IndiaNEWS

കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ പൊക്കാൻ ട്രക്ക് ഡ്രൈവറുടെ വേഷത്തിൽ എംഎല്‍എ

ഹൈവേയില്‍ കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ പിടിക്കാന്‍ ട്രക്ക് ഡ്രൈവറുടെ വേഷത്തിലെത്തി എംഎല്‍എ. മഹാരാഷ്ട്ര ഛലിസ്ഗാവ് എംഎല്‍എ മങ്കേഷ് ചവാനാണ് ട്രക്ക് ഡ്രൈവറായി വേഷം മാറിയെത്തിയത്. നവംബര്‍ 24 നാണ് സംഭവം. തെളിവ് സഹിതം കൈക്കൂലി പിടിച്ചതോടെ പൊലീസ് സുപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ജല്‍ഗാവ്, ഔറംഗബാദ് ജില്ലകളിലുണ്ടായ കനത്ത മഴയില്‍ കന്നഡ് ഘട്ട് മേഖലയിലെ എട്ടിടങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു. ഇതോടെ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് മറാത്ത്‌വാഡ, വിദര്‍ഭ മേഖലകളിലേക്കും മറ്റ് നിരവധി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ചരക്ക് വാഹനങ്ങള്‍ പോകുന്ന പ്രധാന പാതയായ ധൂലെ- ഔറംഗബാദ് -സോലാപൂര്‍ ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടു. അടുത്തിടെയാണ് ചെറുവാഹനങ്ങളുടെ സഞ്ചാരം ഈ പാതയില്‍ അനുവദിച്ചത്. അപ്പോഴും ചരക്ക് വാഹന ഗതാഗതം പുനഃസ്ഥാപിച്ചിരുന്നില്ല.

Signature-ad

റോഡ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍, ഭാരവാഹനങ്ങള്‍ക്കായി റോഡ് അടച്ചിട്ടുണ്ടെന്ന് കന്നഡ് ഘട്ടിന്റെ തുടക്കത്തില്‍ ബോര്‍ഡുകളും ഉണ്ട്. എന്നാല്‍ ട്രക്ക് ഡ്രൈവര്‍മാര്‍ പൊലീസുകാര്‍ക്ക് പണം നല്‍കി റോഡ് ഉപയോഗിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എംഎല്‍എ നേരിട്ടിറങ്ങിയത്.

Back to top button
error: