ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ യുകെയിലും. യുകെയിൽ രണ്ട് പേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നും എത്തിയവർക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്തു.
ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യൂറോപ്യൻ രാജ്യമാണ് യുകെ. നേരത്തെ ജർമനിയിലും ബെല്‍ജിയത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദം നിരവധി രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി.
നിരീക്ഷണവും ജാഗ്രതയും മുന്‍കരുതലും ശക്തമാക്കാനാണ് തെക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് ഡബ്ലിയുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയത്.