Month: February 2021
-
Lead News
പൊലീസിൽ അഴിച്ചുപണി, ജയനാഥിന് സ്ഥലംമാറ്റം
സംസ്ഥാന പോലീസിൽ അഴിച്ചുപണി. അടൂർ സബ്സിഡിയറി കാന്റീനിലെ അഴിമതി ചൂണ്ടിക്കാട്ടി സർക്കാറിന് റിപ്പോർട്ട് നൽകിയ ജെ ജയനാഥ് ഐപിഎസ് അടക്കമുള്ളവർക്കാണ് സ്ഥലംമാറ്റം. കെ എ പി 3 ബറ്റാലിയൻ കമാണ്ടന്റ് ആയ ജയനാഥിനെ കോസ്റ്റൽ പോലീസ് എ ഐ ജി ആയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. റെയിൽവേ എസ് പി നിശാന്തിനി ഐപിഎസിനെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആക്കി. പത്തനംതിട്ട എസ് പി പി ബി രാജീവ് ഐപിഎസ് ആണ് കാസർകോട് പോലീസ് മേധാവി. ക്രൈംബ്രാഞ്ച് ഐജി സ്പർജൻകുമാർ ഐപിഎസിന് ഐജി സെക്യൂരിറ്റിയുടെ അധിക ചുമതല നൽകി. ടെലികമ്മ്യൂണിക്കേഷൻ എസ് പി ദിവ്യ വി ഗോപിനാഥന് വനിതാ ബറ്റാലിയൻ കമാണ്ടന്റിന്റെ അധിക ചുമതല നൽകി.
Read More » -
NEWS
തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ച് എട്ട് പേര്‍ മരിച്ചു
ചെന്നൈ:തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ച് എട്ട് പേര്‍ മരിച്ചു. സാത്തൂരിലെ അച്ചന്‍ഗുളത്തിന് സമീപത്തുള്ള ശ്രീമാരിയമ്മാൾ എന്ന പടക്കനിര്‍മാണശാലയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. 8 പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരം. 24 ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ആറ് പേരുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
Read More » -
Lead News
ബ്രിട്ടീഷുകാർ പിടിച്ചു നിന്നിട്ടില്ല പിന്നെയാണോ മോഡി, കർഷക സമരത്തെക്കുറിച്ച് രാഹുൽഗാന്ധി
ഇന്ത്യയിലെ കർഷകരുടെ സമരത്തിനു മുന്നിൽ നരേന്ദ്രമോഡിക്ക് പിടിച്ചു നിൽക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധി. ഇന്ത്യൻ കർഷകർക്ക് മുന്നിൽ ബ്രിട്ടീഷുകാർക്ക് പോലും പിടിച്ചുനിൽക്കാൻ ആയിട്ടില്ലെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്ത് 40 ശതമാനം പേരുടെ ഉപജീവനമാർഗമാണ് കൃഷി. ഭാരത മാതാവിന്റെ യഥാർത്ഥ ജോലി രാജ്യത്തെ വിശപ്പ് അകറ്റുന്ന കൃഷിയാണ്. കർഷക സമരം രാജ്യംമുഴുവൻ വ്യാപിപ്പിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജസ്ഥാനിൽ കർഷക സമരത്തോടനുബന്ധിച്ച് നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
Read More » -
Lead News
നാളെ സഭയിൽ നടക്കാൻ പോകുന്നതെന്ത്? എല്ലാ എംപിമാർക്കും വിപ്പ് നൽകി ബിജെപി
ശനിയാഴ്ച ലോക്സഭയിൽ എല്ലാ എംപിമാരും നിർബന്ധമായും എത്തണമെന്ന് ബിജെപി നിർദ്ദേശം. ഇത് ചൂണ്ടിക്കാട്ടി ബിജെപി എംപിമാർക്ക് പാർട്ടി മൂന്നുവരിയുള്ള വിപ്പ് പുറപ്പെടുവിച്ചു. ” എല്ലാ എംപിമാരും 10 മണി മുതൽ ലോക്സഭയിൽ മുഴുവൻ സമയവും ഉണ്ടായിരിക്കണം. സർക്കാർ നിലപാടുകളെ പിന്തുണയ്ക്കണം. ” നോട്ടീസ് ഇങ്ങനെ പറയുന്നു. ശനിയാഴ്ച ലോക്സഭയിൽ നിർണായകമായ ചില തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ എന്താണ് അത് എന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ മാത്രമാണുള്ളത്. ഇന്ത്യാ-ചൈന അതിർത്തിയിൽ സംഭവിക്കുന്നത് സംബന്ധിച്ചും കർഷക സമരത്തെ സംബന്ധിച്ചും ഉള്ള ചർച്ചകളിൽ പ്രതിപക്ഷം ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ബിജെപി വിപ്പ് ശ്രദ്ധേയമാകുന്നത്.
Read More » -
NEWS
വെള്ളിയാഴ്ച 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 മുന്നണി പോരാളികളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 കോവിഡ് മുന്നണി പോരാളികളും കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,49,953 പേരാണ് സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത്. 299 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (35) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 21, എറണാകുളം 34, ഇടുക്കി 19, കണ്ണൂര്‍ 35, കാസര്‍ഗോഡ് 5, കൊല്ലം 10, കോട്ടയം 25, കോഴിക്കോട് 21, മലപ്പുറം 15, പാലക്കാട് 25, പത്തനംതിട്ട 21, തിരുവനന്തപുരം 20, തൃശൂര്‍ 33, വയനാട് 15 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (551) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 11, എറണാകുളം 551, തിരുവനന്തപുരം 240 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,33,717 ആരോഗ്യ…
Read More » -
NEWS
സുരക്ഷ ശക്തമാക്കുന്നതിനായി ചെലവഴിച്ച 11.7 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ തിരികെ നല്‍കാനാകില്ലെന്ന് പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി ചെലവഴിച്ച 11.7 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ തിരികെ നല്‍കാനാകില്ലെന്ന് ക്ഷേത്ര ഭരണസമിതി. താത്കാലിക ഭരണനിര്‍വഹണ കമ്മിറ്റിയാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ക്ഷേത്രം ഭരണസമിതിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ഇപ്പോള്‍ ഉത്തരവിടുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ ലഭിക്കുന്ന സംഭാവനകളില്‍ ഇടിവുണ്ടായിട്ടുണ്ട്. അതിനാല്‍ പണം നല്കാന് സാധിക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി കോടതിയെ അറിയിച്ചു. സെപ്റ്റംബറില്‍ ക്ഷേത്രത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കോടതിയുടെ പരിശോധനയുണ്ടാകും. ഇനി സെപ്റ്റംബറില്‍ കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഹര്‍ജി കോടതി പരിഗണിക്കുന്നതിന് മുന്‍പായി ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് യു.യു. ലളിത്, ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
Read More » -
Lead News
കോളേജുകൾ തുറക്കുന്നു, വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്
സംസ്ഥാനത്ത് കോളേജുകൾ ഘട്ടംഘട്ടമായി തുറക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. രണ്ടാഴ്ച വീതമാണ് ഓരോ ബാച്ചും തുറക്കുക. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഈ മാസം 15 മുതൽ 27 വരെ കോളേജിൽ ക്ലാസ് ഉണ്ടാകും. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മാർച്ച് ഒന്നു മുതൽ മാർച്ച് 16 വരെയാണ് റെഗുലർ ക്ലാസ്. മൂന്നാമത്തെ വിദ്യാർഥികൾക്ക് മാർച്ച് 17 മുതൽ 30 വരെ റെഗുലർ ക്ലാസ് ഉണ്ടായിരിക്കും. എല്ലാ പിജി ക്ലാസ്സുകളും റഗുലർ ആണ്. റെഗുലർ ക്ലാസ് നടത്താൻ പറ്റാത്ത ബാച്ചുകളിൽ എല്ലാദിവസവും ഓൺലൈൻ ക്ലാസുകൾ നടത്താൻ ആണ് നിർദേശം.കോളേജ് വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് ഇറക്കിയത്.
Read More » -
Lead News
മുഖത്ത് അടിച്ചും, വയറില്‍ തൊഴിച്ചും, കഴുത്തില്‍ ഞെരിച്ചും കരഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, കരയുമ്പോള്‍ ഉറക്ക ഗുളിക പൊടിച്ച് വായിലിട്ട് വെളളമൊഴിച്ച് പൊത്തിപ്പിടിച്ച് വിഴുങ്ങിക്കും; വിതുരക്കേസിലെ പെണ്‍കുട്ടി അനുഭവിച്ച യാതനകള്‍ ഇങ്ങനെ
വര്‍ഷങ്ങളായി എങ്ങും കേട്ടിരുന്ന വാര്‍ത്തയായിരുന്നു വിതുര പീഡനക്കേസ്. പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് പലര്‍ക്കായി കാഴ്ചവെച്ചു. ഈ സംഭവം നടന്നത് 1995 ലാണ് നടന്നതെങ്കിലും ഇപ്പോഴും ആ നടുങ്ങലില്‍ തന്നെയാണ് കേരള ജനത. ഇന്ന് ആ വാര്‍ത്ത വീണ്ടും ഓര്‍മ്മിക്കുകയാണ്. സംഭവം നടന്ന് 26 വര്‍ഷം പിന്നിട്ട കേസിലെ ഒന്നാം പ്രതിയുടെ ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നു. 24 വര്‍ഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. എന്നാല്‍ ഈ ശിക്ഷ കൊണ്ടൊന്നും നഷ്ടപ്പെട്ട ജീവിതം ഒരു പെണ്ണിനും തിരിച്ച് കിട്ടുകയില്ല. കോടതിക്ക് മുന്‍പില്‍ തന്റെ പീഡനകഥ അക്കമിട്ട് നിരത്തിയതാണ് ഒന്നാം പ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിനു മേല്‍ കുരുക്കു മുറുകാന്‍ കാരണമായത്. ഒരു വര്‍ഷം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞതു ശരീരദാഹികളായ പുരുഷന്മാരുടെ മാത്രം ഇടയിലെന്നായിരുന്നു കോടതിയില്‍ നല്‍കിയ മൊഴി. 1995 നവംബര്‍ 21 മുതല്‍ 1996 ജൂലൈ 10 വരെ കൊടും ശാരീരികപീഡനങ്ങളാണ് അനുഭവിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.…
Read More » -
NEWS
മരിക്കാർ എന്റർടൈയ്ൻമെൻ്റ്സിന്റെ “പത്രോസിന്റെ പടപ്പുകള്‍” ടെെറ്റില്‍ പോസ്റ്റര്‍
ഷറഫുദീൻ , ഡിനോയ് പൗലോസ് , നസ്ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ” പത്രോസിന്റെ പടപ്പുകൾ “എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, മെഗാസ്റ്റാർ മമ്മൂട്ടി പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേർന്ന് റിലീസ് ചെയ്തു. മരിക്കാര്‍ എന്റര്‍ടെെയ്ന്‍ മെന്റ്സിന്റെ ബാനറിൽ ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്നു. സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ഒപ്പം, നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹൻ നിര്‍വ്വഹിക്കുന്നു. സംഗീതം-ജേക്സ് ബിജോയ്. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-ആഷിക്. എസ്,വസ്ത്രലങ്കാരം- ശരണ്യ ജീബു,എഡിറ്റര്‍- സംഗീത് പ്രതാപ്,മേക്കപ്പ്- സിനൂപ് രാജ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കണ്ണൻ എസ് ഉള്ളൂർ,സ്റ്റിൽ-സിബി ചീരൻ ,സൗണ്ട് മിക്സ് – വിഷ്ണു സുജാതൻ, പരസ്യക്കല-യെല്ലോ…
Read More »