മൈനസ് 20 ഡിഗ്രി തണുപ്പ്, 19000 അടി ഉയരത്തിൽ പറക്കുന്ന വിമാനം, ലണ്ടനിൽ നിന്ന് ഹോളണ്ട് വരെ വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്നു യാത്ര ചെയ്ത 16 കാരന്റെ കഥ

16 വയസ്സുള്ള കെനിയൻ കൗമാരക്കാരൻ ലോകത്തിനു തന്നെ അത്ഭുതം ആകുകയാണ്. അതിനു കാരണം ഒരു വിമാന യാത്രയാണ്. വിമാനത്തിനകത്ത് അല്ല ഈ കൗമാരക്കാരൻ ഉണ്ടായിരുന്നത്. വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്നായിരുന്നു 16കാരന്റെ യാത്ര.

ലണ്ടനിൽ നിന്ന് ഹോളണ്ടിലേക്ക് ആയിരുന്നു വിമാനത്തിന്റെ യാത്ര. അതൊരു ചരക്ക് വിമാനം ആയിരുന്നു. വിമാനം പറന്നിരുന്നത് 19000 അടി ഉയരത്തിൽ. അന്തരീക്ഷത്തിൽ മൈനസ് 20 ഡിഗ്രി തണുപ്പ്. സാധാരണ ഇങ്ങനെ യാത്ര ചെയ്യുന്നവർ തണുത്തുറഞ്ഞോ വിമാനത്തിൽ നിന്ന് വീണോ മരിക്കുകയാണ് പതിവ്.നോർത്ത് സീയും പിന്നിട്ടാണ് വിമാനം ലാൻഡ് ചെയ്തത്.

ഹോളണ്ടിൽ ഒരു ആശുപത്രിയിൽ ആണ് ഇപ്പോൾ പതിനാറുകാരൻ. സംഭവത്തെക്കുറിച്ച് ഡച്ച് പോലീസ് അന്വേഷണം തുടങ്ങി. മനുഷ്യക്കടത്തുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *