Month: February 2021
-
LIFE
ഇനി പെട്രോൾ അടിക്കുന്നവർ ശ്രദ്ധിക്കണം
കേരളത്തിൽ ലഭ്യമാകുന്നത് എഥനോൾ ചേർത്ത പെട്രോൾ.10% എഥനോൾ ചേർത്ത പെട്രോൾ ആണ് കേരളത്തിലെ പെട്രോൾ പമ്പുകൾക്ക് എണ്ണക്കമ്പനികൾ നൽകുന്നത്.കേന്ദ്രത്തിന്റെ പ്രകൃതി സൗഹൃദ ഇന്ധന സംരഭത്തിന്റെ ഭാഗമായാണിത്. വാഹന ഉപഭോക്താക്കൾ ഇനി കൂടുതൽ ശ്രദ്ധിക്കണം. വെള്ളത്തിന്റെ ചെറിയ അംശം ഉണ്ടെങ്കിൽ പോലും അത് എഥനോളുമായി കലരും. അങ്ങിനെ വന്നാൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ട് ആകും. ഈ പെട്രോൾ നേരത്തെ തന്നെ വിവിധ സംസ്ഥാനങ്ങളിൽ ഉപയോഗത്തിൽ ഉണ്ട്. കേരളത്തിലും ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നിർത്തി.ഈ പെട്രോളിന്റെ വിതരണം കേരളത്തിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എണ്ണക്കമ്പനി പ്രതിനിധികൾ പെട്രോൾ പമ്പുകൾ സന്ദർശിക്കുകയും പ്രത്യേക പരിശോധന നടത്തി വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. ജലാശം പരിശോധിക്കാനുള്ള ഉപകരണം പെട്രോൾ പമ്പുകൾക്ക് നൽകുകയും ചെയ്തു.
Read More » -
LIFE
കോവിഡ് വാക്‌സിനേഷൻ അനുഭവം – ഡോ. ജ്യോതിദേവ് കേശവദേവ്
കോവിഡ് വാക്‌സിനേഷൻ എടുത്ത് ഇപ്പോൾ 4 ദിവസം പിന്നിട്ടിരിക്കുന്നു; സുഹൃത്തുക്കളുമായി ചില അനുഭവങ്ങൾ പങ്കുവയ്ക്കാൻ തീരുമാനിച്ചു. വാക്‌സിനേഷന്റെ 2 ഉം 3 ഉം ഘട്ടങ്ങളിലേക്കു കടക്കുമ്പോൾ, ഈ അനുഭവക്കുറിപ്പ്, വളരെ സഹായകരമാകും എന്ന് എനിക്കുറപ്പുണ്ട്. # ഒരു ഓഫീസിലോ ഒരു സ്ഥാപനത്തിലോ ഉള്ള മുഴുവൻ ജീവനക്കാരും ഒരുമിച്ച് വാക്‌സിൻ എടുക്കാതിരിക്കുന്നതാണ് നല്ലത്. # മൂന്നു ദിവസത്തെയെങ്കിലും ഇടവേളകളിൽ ഘട്ടം ഘട്ടമായി കുത്തിവയ്പ് നടത്തുന്നതാണ് നല്ലത്. # പാർശ്വഫലങ്ങൾ ഉണ്ടെങ്കിൽ കൂടിയും, ഈ കുത്തിവയ്പ്പ് മുൻനിര ആരോഗ്യ പ്രവർത്തകരും രോഗ സാധ്യതയുള്ളവരും സ്വീകരിക്കേണ്ടത് ജനജീവിതം സാധാരണഗതിയിൽ ആക്കുന്നതിന് കൂടിയേ തീരൂ. # ഞങ്ങളുടെ ആശുപത്രികളിലെ ജീവനക്കാർക്ക് ‘കോവിഷീൽഡ്’ ലഭിച്ചതിനു ശേഷം അനുഭവിച്ച പാർശ്വഫലങ്ങൾ ഇവിടെ കുറിക്കുന്നു. ഭൂരിപക്ഷവും നിസാര പാർശ്വഫലങ്ങളാണ്. കുത്തിവയ്പു നടത്തി ആദ്യത്തെ 24 മണിക്കൂറിനുള്ളിലാണ് ഇവ അനുഭവപ്പെട്ടത്. തീരെ അവശരായി ലീവെടുത്തവർ പോലും മൂന്നാം ദിവസം, പൂർണ ആരോഗ്യത്തോടെ, ഉന്മേഷത്തോടെ ജോലിക്ക് തിരികെ എത്തുകയും ചെയ്തു. കടുത്ത തലവേദന,പനി (100-…
Read More » -
Lead News
വയനാട്: കേന്ദ്ര വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള (ഇക്കോ സെൻസിറ്റിവ് ) കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കരട് വിജ്ഞാപനം ഈ മേഖലയിൽ ജീവിക്കുന്ന ജനങ്ങളുടെ ന്യായമായ ആശങ്ക കണക്കിലെടുത്ത് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു സംസ്ഥാന സർക്കാർ 2020 ജനവരിയിൽ സമർപ്പിച്ച ഭേദഗതി ചെയ്ത ശുപാർശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. എന്നാൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം 118.59 ചതുരശ്ര കിലോമീറ്ററാണ് ഉൾപ്പെടുത്തിയത്. പരിസ്ഥിതി ലോല മേഖലകൾ വിജ്ഞാപനം ചെയ്യുമ്പോൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാട്. അതു കണക്കിലെടുത്ത് തോൽപ്പെട്ടി, കാട്ടിക്കുളം, പനവല്ലി , കുറുക്കൻമൂല, ചാലിഗഡ, കാപ്പിസ്റ്റോർ, ചീയാമ്പം, മൂടക്കൊല്ലി, ചീരാൽ എന്നീ പ്രദേശങ്ങൾ ഒഴിവാക്കണം. ജീവിക്കാൻ പ്രയാസപ്പെടുന്നവരാണ് ഈ മേഖലകളിൽ അധിവസിക്കുന്നതെന്ന് കൂടി കണക്കിലെടുത്ത് കരടു വിജ്ഞാപനത്തിൽ ആവശ്യമായ മാറ്റം വരുത്താൻ വനം –…
Read More » -
Lead News
കുട്ടിയെ കഴുത്തറത്ത് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ
പാലക്കാട് ആറുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഷാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു. ഷാഹിദയുടെ മൂന്നാമത്തെ മകനായ ആമിലിനെയാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലർച്ചെ ശുചി മുറിയിൽ വെച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലുകൾ കൂട്ടിക്കെട്ടിയതിനുശേഷമാണ് മുറിയിലേക്ക് കൊണ്ടുപോയത്. പുലർച്ചെ നാലിനായിരുന്നു കൊല . പുതുപ്പള്ളി തെരുവ് പുളക്കാട് സുലൈമാന്റെ ഭാര്യയാണ് ഷാഹിദ. ഷാഹിദ തന്നെയാണ് വിവരം പോലീസിനെ വിളിച്ചറിയിച്ചത്. ദൈവത്തിനുവേണ്ടി മകനെ ബലി നൽകിയെന്നാണ് ഷാഹിദ പോലീസിനോട് പറഞ്ഞത്. കൊലപാതകം നടന്നത് ഭർത്താവോ മറ്റു മക്കളോ അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഗർഭിണിയാണ് ഷാഹിദ.
Read More » - VIDEO
-
LIFE
മമ്മൂട്ടി- അമൽ നീരദ് ചിത്രം ”ഭീഷ്മ പര്‍വ്വം”; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഭീഷ്മപർവ്വം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നീണ്ട മുടിയും താടിയും ആയി മാസ ലുക്കിലാണ് മമ്മൂട്ടി. രണ്ടു യുവ തിരക്കഥാകൃത്തുക്കളുടെ രചനയിലാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിർ ഉം ശ്രീനാഥ് ഭാസിയും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം മറ്റു താരങ്ങൾ ആരൊക്കെ ആകുമെന്ന് വിവരം പുറത്തുവിട്ടിട്ടില്ല. കൊച്ചിയിൽ ആകും ചിത്രത്തിലെ പ്രധാന ലൊക്കേഷൻ
Read More » -
NEWS
ജയലക്ഷ്മിക്കെതിരേ കള്ളക്കേസ് നടത്തിയവര്‍ക്ക് കനത്ത തിരിച്ചടിഃ ഉമ്മന്‍ ചാണ്ടി
നികൃഷ്ടമായ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ മുന്‍ മന്ത്രി പികെ ജയലക്ഷ്മിക്കെതിരേയുള്ള അഴിമതി ആരോപണക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചെന്നും യാതൊരുവിധ ക്രമക്കേടും കണ്ടെത്തിയില്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്ന ഇടതുസര്‍ക്കാരിനു കിട്ടിയ കനത്ത തിരിച്ചടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പികെ ജയലക്ഷ്മി പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ മന്ത്രിയായിരുന്നപ്പോള്‍ 2015-16ല്‍ ആദിവാസി ഭൂമി പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടായി എന്നാണ് സിപിഎം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രചരിപ്പിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വയനാട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. നാലുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസ് അവസാനിപ്പിച്ചത്. സിപിഎമ്മിന്റെ കള്ളപ്രചാരണംമൂലം 2016ലെ തെരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് അവര്‍ തോറ്റു. മാനസികമായി തകര്‍ന്ന അവര്‍ മാസം തികയാതെ ആറാം മാസത്തില്‍ മകള്‍ക്ക് ജന്മം നല്കി. മൂന്നരമാസത്തോളം ആശുപത്രിയില്‍ ചികിത്സനടത്തിയശേഷമാണ് ആരോഗ്യത്തോടെ മകളെ കിട്ടിയത്. പരമ്പരാഗതമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ധാര്‍മിക മൂല്യങ്ങളിലും അടിയുറച്ച് ജീവിക്കുന്ന കുറിച്യ സമുദായത്തിനിടയില്‍ അപമാനിതയായി. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ മികച്ച പ്രകടനം നടത്തിയ മന്ത്രിയാണ് ജയലക്ഷ്മി.…
Read More » -
Lead News
ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
5948 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 67,650; ഇതുവരെ രോഗമുക്തി നേടിയവര്‍ 8,96,668 കഴിഞ്ഞ 24 മണിക്കൂറിനിടെ 65,517 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 80 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.…
Read More » -
LIFE
രണ്ടോ, മൂന്നോ, സീനുകൾ മാത്രമുള്ള വേഷങ്ങൾ; ദൃശ്യം 2 ലഭിച്ചത് ഭാഗ്യം, നന്ദി പറഞ്ഞ് താരം
സഹനടിയായി വന്ന് മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് നടി അഞ്ജലി നായര്‍. ചെറിയ വേഷങ്ങളില്‍ ആണെങ്കില്‍ പോലും മിക്ക സിനിമകളിലും അഞ്ജലിയുടെ സാന്നിധ്യമുണ്ട്. 1994 ല്‍ മാനത്തെ വെളളിത്തേര് എന്ന ചിത്രത്തില്‍ ബാലതാരമായാണ് അഞ്ജലി ചലച്ചിത്ര രംഗത്തേക്ക് വന്നത്. പിന്നീട് ഒരുപാട് മലയാള സിനിമകളിലും തമിഴ് സിനിമകളിലും വേഷമിട്ടു. അമ്മയായും അമ്മൂമ്മയായും അമ്മായിയായും വേഷമിടാന്‍ മടിയില്ലാത്ത താരം ഇപ്പോഴിതാ ദൃശ്യം 2വിലും എത്തിയിരിക്കുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ദൃശ്യം 2വിനെക്കുറിച്ച് നടി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഞ്ജലിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഒരു അഭിനേതാവിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ഓർത്തിരിക്കുന്ന സിനിമകളുടെ ഭാഗമാകണം എന്നുള്ളതാണ്. 127 ഓളം സിനിമകൾ ചെയ്തു നിൽക്കുന്ന ഈ മുഹൂർത്തത്തിൽ അങ്ങനെയുള്ള കുറച്ചു സിനിമകളുടെ ചെറിയ ഭാഗം ചെയ്തുകൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം പിടിക്കാനും… കൂടാതെ ബെൻ എന്നാ സിനിമയിലൂടെ കേരള സ്റ്റേറ്റ് അവാർഡ് വാങ്ങാനുള്ള ഭാഗ്യം…
Read More »