Month: February 2021
- VIDEO
- VIDEO
-
Lead News
11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് വാക്സിൻ എടുത്ത ആരോഗ്യ പ്രവർത്തകരുടെ എണ്ണം 30 ശതമാനത്തിൽ താഴെ, പരിശോധിക്കാൻ കേന്ദ്രം
മൂന്നിലൊന്ന് ആരോഗ്യ പ്രവർത്തകർ കൊവിഡ് വാക്സിൻ എടുക്കാത്ത സംസ്ഥാനങ്ങളിൽ പ്രത്യേകം പരിശോധന നടത്താൻ കേന്ദ്രസർക്കാർ. അസം, ചണ്ഡിഗഢ്, ദാദ്ര നഗർ ഹവേലി, ഡൽഹി, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, ജമ്മു ആൻഡ് കശ്മീർ,ലഡാഖ്,തമിഴ്നാട് പുതുച്ചേരി, എന്നിവിടങ്ങളിലാണ് 30 ശതമാനത്തിൽ താഴെ മാത്രം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വാക്സിൻ എടുത്തിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി അഞ്ചിന് പുറത്തിറക്കിയ ഒരു ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. ഈ സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘം നേരിട്ട് പരിശോധന നടത്തും എന്നാണ് സൂചന. കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ നടത്തിപ്പിൽ എന്തെങ്കിലും അപാകത ഉണ്ടോ എന്നും സംഘം പരിശോധിക്കും. വാക്സിനേഷൻ പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിനെ സംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് എന്നിവരുമായി സംഘം ചർച്ച നടത്തും. നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ വന്ദന ഗുർനാണി ആണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 50 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ അടക്കമുള്ള മുൻനിര പോരാളികൾ കോവിഡ് വാക്സിൻ എടുത്തു എന്ന്…
Read More » - VIDEO
-
LIFE
മനുഷ്യനോ മൃഗമോ ?ചിത്രം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
മഞ്ഞു മൂടിയ പ്രദേശത്ത് കൂടി ഒരാൾ ഓടുന്നു .മാധ്യമപ്രവർത്തകൻ നിക്കോളാസ് തോംസൺ ഷെയർ ചെയ്ത ചിത്രം ആദ്യം കണ്ടാൽ അതാണ് തോന്നുക .എന്നാൽ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കിയാലോ ? An optical illusion for tonight. First you see a man running into the snow … and then … pic.twitter.com/R9Lj1mlR5X — nxthompson (@nxthompson) February 4, 2021 മനുഷ്യനോ മൃഗമോ ചിത്രം ഒന്ന് കൂടെ സൂക്ഷിച്ച് നോക്കിയാൽ ഈ ചോദ്യം ആരായാലും ഉന്നയിക്കും .ഇന്റർനെറ്റിൽ വൈറൽ ആണ് ഈ ചിത്രം .ചിത്രം പങ്കു വച്ച് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ലൈക് ആണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത് . ചിലർ പറയുന്നു മനുഷ്യൻ ആണെന്ന് ,ചിലർ പറയുന്നു കരടി ആണെന്ന് ,ചിലർ പറയുന്നു നായ ആണെന്ന് . An optical illusion for tonight. First you see a man running into the snow…
Read More » -
NEWS
നിര്‍മ്മലയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് നേരെ കരിങ്കൊടി കാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കേന്ദ്ര ബജറ്റിനെതിരെയും ഇന്ധനവില വര്‍ധനവിനെതിരെയും പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാണിച്ചത്. ധനമന്ത്രിയുടെ അടുത്തെത്തി പ്രതിഷേധിക്കാനുളള ഇവരുടെ ശ്രമം പോലീസ് തടഞ്ഞു. കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തില്‍ ദാദറില്‍ ഒരു സംവാദ പരിപാടിക്കെത്തിയ നിര്‍മ്മലയ്ക്ക് നേരെ 500 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. കേന്ദ്ര ബജറ്റിനെതിരെയും അവശ്യ വസ്തുക്കളായ പെട്രോള്‍, ഡീസല്‍, പാചക വാതകം, റെയില്‍വേ എന്നിവയുടെ നിരക്ക് വര്‍ധനവിനെതിരേയുമായിരുന്നു മുദ്രാവാക്യങ്ങള്‍. എന്നാല്‍ പ്രതിഷേധം സമാധാനപരമായതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിജയ് പാട്ടീല്‍ പറഞ്ഞു.
Read More » - VIDEO
-
NEWS
ഇന്ത്യന്‍ ചായയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം, നടപടി സ്വീകരിക്കും; പ്രധാനമന്ത്രി
ഇന്ത്യയേയും ഇന്ത്യന്‍ ചായയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം ഗൂഢാലോചനകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഉത്തരം തേടുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടംതൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി ബജറ്റില്‍ അനുവദിച്ചതിനെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ‘ചായയ്ക്ക് പേരുകേട്ട ഇടമാണ് അസം. പ്രത്യേകിച്ച് സോണിത്പുരിലെ ചുവന്ന ചായ, എനിക്ക് വ്യക്തിപരമായി അറിവുള്ളതാണ്. സംസ്ഥാനത്തെ പ്രശസ്തമായ ഉത്പന്നം ഇല്ലാതാക്കനുള്ള ശ്രമം നടക്കുകയാണ്. ‘ഇന്ത്യയ്ക്ക് പുറത്തുള്ള ചിലര്‍ ഇന്ത്യയുടെ ചായയെയും അതുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന ചില രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ഓരോ തോട്ടങ്ങളും ഓരോ തേയില തൊഴിലാളിയും ഈ ഗൂഢാലോചനക്കാരുടെ പിന്നിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഉത്തരം തേടും’, മോദി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റോഡ് പദ്ധതികള്‍ക്കായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്ന് വര്‍ഷത്തിനിടെ 34,000 കോടി രൂപ വകയിരുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read More » -
NEWS
എംവി ഗോവിന്ദന് സംഘപരിവാര്‍ മനസ്സ്: മുല്ലപ്പള്ളി
ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗതിന്റെ അതേ ഭാഷയിലാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍ സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റെത്. ജനിക്കുമ്പോള്‍ എല്ലാവരും ഹിന്ദുക്കളാണെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത് വാദിക്കുന്നതും പറയുന്നതും. അതേവാദഗതിയാണ് ഇപ്പോള്‍ സിപിഎം നേതൃത്വം ഉയര്‍ത്തുന്നത്. ഇതിലൂടെ സിപിഎമ്മിന്റെയും ബിജെപിയുടെയും മാനസികാവസ്ഥയും നിലപാടും ഒന്നു തന്നെയെന്ന് കേരളീയ സമൂഹത്തിന് വ്യക്തമായെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് ഏത് അടവ് നയവും സ്വീകരിക്കാമെന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. വര്‍ഷങ്ങളായി സിപിഎം ജനമധ്യത്തില്‍ സ്വീകരിക്കുന്ന നിലപാടും ഇതു തന്നെയാണ്. അധികാരം നേടാനും നിലനിര്‍ത്താനും ഏത് ഹീനപ്രവര്‍ത്തിയും നടത്താം. അത്തരമൊരു നടപടിയാണ് ശബരിമല വിഷയത്തില്‍ സിപിഎം സ്വീകരിച്ചത്. സംഘപരിവാര്‍ ശക്തികള്‍ക്ക് വളരാനുള്ള അവസരം നല്‍കുന്നതോടൊപ്പം വിശ്വാസികളെ വഞ്ചിക്കുകയും ചെയ്തു. ജന്‍മിത്വത്തിന്റെ പിടിയില്‍ നിന്നും നാം ഇതുവരെ മോചിതരായിട്ടില്ലെന്ന എംവി ഗോവിന്ദന്റെ തുറന്ന് പറച്ചില്‍…
Read More »