Month: February 2021

  • NEWS

    ഉത്തരാഖണ്ഡില്‍ 150 പേര്‍ മരിച്ചതായി സംശയം; കനത്ത വെള്ളപ്പൊക്കം

    ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 150 പേര്‍ മരിച്ചതായി സംശയമെന്ന് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് അതിശക്തമായ വെളളപ്പൊക്കമാണ് നിലനില്‍ക്കുന്നത്. ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയതിന് പിന്നാലെയാണ് വെളളപ്പൊക്കമുണ്ടായതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശ വാസികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയാണ്. .റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകർന്നു. അതേസമയം, ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ഗംഗ, അളകനന്ദ നദിയുടെ കരയിൽ ഉള്ളവരോട് എത്രയും വേഗം ഒഴിയാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലും മിര്‍സപുരിലും ജാഗ്രതാ നിര്‍ദേശമുണ്ട്.

    Read More »
  • NEWS

    വൃദ്ധദമ്പതികളെ അപായപ്പെടുത്താന്‍ ശ്രമം; നാക്ക് മുറിച്ചെടുക്കാന്‍ ശ്രമം,തലയില്‍ പലതവണ കുത്തി പരിക്കേല്‍പ്പിച്ചു

    തൃശ്ശൂരില്‍ വൃദ്ധദമ്പതികളെ അപായപ്പെടുത്താന്‍ ശ്രമം. മതില്‍മൂല സ്രാമ്പിക്കല്‍ ഹമീദ് (82) ഭാര്യ സുബൈദ (75) എന്നിവരെയാണ് രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. സുബൈദയുടെ നാക്ക് മുറിച്ചെടുക്കാനും ഇരുവരുടേയും തലയില്‍ പലതവണ കുത്തി മുറിവേല്‍പ്പിക്കാനും ശ്രമിച്ചു. ഇവരുടെ രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, അക്രമകാരികളുടെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ലെന്നും മോഷണശ്രമാണോ എന്നും അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ 2.30 ഓടെയാണ് സംഭവം. മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ രണ്ടുപേര്‍ പിന്‍ വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു. ഉടന്‍ ഗൃഹനാഥന്‍ കതക് തുറന്നതോടെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടി വന്ന സുബൈദ ഭര്‍ത്താവ് വീണ് കിടക്കുന്നത് കണ്ട് ഒച്ചവെച്ചതോടെ അക്രമികള്‍ ആയുധം ഉപയോഗിച്ച് സുബൈദയുടെ നാവ് മുറിച്ചെടുക്കാന്‍ ശ്രമിച്ചു. പിന്നീട് തലയില്‍ കുത്തി മുറിവേല്‍പ്പിച്ചു. ഇവരുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് സംശയമുളളവരെ കസ്റ്റഡിയില്‍ എടുത്ത്…

    Read More »
  • VIDEO

    പാലക്കാട്‌ അമ്മ ചെയ്ത കൃത്യം ദൈവത്തിനുള്ള ബലി തന്നെയോ?വീഡിയോ

    ആറു വയസുകാരനെ അമ്മ ഇല്ലാതാക്കിയത് ദൈവത്തിനുള്ള ബലി ആണെന്ന് അമ്മ ഷാഹിദയുടെ മൊഴി. സംഭവത്തിൽ സ്ത്രീയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിന്റെ നിജസ്ഥിതി പോലീസ് അന്വേഷിക്കുകയാണ്.

    Read More »
  • VIDEO

    കത്വ സംഭവത്തിൽ അഭിഭാഷകയുടെ വെളിപ്പെടുത്തൽ യൂത്ത് ലീഗിന് വീണ്ടും തിരിച്ചടിയാകുന്നു -വീഡിയോ

    Read More »
  • NEWS

    കാലടി സര്‍വ്വകലാശാലയ്‌ക്കെതിരെ വീണ്ടും നിയമന പരാതി

    വിവാദങ്ങള്‍ പുകയുന്നതിനിടെ കാലടി സര്‍വ്വകലാശാലയ്‌ക്കെതിരെ വീണ്ടും നിയമനപരാതി. മലയാളം അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എസ്.ഐ.യു.സി നാടാര്‍ സംവരണ വിഭാഗത്തില്‍ ഉയര്‍ന്ന യോഗ്യതയുളള ഉദ്യോഗാര്‍ത്ഥിയെ തഴഞ്ഞ് യു.ജി.സി നെറ്റ് യോഗ്യതയില്ലാത്തയാള്‍ക്ക് ജോലി നല്‍കി എന്നാണ് പരാതി. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളാണ് ഉണ്ടായിരുന്നത്. മുസ്ലിം സംവരണം-1, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം-1, ധീവര വിഭാഗം-1 എന്നിങ്ങനെ ആയിരുന്നു ഒഴിവുകള്‍. ഇതിലേക്കുള്ള ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയത്. ചുരുക്കപ്പട്ടികയിലെ ആദ്യ മൂന്നുപേര്‍ മുസ്ലിം സംവരണ വിഭാഗത്തിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തില്‍ രണ്ടുപേരുടെ ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയത്. ധീവര വിഭാഗത്തില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗവുമായി ബന്ധപ്പെട്ടാണ്. ഈ വിഭാഗത്തില്‍ രണ്ടുപേരാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍, തനിക്കായിരുന്നു കൂടുതല്‍ യോഗ്യതയെന്നാണ് ഉദ്യോഗാര്‍ത്ഥി പറയുന്നത്.

    Read More »
  • NEWS

    പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 14 ന് കേരളത്തിലെത്തും

    കൊച്ചിയിൽ ബിപിസിഎല്ലിൽ പതിനാറായിരം കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളും കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ക്രൂയിസ് ടെർമിനലും പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്യും.  21 ന് തമിഴ് നാട്ടിലും പ്രധാനമന്ത്രി പോകുന്നുണ്ട്.

    Read More »
  • NEWS

    ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞു,വെള്ളം കുത്തിയൊഴുകുന്നു – വീഡിയോ

    ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് അപകടം.റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകർന്നു. Biggest story at this time: Terrifying images of glacier break leading massive flooding in Uttarakhand’s Chamoli district. Extensive damage and devastation expected at several villages. Full coverage on @IndiaToday pic.twitter.com/rzR6ODfJ9y — Shiv Aroor (@ShivAroor) February 7, 2021 #WATCH | Water level in Dhauliganga river rises suddenly following avalanche near a power project at Raini village in Tapovan area of Chamoli district. #Uttarakhand pic.twitter.com/syiokujhns — ANI (@ANI) February 7, 2021 ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ഗംഗ, അളകനന്ദ നദിയുടെ കരയിൽ ഉള്ളവരോട് എത്രയും വേഗം…

    Read More »
  • NEWS

    കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി; മുന്‍കൂട്ടി അറിയിക്കാതെ വരാതിരുന്നാല്‍ അവസരം നഷ്ടമാകും

    തിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ്-19 വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്‌സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. ചിലര്‍ അന്നേദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അവസരം കൂടി നഷ്ടമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അന്നേ ദിവസം കുത്തിവയ്പ്പ് എടുക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള അസൗകര്യമുണ്ടെങ്കില്‍ ആ വിവരം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരടക്കം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. രണ്ടാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പായി ആരോഗ്യ പ്രവര്‍ ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുക്കണം. വാക്‌സിന്‍ ലഭിക്കുവാനുള്ള അവസരം വൈകുന്നതിനുള്ള സാധ്യത ഒഴിവാക്കുവാനായി മൊബൈലില്‍ സന്ദേശം ലഭിച്ച ദിവസം തന്നെ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തണമെന്നും…

    Read More »
  • LIFE

    അർദ്ധനഗ്ന ഫോട്ടോ : പൃഥ്വിരാജിനെ ട്രോളി “ആങ്ങമ്മാരും പെങ്ങമ്മാരും “

    ഫെയ്സ്ബുക്കിൽ അർദ്ധ നഗ്ന ഫോട്ടോ ഇട്ട നടൻ പൃഥ്വിരാജിനെ ട്രോളി “ആങ്ങമ്മാരും പെങ്ങമ്മാരും “.”സൺ സാൻഡ് ആൻഡ് സാൾട്ട് ആൻഡ് പെപ്പർ “എന്ന തലവാചകമിട്ടാണ് പൃഥ്വിരാജ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഭാര്യ സുപ്രിയ മേനോൻ ആണ് ഫോട്ടോ എടുത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ അർദ്ധ നഗ്ന ചിത്രത്തെ സൈബറിടത്തിലെ “ആങ്ങമ്മാരും പെങ്ങമ്മാരും “ട്രോളുകയാണ്. പൃഥ്വിയുടെ പോസ്റ്റിനടിയിലെ കമന്റ് ആയും അല്ലാതെയുമൊക്കെ ട്രോൾ വാചകങ്ങൾ പറക്കുകയാണ്.പെൺകുട്ടികളുടെ ഫോട്ടോ ഇടുമ്പോൾ കുരു പൊട്ടുന്ന “ആങ്ങമ്മാരും പെങ്ങമ്മാരും “എവിടെ എന്നതാണ് ചോദ്യം. ഒരു പോസ്റ്റ് ഇങ്ങനെ – മലയാളത്തിൻറെ മഹാനായ നടൻ പൃഥ്വിരാജ് സുകുമാരൻ സാമൂഹ്യ മാധ്യമത്തിൽ പങ്കിട്ട ഫോട്ടോയാണിത് സ്വന്തം സ്വകാര്യ ഫോട്ടോ അതിൻറെ അളവ് എന്താണെങ്കിലും സ്വന്തം പങ്കാളിക്ക് സ്വകാര്യമായി നൽകുന്നതിൽ തെറ്റു കാണുന്നില്ല, പക്ഷേ സ്ത്രീകളും മറ്റുമുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇത്തരത്തിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന്റെ ഉദ്ദേശം, പടം കുറയുമ്പോൾ തുണിയുടെ അളവു കുറച്ച് അവസരങ്ങൾ ഉണ്ടാക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാൻ മിനിമം…

    Read More »
  • NEWS

    നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ മരിച്ചനിലയില്‍

    തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍(30) മരിച്ചനിലയില്‍. ചെന്നൈയിലെ വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തില്‍ ്ഭിനയിച്ചിരുന്നു. വലിമൈ താരയോ എന്ന വെബ് സീരിസില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

    Read More »
Back to top button
error: