്ണു ഇവിടെ ‘ശ്രീവല്ലഭൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. 108 വൈഷ്ണവ ദേവാലയങ്ങളിലൊന്നായ ഈ ക്ഷേത്രം
തെക്കിന്റെ തിരു‌പ്പതി എന്നും അറിയപ്പെടുന്നു.
വർഷം മുഴുവൻ കഥകളി അരങ്ങേറുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രം കൂടിയാണ് ഇത്.

Back to top button
error: