പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകാൻ സിപിഐ, മൂന്നു തവണ മത്സരിച്ചവർക്ക് സീറ്റില്ല എന്ന് കാനം രാജേന്ദ്രൻ

മൂന്നു തവണ മത്സരിച്ചവർക്ക് നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. സ്ഥാനാർഥി മാനദണ്ഡങ്ങളിൽ ഇളവു നൽകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരെയും മാറ്റിനിർത്താൻ അല്ല ഈ തീരുമാനം. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകണം. സംഘടനാ ചുമതല ഉള്ളവർ മത്സരരംഗത്ത് വന്നാൽ പാർട്ടിസ്ഥാനം ഒഴിയണമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. മണ്ഡലത്തിലെ ജയ സാധ്യത എന്നത് ആപേക്ഷികമാണ് എന്നതിനാൽ സ്ഥാനാർഥി നിർണയ തീരുമാനത്തിന് ഇതൊന്നും ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റിൽ ഇത്തവണ മത്സരിക്കാൻ ആകില്ലെന്ന് തങ്ങൾക്ക് ബോധ്യമുണ്ട്. പുതിയ കക്ഷികൾ മുന്നണിയിൽ ഉൾപ്പെടുമ്പോൾ സീറ്റുകൾ കുറയും. ഇത് സാധാരണമാണ്. സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *