എൻസിപി എൽഡിഎഫിൽ തുടരുമെന്ന് സൂചന, മുന്നണി മാറ്റ നിർദ്ദേശത്തോട് ശരത്പവാർ അനുകൂലമായി പ്രതികരിച്ചില്ല

എൻസിപി എൽഡിഎഫിൽ തന്നെ തുടരുമെന്ന് സുചന. ഇന്നു നടന്ന ചർച്ചയിൽ മുന്നണി മാറ്റ നിർദ്ദേശത്തോട് ശരത്പവാർ അനുകൂലമായി പ്രതികരിച്ചില്ല എന്നാണ് വിവരം.

സിപിഎം കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും ശരത്പവാറുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശരത്പവാറിന്റെ തീരുമാനം എന്നാണ് വിവരം.

അതേസമയം മാണി സി കാപ്പൻ യുഡിഎഫിലേക്ക് എന്ന സൂചനകൾ തന്നെയാണ് ലഭിക്കുന്നത്. താൻ യുഡിഎഫിലേക്ക് എന്ന് മാണി സി കാപ്പൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ മറ്റന്നാൾ മാണി സി കാപ്പൻ പങ്കെടുത്തേക്കും. മറ്റന്നാൾ ആണ് യാത്ര പാലായിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *