NEWS
നിര്‍മ്മലയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് നേരെ കരിങ്കൊടി കാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കേന്ദ്ര ബജറ്റിനെതിരെയും ഇന്ധനവില വര്‍ധനവിനെതിരെയും പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാണിച്ചത്. ധനമന്ത്രിയുടെ അടുത്തെത്തി പ്രതിഷേധിക്കാനുളള ഇവരുടെ ശ്രമം പോലീസ് തടഞ്ഞു.
കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തില്‍ ദാദറില്‍ ഒരു സംവാദ പരിപാടിക്കെത്തിയ നിര്‍മ്മലയ്ക്ക് നേരെ 500 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. കേന്ദ്ര ബജറ്റിനെതിരെയും അവശ്യ വസ്തുക്കളായ പെട്രോള്‍, ഡീസല്‍, പാചക വാതകം, റെയില്‍വേ എന്നിവയുടെ നിരക്ക് വര്ധനവിനെതിരേയുമായിരുന്നു മുദ്രാവാക്യങ്ങള്‍.
എന്നാല്‍ പ്രതിഷേധം സമാധാനപരമായതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിജയ് പാട്ടീല്‍ പറഞ്ഞു.