Month: February 2021
-
Lead News
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരം: എം.എം.മണി
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ പ്രതികരിച്ച് മന്ത്രി എംഎംമണി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷത്വപരമായ തീരുമാനമാണ്. പത്തും പതിനഞ്ചും വര്‍ഷം ജോലി ചെയതവരെ പിരിച്ചു വിടാന്‍ പറ്റില്ലെന്നും റാങ്ക് പട്ടികയിലുള്ളവര്‍ സമരത്തിലൂടെ വിരട്ടാന്‍ നോക്കേണ്ടെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള സമരമാണെങ്കില്‍ നേരിടാനറിയാമെന്നും എം.എം.മണി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭവും സമരവും ഇല്ലെങ്കില്‍ എന്താണ് ഐശ്വര്യം. അത് സര്‍ക്കാരിനെ ലക്ഷ്യം വെച്ചുളളതാണ്. അതില്‍ സര്‍ക്കാരിന് ഭയപ്പെടേണ്ട കാര്യമില്ല. കോഴ വാങ്ങിയിട്ട് സര്‍ക്കാര്‍ ഒരു കാര്യവും നടത്തിയിട്ടില്ല, നടത്തുകയുമില്ല. കൃത്യതയോടുകൂടിയാണ് സര്‍ക്കാര്‍ ഏത് കാര്യവും ചെയ്യുന്നത്. അതിന് ന്യായങ്ങളുമുണ്ടെന്ന് എംഎം മണി പറഞ്ഞു. ഇതൊന്നും പറഞ്ഞ് ഞങ്ങളെ വിരട്ടാന്‍ നോക്കേണ്ട. പ്രക്ഷോഭവും സമരവും നടക്കട്ടെ. മന്ത്രി പറഞ്ഞു.
Read More » -
Lead News
ദിനേഷ് ത്രിവേദി രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന
തൃണമൂല്‍ എംപിയും മുന്‍ റെയില്‍വേ മന്ത്രിയുമായ ദിനേഷ് ത്രിവേദി എംപി സ്ഥാനം രാജിവെച്ചു. രാജ്യസഭയിലെ പ്രസംഗത്തിനിടെ നാടകീയപ്രഖ്യാപനമായിരുന്നു രാജി. തന്നെ രാജ്യസഭയിലേക്കയച്ച പാര്‍ട്ടിയോട് നന്ദിയുണ്ടെന്നും തന്റെ സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭങ്ങള്‍ പരിഹരിക്കാന്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തതില്‍ ബുദ്ധിമുട്ടുണെന്നു ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിവെക്കാനാണ് തന്റെ മനസാക്ഷി തന്നോട് പറയുന്നതെന്നും അദ്ദേഹം രാജി പ്രഖ്യാപനത്തില്‍ അറിയിച്ചു. മാത്രമല്ല രാജിവെച്ചാല്‍ തന്റെ നാട്ടുകാരെ സ്വതന്ത്രമായി സേവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ത്രിവേദി കഴിഞ്ഞ വര്‍ഷമാണ് രാജ്യസഭയിലെത്തിയത്.അതേസമയം, ബി.ജെ.പിയിലേക്ക് ചേക്കേറുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് പുറത്തുവരുന്ന സൂചന.
Read More » -
Lead News
ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടം; ഗ്രാമത്തിന് മുകളില്‍ തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്, ആശങ്ക
ഉത്തരാഖണ്ഡിലെ ചമോലി മഞ്ഞുമല ഇടിഞ്ഞു ഉണ്ടായ അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ ആശങ്ക സൃഷ്ടിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. മഞ്ഞുമല ഇടിഞ്ഞു ഉണ്ടായ പ്രളയത്തെ തുടർന്ന് തപോവൻ മേഖലയിലെ റെയ്‌നി ഗ്രാമത്തിനു മുകളിലായി ഒരു തടാകം രൂപപ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അവശിഷ്ടങ്ങൾ അടിഞ്ഞു കൂടിയാണ് ഈ തടാകം രൂപപ്പെട്ടിരിക്കുന്നത്. ഇത് പ്രദേശത്ത് നടക്കുന്ന രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതിനാൽ സാഹചര്യം വിലയിരുത്താൻ സംസ്ഥാന ദുരന്ത നിവാരണ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവർ പരിശോധിച്ചതിനുശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിഐജി എസ് ഡി ആർ എഫ് റിഥിം അഗർവാൾ പറഞ്ഞു.
Read More » -
NEWS
പിൻവാതിൽ അല്ല മുൻവാതിലാണ്, നിയമനങ്ങളിൽ നിലപാട് വ്യക്തമാക്കി എം വി ജയരാജൻ
വലതുപക്ഷ രാഷ്ട്രീയ മാധ്യമ കൂട്ടുകെട്ട് വിശേഷിപ്പിക്കുന്നതുപോലെ എൽഡിഎഫ് സർക്കാർ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന താൽക്കാലിക നിയമനം സ്ഥിരപ്പെടുത്തൽ, പിൻവാതിൽ നിയമനം അല്ല മുൻവാതിൽ നിയമനം തന്നെയാണ്. പി എസ് സി റാങ്ക് ലിസ്റ്റിലുള്ള ആരുടെയും നിയമനം നിഷേധിച്ചിട്ടില്ല. മാത്രമല്ല യുഡിഎഫിന്റെ അഞ്ചുവർഷം 125800 പേർക്കാണ് പിഎസ്‌സി വഴി നിയമനം നൽകിയതെങ്കിൽ, എൽഡിഎഫ് 56 മാസത്തിനിടയിൽ 157911 പേർക്ക് നിയമനം നൽകിയിട്ടുണ്ട്. കേന്ദ്ര ബിജെപി സർക്കാർ രാജ്യത്താകെ റെയിൽവേ അടക്കമുള്ള പ്രധാന സ്ഥാപനങ്ങളിൽ നിയമനങ്ങൾ മരവിപ്പിച്ചു നിർത്തി. അതിനെ തുടർന്നു ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. യുഡിഎഫ് ഭരിക്കുമ്പോൾ കേരളത്തിൽ നിയമന നിരോധനം നടപ്പാക്കിയത് മറക്കാൻ കഴിയുന്ന കാര്യമല്ല. കേരളത്തിൽ ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥ സമിതി രൂപീകരിക്കുകയാണ് എൽഡിഎഫ് ചെയ്തത്. കോടതി സ്റ്റേ അടക്കമുള്ള കാരണങ്ങളാൽ പ്രമോഷൻ നടത്താൻ കഴിയാതിരുന്ന കേസുകളിൽ അടക്കം താൽക്കാലിക പ്രമോഷൻ നൽകാനും അതുവഴിയുണ്ടാകുന്ന എൻട്രി കേഡർ ഒഴിവുകളിൽ പിഎസ്‌സി വഴി നിയമിക്കാനും തീരുമാനമെടുത്തു. ഒരുഘട്ടത്തിൽ…
Read More » -
NEWS
ഏറ്റെടുക്കാന്‍ ആരുമില്ലാത്തവര്‍ക്ക് താങ്ങായി ഹോം എഗെയ്ന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി 2020-21 നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാനസികരോഗാശുപത്രിയില്‍ ചികിത്സ പൂര്‍ത്തിയായിട്ടും കുടുംബം ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്ന ആളുകളുടെ സാമൂഹിക പുനരധിവാസത്തിനായാണ് ഹോം എഗെയ്ന്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. സാമൂഹ്യനീതി വകുപ്പ് ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി പഞ്ചായത്തിലാണ് സാമൂഹ്യനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഹോം എഗെയ്ന്‍ പദ്ധതി (5 പേരടങ്ങുന്ന യൂണിറ്റ്) പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്. പദ്ധതിയ്ക്കായി 4.41 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. സാമൂഹിക പുനരധിവാസം ലക്ഷ്യമിട്ടുള്ള കെയര്‍ ഗ്രിവറുടെ പിന്തുണയുള്ള സേവന സമീപനമുള്ള ഒരു പുനരധിവാസ ഭവനമാണ് ഹോം എഗെയ്ന്‍. ഈ പദ്ധതിയില്‍ മാനസിക രോഗമുള്ളവര്‍ക്ക് വീട് വാടകയ്‌ക്കെടുക്കുവാനും കമ്മ്യൂണിറ്റിയിലെ പങ്കിട്ട വീടുകളില്‍ താമസിക്കാന്‍ അവസരം നല്‍കുകയും ആരോഗ്യം, സാമൂഹ്യവത്ക്കരണം, സാമ്പത്തിക ഇടപെടലുകള്‍, ജോലി, വിനോദം എന്നീ…
Read More » -
Lead News
വയനാട് ജില്ലയുടെ സമഗ്രവികസനത്തിന് 7000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജ്
രാജ്യം രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയില്‍ വലയുന്ന സാഹചര്യത്തില്‍ കാര്‍ഷിക വിളകളുടെ നാടായ വയനാട് ജില്ലയുടെ സമഗ്രവികസനത്തിന് ഒരു പരിപാടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുകയാണ്. ഈ പാക്കേജിന്റെ മര്‍മ്മം പ്രധാന വിളയായ കാപ്പിയില്‍ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുകയാണ്. ഇതോടൊപ്പം കുരുമുളക്, വാഴ, ഇഞ്ചി, തേയില തുടങ്ങിയ വിളകളുടെ അഭിവൃദ്ധിക്കും സ്‌കീമുകളുണ്ട്. ടൂറിസമാണ് മറ്റൊരു സുപ്രധാന വികസന മേഖല. യാത്രാക്ലേശം പരിഹരിക്കുകയും വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ മികവുറ്റതാക്കുകയും ചെയ്യും. പരിസ്ഥിതി സന്തുലനാവസ്ഥ സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ആസൂത്രിതമായി ഉയര്‍ത്തും. ഇതിനായുള്ള പദ്ധതികളാണ് താഴെ പറയുന്നത്. വയനാട് കാപ്പി ഇന്ന് കാപ്പിപ്പൊടിയുടെ ചില്ലറ വിലയുടെ പത്തുശതമാനം മാത്രമാണ് വയനാട്ടിലെ കാപ്പി ക്കുരു കൃഷിക്കാര്‍ക്കു ലഭിക്കുന്നത്. ഇത് 20 ശതമാനമായെങ്കിലും ഉയര്‍ത്താനാവണം. ഇതിന് വയനാട്ടിലെ കാപ്പിപ്പൊടി ”വയനാട് കാപ്പി” എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന് കല്‍പ്പറ്റയില്‍ കിഫ്ബി ധനസഹായത്തോടെയുള്ള 150 കോടി രൂപയുടെ കിന്‍ഫ്രാ മെഗാ ഫുഡ്…
Read More » -
NEWS
അമിത നികുതിക്കൊള്ളക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കും:മുല്ലപ്പള്ളി
വാര്‍ത്താക്കുറിപ്പ് 12.02.21 ഇന്ധനവില വര്‍ധിപ്പിച്ച് അമിത നികുതിക്കൊള്ള നടത്തി ജനദ്രോഹം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുമ്പോഴും അമിത നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത ഇരുസര്‍ക്കാരുകള്‍ക്കും ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ല. കോവിഡ് മാഹാമാരിയെ തുടര്‍ന്ന് വരുമാനം കുറയുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ജനത്തിന്റെ നടുവൊടിക്കുന്ന നടപടിയാണ് സര്‍ക്കാരുകളുടേത്.അവശ്യസാധനങ്ങളുടെ വില വാണം പോലെ ഉയരുകയാണ്. ടാക്‌സി തൊഴിലാളികള്‍,കര്‍ഷകര്‍,മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയില്‍ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരുടെ ജീവിതം ദുസ്സഹമായി.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ നരകയാതന അനുഭവിക്കുകയാണ് ജനമെന്നും മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് പൊതുഗതാഗത സംവിധാനം ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ നല്ലൊരു ശതമാനം ജനങ്ങളും സ്വകാര്യവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.ഇത് യാത്രദുരിതം വര്‍ധിച്ചതോടൊപ്പം അധിക സാമ്പത്തിക നഷ്ടവും ഉണ്ടാക്കി. ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന നികുതി പിരിവ് തുടര്‍ന്നാല്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റും.ഇന്ധനവില വര്‍ധനവ്…
Read More » -
NEWS
സംസ്ഥാനത്ത് മതതീവ്രവാദികളെ കയറൂരി വിടുന്നു: കെ.സുരേന്ദ്രൻ
പാലക്കാട്: സംസ്ഥാനത്ത് മതതീവ്രവാദ ശക്തികളെ കയറൂരി വിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുത്തതോടെ മതതീവ്രവാദശക്തികൾ വിധ്വംസന പ്രവർത്തനം ശക്തമാക്കുകയാണ്. വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇടത്-വലത് മുന്നണികൾ അവരെ പിന്തുണയ്ക്കുകയാണെന്നും പാലക്കാട് നടന്ന വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് നഗരത്തിൽ മദ്രസ അദ്ധ്യാപിക ആറുവയസുള്ള കുഞ്ഞിനെ ബലികൊടുത്ത ലോകത്തെ നടുക്കിയ സംഭവം ഉണ്ടായിട്ടും രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചില്ല. ആ ക്രൂരതയ്ക്ക് പിന്നിൽ മതതീവ്രവാദികളാണെന്ന് പൊലീസിന് ബോധ്യമായിട്ടും അവരെ മാനസികരോഗിയാക്കി ചിത്രീകരിച്ച് പ്രശ്നത്തെ ലഘൂകരിക്കാനാണ് ശ്രമം. മതതീവ്രവാദികളുടെ സ്വാധീനത്തിന്റെ ഫലമായാണ് ഇത്രയും കിരാതമായ സംഭവം ഉണ്ടായത്. മാനവികതയ്ക്കെതിരായ വലിയ അതിക്രമം നടന്നിട്ടും നവോത്ഥാന നായകൻ പിണറായി പ്രതികരിച്ചില്ല. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് കുറ്റകരമായ മൗനമാണ്. മലബാർ സംസ്ഥാനം രൂപീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫിന്റെ പത്രാധിപർ ആവശ്യപ്പെട്ടത് ഗൗരവതരമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇത് പോപ്പുലർഫ്രണ്ടിന്റെ ആവശ്യമാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന് വേണ്ടി വലിയ പ്രചാരണം നടക്കുന്നുണ്ട്. മുസ്ലിംലീഗുമായും ഇടതുമുന്നിയുമായും ബന്ധമുള്ള സംഘടനയാണ് പി.എഫ്.ഐ.…
Read More »