NEWS

ഇന്ത്യന്‍ ചായയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം, നടപടി സ്വീകരിക്കും; പ്രധാനമന്ത്രി

ന്ത്യയേയും ഇന്ത്യന്‍ ചായയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം ഗൂഢാലോചനകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഉത്തരം തേടുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടംതൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി ബജറ്റില്‍ അനുവദിച്ചതിനെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

‘ചായയ്ക്ക് പേരുകേട്ട ഇടമാണ് അസം. പ്രത്യേകിച്ച് സോണിത്പുരിലെ ചുവന്ന ചായ, എനിക്ക് വ്യക്തിപരമായി അറിവുള്ളതാണ്. സംസ്ഥാനത്തെ പ്രശസ്തമായ ഉത്പന്നം ഇല്ലാതാക്കനുള്ള ശ്രമം നടക്കുകയാണ്. ‘ഇന്ത്യയ്ക്ക് പുറത്തുള്ള ചിലര്‍ ഇന്ത്യയുടെ ചായയെയും അതുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന ചില രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ഓരോ തോട്ടങ്ങളും ഓരോ തേയില തൊഴിലാളിയും ഈ ഗൂഢാലോചനക്കാരുടെ പിന്നിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഉത്തരം തേടും’, മോദി പറഞ്ഞു.

Signature-ad

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റോഡ് പദ്ധതികള്‍ക്കായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്ന് വര്‍ഷത്തിനിടെ 34,000 കോടി രൂപ വകയിരുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Back to top button
error: