Month: February 2021
-
Lead News
എൻസിപി വന്നാൽ സ്വീകരിക്കും, മാണി സി കാപ്പൻ മാത്രം വന്നാലും സ്വീകരിക്കും, നയം വ്യക്തമാക്കി രമേശ് ചെന്നിത്തല
എൻ സി പിയെ വീണ്ടും യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്കിടെയാണ് രമേശ് ചെന്നിത്തല വീണ്ടും എൻസിപിയെ സ്വാഗതം ചെയ്തത്. എൻസിപി വന്നാൽ സ്വീകരിക്കും. ഇനി മാണി സി കാപ്പൻ മാത്രമാണ് വരുന്നതെങ്കിലും സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പാലാ സീറ്റ് മാണി സി കാപ്പന് നൽകുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം എൻസിപി എൽഡിഎഫിനൊപ്പം നിൽക്കുമെന്നാണ് ഇപ്പോൾ ഡൽഹിയിൽ നിന്ന് ലഭിക്കുന്ന സൂചന. മുന്നണി മാറ്റത്തിന് ദേശീയ അധ്യക്ഷൻ ശരത് പവാർ പച്ചക്കൊടി കാണിച്ചില്ല എന്നാണ് വിവരം. മാണി സി കാപ്പന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.
Read More » -
Lead News
സംസ്ഥാനത്ത് 5397 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,04,40,267…
Read More » -
Lead News
എൻസിപി എൽഡിഎഫിൽ തുടരുമെന്ന് സൂചന, മുന്നണി മാറ്റ നിർദ്ദേശത്തോട് ശരത്പവാർ അനുകൂലമായി പ്രതികരിച്ചില്ല
എൻസിപി എൽഡിഎഫിൽ തന്നെ തുടരുമെന്ന് സുചന. ഇന്നു നടന്ന ചർച്ചയിൽ മുന്നണി മാറ്റ നിർദ്ദേശത്തോട് ശരത്പവാർ അനുകൂലമായി പ്രതികരിച്ചില്ല എന്നാണ് വിവരം. സിപിഎം കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും ശരത്പവാറുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശരത്പവാറിന്റെ തീരുമാനം എന്നാണ് വിവരം. അതേസമയം മാണി സി കാപ്പൻ യുഡിഎഫിലേക്ക് എന്ന സൂചനകൾ തന്നെയാണ് ലഭിക്കുന്നത്. താൻ യുഡിഎഫിലേക്ക് എന്ന് മാണി സി കാപ്പൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ മറ്റന്നാൾ മാണി സി കാപ്പൻ പങ്കെടുത്തേക്കും. മറ്റന്നാൾ ആണ് യാത്ര പാലായിൽ എത്തുന്നത്.
Read More » -
Lead News
നന്മമരം വീഴുന്നു; ഫിറോസ് കുന്നംപറമ്പലിന്റെ തുറന്നുപറച്ചില്‍ വിവാദമാകുന്നു
സോഷ്യല്‍ മീഡിയയിര്‍ സജീവമായവര്‍ക്ക് സുപരിചിതനായ താരമാണ് ഫിറോസ് കുന്നംപറമ്പില്‍. സോഷ്യല്‍മീഡിയയിലൂടെ ഒട്ടനവധി ദുരിതബാധിതര്‍ക്ക് ആശ്വാസം എത്തിച്ച ജീവകാരുണ്യ പ്രവര്‍ത്തകനായ പാലക്കാട് ആലത്തൂര്‍ സ്വദേശി ഫിറോസ് ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നതാണ് ഫിറോസിനെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്. നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നുമാണ് ഫിറോസ് കുന്നംപറമ്പില്‍ തന്റെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയില്‍ പറഞ്ഞത്. മാനന്തവാടിയില്‍ നടത്തിയ ചാരിറ്റിയില്‍ ഉയര്‍ന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടതും തന്റെ നിലപാട് വിശദീകരിച്ചതും. ‘പാവപ്പെട്ട പ്രവാസികള്‍ ആയിരവും അഞ്ഞൂറും നൂറും പത്തുമൊക്കെയായി പിരിച്ചുതന്ന പണം, ചികിത്സയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പണം തന്റേതാണെന്ന് പറഞ്ഞ് കരയുന്ന ഇത്തരത്തിലുള്ള രോഗികളെയും അവരെ കാണിച്ച് കള്ളപ്രചരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലണ്ട സമയം അതിക്രമിച്ചു. പക്ഷേ, ജനങ്ങളിപ്പോഴും കമന്റിട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ…
Read More » -
LIFE
ജീവിതത്തിലെ ഏറ്റവും മോശമായ 90 സെക്കൻഡുകൾ, ഡൊണാൾഡ് ട്രംപുമായുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് സ്റ്റോമി ഡാനിയൽസ്
ജീവിതത്തിലെ ഏറ്റവും മോശമായ 90 സെക്കൻഡുകൾ ആയിരുന്നു അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ലൈംഗികബന്ധമെന്ന് പോൺ സ്റ്റാർ സ്റ്റോമി ഡാനിയൽസ്. ട്രംപിന്റെ മുൻ അറ്റോർണി മൈക്കൽ കോഹനുമായുള്ള അഭിമുഖത്തിൽ ആണ് സ്റ്റോമി ഡാനിയൽസ് ഇക്കാര്യം പറഞ്ഞത്. 2006- 2007 കാലയളവിലായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം എന്ന് ഡാനിയൽസ് പറയുന്നു. ആ സമയത്ത് ബാരൻ ട്രംപിനെ പ്രസവിച്ച് കിടക്കുകയായിരുന്നു ട്രംപിന്റെ ഭാര്യ മെലാനിയ. ഈ ബന്ധം തുറന്നു പറയരുത് എന്ന് കാണിച്ചുള്ള കരാർ ട്രംപിന് വേണ്ടി ഡാനിയൽസുമായി ഉണ്ടാക്കിയ ആളാണ് കോഹൻ. ” അത് എന്റെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട 90 സെക്കൻഡുകൾ ആയിരുന്നു. ഞാനെന്നെ തന്നെ വെറുത്ത ദിവസം.” ഡാനിയേൽസ് പറയുന്നു. ഒരുവേള ആ റൂമിൽ നിന്ന് രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു തന്റെ ആഗ്രഹം എന്നും പോൺസ്റ്റാർ വ്യക്തമാക്കുന്നു. രഹസ്യം പുറത്താക്കാതിരിക്കാൻ കരാർ ഉണ്ടാക്കിയതിന് താൻ മാപ്പ് ചോദിക്കുന്നു എന്ന് കോഹൻ ഡാനിയേൽസിനോട് പറഞ്ഞു. ഇതിനായി 1,30,000 ഡോളറാണ് ട്രംപിന്റെ…
Read More » -
Lead News
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകാൻ സിപിഐ, മൂന്നു തവണ മത്സരിച്ചവർക്ക് സീറ്റില്ല എന്ന് കാനം രാജേന്ദ്രൻ
മൂന്നു തവണ മത്സരിച്ചവർക്ക് നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. സ്ഥാനാർഥി മാനദണ്ഡങ്ങളിൽ ഇളവു നൽകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരെയും മാറ്റിനിർത്താൻ അല്ല ഈ തീരുമാനം. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകണം. സംഘടനാ ചുമതല ഉള്ളവർ മത്സരരംഗത്ത് വന്നാൽ പാർട്ടിസ്ഥാനം ഒഴിയണമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. മണ്ഡലത്തിലെ ജയ സാധ്യത എന്നത് ആപേക്ഷികമാണ് എന്നതിനാൽ സ്ഥാനാർഥി നിർണയ തീരുമാനത്തിന് ഇതൊന്നും ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റിൽ ഇത്തവണ മത്സരിക്കാൻ ആകില്ലെന്ന് തങ്ങൾക്ക് ബോധ്യമുണ്ട്. പുതിയ കക്ഷികൾ മുന്നണിയിൽ ഉൾപ്പെടുമ്പോൾ സീറ്റുകൾ കുറയും. ഇത് സാധാരണമാണ്. സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Read More » -
Lead News
കേരളത്തിൽ മത്സരിക്കുമോ? അസദുദ്ദീൻ ഉവൈസിയുടെ മറുപടി
അസംബ്ലി തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് അസദുദ്ദീൻ ഉവൈസി. തന്റെ പാർട്ടി അസമിലും കേരളത്തിലും മത്സരിക്കില്ലെന്ന് അസദുദ്ദീൻ ഉവൈസി വ്യക്തമാക്കി. കേരളത്തിൽ പ്രചാരണത്തിന് വരാനോ ഏതെങ്കിലും പാർട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാനോ ആലോചിക്കുന്നില്ല. കേരളത്തിൽ മുസ്‌ലിം ലീഗ് ഉള്ളതുകൊണ്ടാണ് മത്സരിക്കാത്തത് എന്നും തങ്ങൾ കുടുംബം ആണ് അതിന് നേതൃത്വം കൊടുക്കുന്നതെന്നും ഉവൈസി ചൂണ്ടിക്കാട്ടി. ഹൈദരാബാദിൽ നിന്നുള്ള എംപിയായ ഉവൈസി പാർട്ടി വിപുലീകരണത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബീഹാറിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഉവൈസിയുടെ പാർട്ടി ഏതാനും സീറ്റുകളിൽ വിജയിച്ചിരുന്നു.
Read More » -
LIFE
വിനു കോളിച്ചാലിന്റെ ”സര്‍ക്കാസ് സിര്‍ക 2020”; പോസ്റ്റര്‍ പുറത്ത്
വിനു കോളിച്ചാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കാസ് സിര്‍ക 2020. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും.അതേസമയം, ചിത്രത്തിലെ ഒരു ഗാനം വാലന്റൈന്‍സ് ദിനത്തില്‍ നടി കനി കുസൃതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തിറക്കും.രാം രാഘവ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹരീഷ് പല്ലാരത്തിന്റെ വരികള്‍ക്ക് സെല്‍ജുക് റുസ്തം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.. വി. സുധീഷ് കുമാറും വിനു കോളിച്ചാലും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജിജോ കെ. മാത്യു, ഫിറോസ് ഖാന്‍, അഭിജ ശിവകല, ഹുസൈന്‍ സമദ്, സുരേഷ് മോഹന്‍, ആഷിക് ഖാലിദ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജോസഫ് എബ്രഹാമും രവീന്ദ്രന്‍ ചെറ്റത്തോടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയ ബിലാത്തിക്കുഴലിന് ശേഷം വിനു കോളിച്ചാലിന്റെ രണ്ടാമത്തെ ചിത്രമാണിത്.
Read More » -
Lead News
ശിവകാശിയിലെ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം; 8 പേര്‍ മരിച്ചു
പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. 8 പേര്‍ മരിച്ചു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട്ടിലെ വിധുരനഗര്‍ ജില്ലയിലെ ശിവകാശിക്കു സമീപമുളള പടക്കനിര്‍മാണശാലയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ എല്ലാവരും നിര്‍മാണശാലയിലെ തൊഴിലാളികളാണ്. ഇവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Lead News
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രിയെ തടയാന്‍ ശ്രമം
കോവിഡ് കാലത്ത് ജോലിചെയ്ത താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തടയാന്‍ ശ്രമം. ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ തൊഴിലാളികളാണ് മന്ത്രിയെ തടയാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം അരങ്ങേറിയത്.ഏഴോളം പദ്ധതികളുടെ ഉദ്ഘാടനത്തിനായായിരുന്നു ആരോഗ്യമന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയത്. എന്നാല്‍ മന്ത്രിയെ കണ്ട് നേരില്‍ പരാതി നല്‍കാന്‍ മണിക്കൂറുകളോളം തൊഴിലാളികള്‍ കാത്തുനിന്നെങ്കിലും പോലീസ് അതിന് അനുവദിച്ചില്ല. തുടര്‍ന്ന് മന്ത്രി മടങ്ങവേ രണ്ടു വഴികളിലായി ഇവര്‍ തടയുകയായിരുന്നു. ഇതിനിടെ പോലീസും ജനങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. സംഭവത്തില്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ കുഴഞ്ഞുവീണു. ഇയാളെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . കോവിഡ് കാലത്ത് ജോലിചെയ്ത മുപ്പതോളം ജീവനക്കാരാണ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 102 ദിവസമായി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അടക്കം…
Read More »