NEWS

വനിതാ പ്രവര്‍ത്തകയ്ക്ക് ലഹരി ജ്യൂസ് നല്‍കി നഗ്നചിത്രം പകര്‍ത്തി പ്രചരിപ്പിച്ച ഈ മ്ലേഛനും സി.പി.എംകാരനോ

ഒരു യാത്രക്കിടെ കാറില്‍വെച്ച് ലഹരിമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി യുവതിയെ ബോധരഹിതയാക്കി. പിന്നീട് നഗ്ന ചിത്രം പകര്‍ത്തി. ഈ ചിത്രം കാണിച്ച് പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. രണ്ട് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം നല്‍കില്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ ദൃശ്യങ്ങള്‍ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിൽ  പ്രചരിപ്പിച്ചു

 പത്തനംതിട്ട: കേട്ടാൽ അറയ്ക്കുന്ന ഹീനകൃത്യം ചെയ്ത സിപിഎം പ്രാദേശികനേതാക്കൾ ഒടുവിൽ നിയമത്തിൻ്റെ പിടിയിൽ. വനിതാ പ്രവര്‍ത്തകയോട് ബ്രാഞ്ച് സെക്രട്ടറി സജിമോനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍  നാസറും സുഹൃത്തുക്കളും ചെയ്തത് മനുഷ്യത്വരഹിതമായ കൊടും ക്രൂരത.
ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം നഗ്ന ചിത്രം പകര്‍ത്തുകയും ഭീഷണിക്ക് വഴങ്ങില്ലെന്ന് മനസ്സിലായതോടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
ചിത്രങ്ങള്‍ പകര്‍ത്തിയത് സജിമോനും നാസറുമാണ്. എന്നാല്‍ സുഹൃത്തുക്കളും പാർട്ടി സഖാക്കളുമായ പത്ത് പേർ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ സജിമോന്‍, നാസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Signature-ad

വനിതാപ്രവര്‍ത്തകയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരില്‍ വനിതാ കൗണ്‍ലിലറും ഉള്‍പ്പെടുന്നു. ഈ വര്‍ഷം മേയിലാണ് സംഭവം.
പത്തനംതിട്ടയിലേക്കുള്ള യാത്രക്കിടെ കാറില്‍വെച്ച് ലഹരിമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് ബോധരഹിതയാക്കി നഗ്ന ചിത്രം പകര്‍ത്തിയത്. പിന്നീട് ഈ ചിത്രം കാണിച്ച് ഇവരോട് പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. രണ്ട് ലക്ഷം രൂപയാണ് ഇരുവരും ആവശ്യപ്പെട്ടത്. പണം നല്‍കില്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറി. സോഷ്യല്‍മീഡിയയിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരില്‍ വനിതാ കൗണ്‍സിലറും അഭിഭാഷകനും ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെയും കേസെടുത്തു.

മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡി.എന്‍.എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് യുവതി ആദ്യം പരാതി നല്‍കിയത്. എസ്.പി തിരുവല്ല പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം ഉച്ചയോടെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തു.

പാര്‍ട്ടി ഘടകങ്ങളില്‍ പരാതി കിട്ടിയാല്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് തിരുവല്ല സിപിഎം ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് ബി ആന്റണി അറിയിച്ചു. മോശം ദൃശ്യങ്ങള്‍ പ്രചരിച്ചു എന്നാ മഹിളാ അസോസിയേഷൻ നൽകിയ പരാതിയില്‍ പീഡനത്തിന് ഇരയായ യുവതിയെ പാര്‍ട്ടിയില്‍ നിന്നും മുമ്പ് സസ്‌പെന്റ് ചെയ്തതാണെന്നും ഏരിയ സെക്രട്ടറി അറിയിച്ചു.

Back to top button
error: