Month: February 2021
-
Lead News
അമിത ഇന്ധന നികുതിക്കെതിരെ മുല്ലപ്പള്ളിയുടെ സത്യാഗ്രഹം 16ന്
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 16 ചൊവ്വാഴ്ച രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം അനുഷ്ടിക്കും. ഇന്ധനവില വര്‍ധനവിനെതിരെ വാര്‍ഡ് തലത്തില്‍ ഫെബ്രുവരി 14 ഞായറാഴ്ച വൈകുന്നേരം പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും. 16ന് ജില്ലാതലത്തിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയുടെ പേരില്‍ ഈടാക്കുന്ന അമിത നികുതിക്കെതിരെ ഐശ്വര്യകേരള യാത്രയുടെ സമാപനത്തിന് ശേഷം വിവിധതലങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.
Read More » -
Lead News
മലപ്പുറത്ത് 2 സ്‌കൂളുകളിലായി 180 പേര്‍ക്ക് കോവിഡ്
മലപ്പുറത്ത് രണ്ട് സ്‌കൂളുകളിലായി 180 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പൊന്നാനിക്ക് സമീപം മാറഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 85 പേര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 442 ആയി. നേരത്തെ ഇവിടെ 262 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം, സമ്പര്‍ക്കത്തില്‍പെട്ടവരുടെ പരിശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഫലം പുറത്ത് വന്നിട്ടില്ല.
Read More » -
LIFE
മാസ്റ്ററിലെ പുതിയ ഗാനം പുറത്തിറങ്ങി
വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വ്വഹിച്ച അന്ത കണ്ണ് പാത്തക്കാ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ജനുവരി 13 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. കോവിഡ് മാനദണ്ഡങ്ങളിലും 50% ഒക്കുപെന്‍സിയിലും ചിത്രം ഇതിനോടകം തന്നെ 200 കോടി രൂപയോളം നേടിക്കഴിഞ്ഞതായി എന്നുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. വിജയിക്കൊപ്പം വിജയ് സേതുപതി, മാളവിക മോഹന്‍, അര്‍ജുന്‍ ദാസ്, നാസര്‍, ആന്‍ഡ്രിയ, ഗൗരി, ശാന്തനു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടും തീയേറ്ററുകളില്‍ ഇപ്പോഴും ചിത്രം കാണാന്‍ ധാരാളം പ്രകേഷകരെത്തുന്നുണ്ട്.
Read More » -
LIFE
“പിന്നില്‍ ഒരാള്‍ “
വിശ്വ ശില്പി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ് നായർ നിർമ്മിച്ച് അനന്തപുരി സംവിധാനം ചെയ്യുന്ന ” പിന്നില്‍ ഒരാള്‍ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് പൂര്‍ത്തിയായി. പുതുമുഖങ്ങളായ സൽമാൻ,ആരാധ്യ സായ് എന്നിവര്‍ നായികാ നായകന്മാരാവുന്ന ഈ ചിത്രത്തില്‍ ദേവൻ ,ദിനേശ് പണിക്കർ, ജയൻ ചേര്‍ത്തല,ആര്‍ എല്‍ വി രാമകൃഷ്ണന്‍, എെ എം വിജയൻ,ആനന്ദ്,ഉല്ലാസ് പന്തളം,നെല്‍സണ്‍,അസ്സീസ് നെടുമങ്ങാട്, വിതുര തങ്കച്ചൻ, ആന്റണി, വിഡ്രോസ്, ജോജോ, ഗീത വിജയൻ ,അംബിക മോഹൻ, കവിതലക്ഷ്മി, പൂർണ്ണിമ ആനന്ദ്,ഗോപിക, തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.ഒപ്പം, പ്രൊഡക്ഷന്‍ കൺട്രോളർ ജെ.പി മണക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജു ആര്‍ അമ്പാടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. അനന്തപുരിയുടെ വരികള്‍ക്ക് നെയ്യാറ്റിക്കര പുരുഷോത്തമന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-വിജില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്,കല-ജയന്‍ മാസ്, വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്,മേക്കപ്പ്- രാജേഷ് രവി, സ്റ്റില്‍സ്-_വിനീത് സി ടി,പരസ്യക്കല-ഷിറാജ് ഹരിത, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- മഹേഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍-ഷാന്‍ അബ്ദുള്‍ വഹാബ്,അസിസ്റ്റന്റ് ഡയറക്ടർ-അതുല്‍…
Read More » -
LIFE
ഇഷ്‌ക്കിന്റെ തെലുങ്ക് റീമേക്കിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ എത്തി
ഷെയിന്‍ നിഗം, ആന്‍ ശീതല്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അരുനാര് മനോഹര്‍ സംവിധാനം ചെയ്ത് ഇഷ്‌ക് മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വാണിജ്യപരമായും നിരൂപക പരമായും ഏറെ സ്വീകാര്യത നേടിയിരുന്നു. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലെ ആദ്യഗാനത്തിന്റെ പ്രൊമോ പുറത്ത് വന്നിരിക്കുകയാണ്. തേജ് സജ്ജ, പ്രിയ വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More » -
NEWS
ഇടത് മുന്നണി മാണി സി. കാപ്പനെ കബളിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല
ഇടത് മുന്നണി മാണി സി. കാപ്പനെ കബളിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയിച്ച സീറ്റ് പിടിച്ച് വാങ്ങാനാണ് എൽ ഡി എഫ്ശ്രമം നടത്തിയത്. ഇത് തിരിച്ചറിഞ്ഞ് കാപ്പൻ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . കാപ്പനുമായി നേരത്തെ ചർച്ച നടത്തിയിട്ടില്ല. പാലായിൽ എൽഡിഎഫിന്റെ മാത്രം മികവ് അല്ല കാപ്പന്റെ വ്യക്തി സ്വാധീനവും നിർണായകമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read More » -
NEWS
വിശാലിന്റെ ആക്ഷൻ ത്രില്ലർ ‘ചക്ര ‘ ഫെബ്രുവരി 19 ന്
ആരാധകർക്ക് ആവേശമായി ആക്ഷൻ ഹീറോ വിശാൽ നായകനാകുന്ന ‘ ചക്ര ‘ ഫെബ്രുവരി 19 നു ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു . പുതുമുഖം എം.എസ്. ആനന്ദാനാണ് സംവിധായകൻ . ‘ വെൽക്കം ടു ഡിജിറ്റൽ ഇന്ത്യ ‘ എന്ന ടാഗുമായി എത്തുന്ന ‘ ചക്ര ‘ സൈബർ ക്രൈം പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലറും മാസ് എന്റർടൈനറുമാണ് . നേരത്തേഅണിയറക്കാർ പുറത്തു വിട്ട ഈ ചിത്രത്തിന്റെ ട്രെയിലറിനും, ‘ഉന്നൈ തൊടുത്താൽ മുത്തു ശരം ഞാൻ ‘എന്ന ഗാന വീഡിയോയ്ക്കും ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത് . ദശലക്ഷക്കണക്കിനു കാഴ്ച്ചക്കാരെയാണ് ഇവയ്ക്ക് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ് . മിലിറ്ററി ഓഫീസറായ നായക കഥാപാത്രമാണ് വിഷലിന്റേത് . ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാൻഡ്രെ മർമ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കെ. ആർ. വിജയ, സൃഷ്ടി ഡാങ്കെ,നീലിമ ,റോബോ ഷങ്കർ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാ ഗ്രഹണവും നിർവഹിച്ചിരിക്കുന്നു .…
Read More » -
Lead News
കുടുംബവാഴ്ച തള്ളി രാഹുൽഗാന്ധി, കുടുംബത്തിൽ നിന്ന് പ്രധാനമന്ത്രി ഉണ്ടായിട്ട് മൂന്നുപതിറ്റാണ്ട്
കോൺഗ്രസിൽ ഗാന്ധി കുടുംബത്തിന്റെ കുടുംബവാഴ്ച ആണെന്ന ആരോപണം നിഷേധിച്ച് രാഹുൽഗാന്ധി. തന്റെ കുടുംബത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടായിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞു എന്ന് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രിയുടെ മകൻ എന്നതുകൊണ്ട് തന്റെ കാഴ്ചപ്പാട് മാറ്റിവെച്ച് പോരാടില്ല എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. തന്റെ മുത്തശിയും പിതാവും രാജ്യത്തിനുവേണ്ടി കൊല്ലപ്പെട്ടവരാണ്. അക്കാര്യത്തിൽ അഭിമാനമുണ്ട്. എന്നാൽ രാഷ്ട്രീയ പോരാട്ടത്തിൽ ബന്ധമല്ല ആശയമാണ് മുഖ്യമെന്ന് രാഹുൽഗാന്ധി പറഞ്ഞു. രാജ്യത്തിന് ഓരോ കാലഘട്ടത്തിലും ഓരോ ആശയം നൽകണം. 2004ൽ കോൺഗ്രസ് അങ്ങനെയൊന്ന് മുന്നോട്ടുവച്ചു. അത് തൊണ്ണൂറുകളുടെ മാറ്റങ്ങളുടെ തുടർച്ചയായിരുന്നു. എന്നാൽ 2012 ൽ അത് പുതുക്കി മുന്നോട്ടുപോകാനായില്ല.പത്തു വർഷത്തിനിടയിൽ പാർട്ടിക്ക് തെറ്റുകൾ പറ്റി. 2008ൽ വലിയ സാമ്പത്തിക മാന്ദ്യം വന്നു. 2014 ൽ നരേന്ദ്രമോഡി പുതിയ കാഴ്ചപ്പാടുമായി ആണ് വന്നത്. എന്നാൽ അത് വൻ ദുരന്തമായി. മുന്നോട്ടുള്ള പോക്കിൽ കോൺഗ്രസ് പുതിയ കാഴ്ചപ്പാട് മുന്നോട്ടു വെക്കണം. കാർഷിക രംഗത്ത് മാറ്റങ്ങൾ വരേണ്ടത് അനിവാര്യതയാണ്. എന്നാൽ…
Read More » -
Lead News
8 മാസക്കാലം നിരീക്ഷണം, 20 സംഘാംഗങ്ങള്‍, ഒരു ടണ്‍ ഭാരമുളള തോക്ക് പീസ് പീസായി കടത്തി; ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നിലെ മൊസാദ് സംഘം
വര്‍ഷങ്ങളായി ഇസ്രായേല്‍ ചാരസംഘടന മൊസാദിന്റെ ഹിറ്റ്ലിസ്റ്റില്‍ ഒന്നാം പേരുകാരനാണ് ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡില്‍ ബ്രിഗേഡിയര്‍ ജനറലായ മൊഹ്‌സീന്‍ ഫക്രിസാദെ. ബാലിസ്റ്റിക് മിസൈല്‍ വിദഗ്ധനും ടെഹ്‌റാനിലെ ഇമാം ഹുസന്‍ സര്‍വകലാശാലയിലെ ഫിസിക്‌സ് പ്രൊഫസറുമായ ഫക്രിസാദെയെ 2006 മുതല്‍ സിഐഎയുടെയും മൊസാദിന്റെയും നോട്ടപ്പുള്ളിയായിരുന്നു. അങ്ങനെ 2020 നവംബര്‍ 27 ന് ഫക്രിസാദെ വെടിയേറ്റുമരിച്ചു. ടെഹ്‌റാനിലെ അബ്‌സാര്‍ഡില്‍ ഭാര്യയോടും 12 അംഗരക്ഷകരോടുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് വെടിയേറ്റത്. ഇപ്പോഴിതാ ഫക്രി സാദെയെ വധിക്കാന്‍ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും സംഘവും നടത്തിയ രഹസ്യ നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. മൊസാദ് ഇറാനിലേക്ക് കടത്തിയ ഒരു ടണ്‍ ഭാരമുള്ള അത്യാധുനിക തോക്കാണ് ഫക്രിസാദെയെ കൊന്നതെന്നാണ് വിവരം. ഇതിനായി മാസങ്ങള്‍ മുമ്പേ പദ്ധതി ഇട്ടിരുന്നതായാണ് തെളിവുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. 2020 മാര്‍ച്ചിലാണ് ഫക്രിസാദെയെ കൊല്ലാനുള്ള തന്ത്രം പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയത്. ആദ്യം ഇസ്രയേല്‍ ചാരന്മാരുടെ ഒരു സംഘത്തെ ഇറാനിലേക്ക് അയച്ചു. അവര്‍ അവിടെ പ്രാദേശിക ഏജന്റുമാരുമായി ബന്ധപ്പെട്ടു…
Read More » -
പാർട്ടിയിൽ സജീവമാകാൻ ശോഭയോട് മോഡി, കെ സുരേന്ദ്രന് വരുന്നത് വൻപണി -വീഡിയോ
ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാസുരേന്ദ്രൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാന ബിജെപി രാഷ്ട്രീയത്തിൽ വലിയ ചർച്ചക്ക് കാരണമാകുന്നു. കേരള ബിജെപിയിലെ സംഘടനാ പ്രശ്നങ്ങളിൽ ഇടപെടൽ തേടിയാണ് ശോഭാസുരേന്ദ്രൻ മോഡിയെ കണ്ടത്. ശോഭ സുരേന്ദ്രനോട് പാർട്ടിയിൽ സജീവമാകാനാണ് മോഡി നിർദ്ദേശിച്ചത്. ഒരു സംസ്ഥാന നേതാവിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അടക്കമുള്ളവർക്കുള്ള സന്ദേശമായാണ് ബിജെപി വൃത്തങ്ങൾ വിലയിരുത്തുന്നത്. നാളെ കൊച്ചിയിൽ എത്തുന്ന മോഡി സംസ്ഥാന നേതാക്കളുമായി വിഷയം ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുമോ എന്ന ചോദ്യത്തിന് ശോഭയുടെ ഉത്തരം രാജ്യത്തിന്റെ പ്രധാനമന്ത്രി ആണ് അദ്ദേഹം എന്നായിരുന്നു.
Read More »