കേ​ര​ള​ത്തി​ല്‍ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങളുടെ ഘോഷയാത്രയെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

പാ​ര്‍​ട്ടി നേ​താ​ക്ക​ളുടെ ഭാ​ര്യ​മാ​രെ​യും, ഇ​ഷ്ട​ക്കാ​രെ​യും എൽ ഡി എഫ് സ​ര്‍​ക്കാ​ര്‍ വ്യാ​പ​ക​മാ​യി സ്ഥി​ര​പ്പെ​ടു​ത്തു​ക​യാ​ണ്.ഇത് സാധാരണക്കാരായ ഉദ്യോഗാർഥികളുടെ അവസരം ഇല്ലാതാക്കുകയാണ്.ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉയർന്നുവരും.

മു​സ്‌ലിം ​ലീ​ഗി​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ച്ച് യു​ഡി​എ​ഫി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​മെ​ന്ന വ്യാമോഹം സി​പി​എം നു വേണ്ടെന്നും ചെന്നിത്തല പറഞ്ഞു .ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ്രതിപക്ഷത്തിന്റെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റയാത്തതെന്തെന്നും ചെന്നിത്തല ചോദിച്ചു . ഭ​ക്ത​ര്‍​ക്കൊ​പ്പ​മാ​ണോ സ​ര്‍​ക്കാ​രെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്ക​ണം. സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍ നി​ല​പാ​ട് മാ​റ്റി​യോ എ​ന്നും,ന​വോ​ഥാ​ന​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ഭ​ക്ത​രോ​ട് കാ​ട്ടി​യ ക്രൂ​ര​ത​യ്ക്ക് മാ​പ്പ് പ​റ​യാ​ന്‍ ത​യാ​റു​ണ്ടോ എ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

ഐ​ശ്വ​ര്യ കേ​ര​ളം യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ കൂ​ട്ട​സ്ഥി​ര​പ്പെ​ടു​ത്ത​ലു​ക​ളെ അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *