അമ്മയുടെ പുതിയ ആസ്ഥാനം; ഉദ്ഘാടനം നിര്‍വ്വഹിച്ച് താരരാജാക്കന്‍മാര്‍

ലയാള സിനിമയിലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 10 മണിക്ക് മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വളരെ പരിമിതമായ ആളുകളെ ഉള്‍പ്പെടുത്തി ലളിതമായ ചടങ്ങാണ് നടത്തിയത്.

മലയാള സിനിമയില്‍ അമ്മ എന്ന സംഘടനയുടെ പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം ഉയരുന്നത്. സംഘടനയില്‍ പങ്കാളികളായ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാവണമെന്നും താരങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് ആസ്ഥാനമന്ദിരം സന്ദര്‍ശിക്കണമെന്നും ക്ഷണക്കത്തില്‍ ഇടവേള ബാബു കുറിച്ചിരിക്കുന്നു. ദേശാഭിമാനി റോഡിലാണ് അമ്മയുടെ ആസ്ഥാനമന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *