NEWS

കേരളത്തിൽ മത്സരിക്കുമോ? അസദുദ്ദീൻ ഉവൈസിയുടെ മറുപടി

അസംബ്ലി തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് അസദുദ്ദീൻ ഉവൈസി. തന്റെ പാർട്ടി അസമിലും കേരളത്തിലും മത്സരിക്കില്ലെന്ന് അസദുദ്ദീൻ ഉവൈസി വ്യക്തമാക്കി.

കേരളത്തിൽ പ്രചാരണത്തിന് വരാനോ ഏതെങ്കിലും പാർട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാനോ ആലോചിക്കുന്നില്ല. കേരളത്തിൽ മുസ്‌ലിം ലീഗ് ഉള്ളതുകൊണ്ടാണ് മത്സരിക്കാത്തത് എന്നും തങ്ങൾ കുടുംബം ആണ് അതിന് നേതൃത്വം കൊടുക്കുന്നതെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

ഹൈദരാബാദിൽ നിന്നുള്ള എംപിയായ ഉവൈസി പാർട്ടി വിപുലീകരണത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബീഹാറിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഉവൈസിയുടെ പാർട്ടി ഏതാനും സീറ്റുകളിൽ വിജയിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker