Month: February 2021
-
NEWS
മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യതയെന്ന് കാനം രാജേന്ദ്രൻ
എൽഡിഎഫ് വിടാനുള്ള മാണി സി. കാപ്പന്റെ തീരുമാനത്തിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കാപ്പൻ കാണിച്ചത് മര്യാദയല്ലെന്നും എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യതയെന്നും അദ്ദേഹം പ്രതികരിച്ചു. എൻസിപിക്ക് ഏതെങ്കിലും സീറ്റ് നിഷേധിച്ചതായി തനിക്ക് അറിയില്ല. അങ്ങനെയൊരു ചർച്ചയും ഇടതു മുന്നണിയിൽ നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി. കാപ്പന്റെ നിലപാട് തള്ളി നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും രംഗത്തെത്തിയിരുന്നു. എൻസിപി എൽഡിഎഫിനൊപ്പമാണെന്നും വ്യക്തിപരമായ താത്പര്യം മുൻനിർത്തിയാണ് കാപ്പൻ പോയതെന്നും വിജയരാഘവൻ പറഞ്ഞു.
Read More » -
Lead News
ഡല്‍ഹിയിലെത്തി മോദിയെ കണ്ട് ശോഭ
ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ശോഭ സുരേന്ദ്രന്‍. കേരള ബിജെപിയിലെ സംഘടനാ പ്രശ്നങ്ങളില്‍ ഇടപെടല്‍ തേടിയാണ് ശോഭാ സുരേന്ദ്രന്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി സംസ്ഥാന നേതൃത്വവുമായി ഇപ്പോഴും ഇടഞ്ഞുനില്‍ക്കുകയാണ് ശോഭ സുരേന്ദ്രന്‍. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഇടപെട്ടിട്ടും പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടായിട്ടില്ലെന്ന് ശോഭ പരാതിപ്പെട്ടു. നാളെ കൊച്ചിയിലെത്തുന്ന മോദി സംസ്ഥാന നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. അതിനായി നേതാക്കളോട് കൊച്ചിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
Read More » -
NEWS
തെരഞ്ഞെടുപ്പ് ഏപ്രിൽ ആദ്യം വേണമെന്ന് എൽഡിഎഫും യുഡിഎഫും, മേയിൽ മതിയെന്ന് ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 14 ന് മുൻപ് നടത്തണമെന്ന് എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വിഷുവും റംസാനും പരിഗണിച്ചാണ് ഈ ആവശ്യം മുന്നോട്ടു വച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് മെയിൽ നടത്തിയാൽ മതിയെന്നാണ് ബിജെപി അംഗങ്ങൾ നിലപാട് സ്വീകരിച്ചത്. 2016ൽ തെരഞ്ഞെടുപ്പ് മെയ് 16 നായിരുന്നു എന്നാണ് ബിജെപി ചൂണ്ടിക്കാട്ടിയത്. നിയന്ത്രണങ്ങളോടെ കലാശക്കൊട്ട് നടത്താൻ അനുമതി വേണമെന്നും രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പോസ്റ്റൽ വോട്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ ഉണ്ടെന്നും തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ബിജെപി നിലപാട് സ്വീകരിച്ചു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 12നാണ് കേരളത്തിലെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, കമ്മീഷണർ മാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ആണ് സംഘത്തിലുള്ളത്. 15 വരെയാണ് സംഘം കേരളത്തിൽ ഉണ്ടാവുക.
Read More » -
Lead News
ഇന്ധനവില വര്‍ധന: നികുതിയാണ് വില്ലനെന്ന് ഉമ്മന്‍ചാണ്ടി
പെട്രോള്‍ വില കേരളത്തില്‍ 90 രൂപയും ഡീസല്‍ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്പോള്‍, നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും നല്കുന്നില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സര്‍ക്കാര്‍ സബ്‌സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. ഇതു മാതൃകയാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളയില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്കണം. അന്താരാഷ്ട്രവിപണിയില്‍ യുപിഎയുടെ കാലത്ത് ക്രൂഡോയില്‍ ബാരലിന് 150 ഡോളര്‍ വരെയായിരുന്നെങ്കില്‍ ഇപ്പോഴത് 60 ഡോളറാണ്. അന്താരാഷ്ട്രവിപണിയിലെ വിലയല്ല ഇന്ധന വില നിശ്ചയിക്കുന്നതെന്നു വ്യക്തം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് യഥാര്‍ത്ഥ വില്ലന്‍. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കില്‍ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്. ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കില്‍ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08 രൂപയുമാണ്. രണ്ടു നികുതികളും…
Read More » -
Lead News
ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് ഇന്ന് രണ്ടാമത്തെ ഡോസ് വാക്‌സിന്‍
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് ആദ്യ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുളള രണ്ടാമത്തെ ഡോസ് നല്‍കുന്നു. ആദ്യ ഡോസ് ലഭിച്ച് 28 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. ജനുവരി പതിനാറിനാണ് രാജ്യവ്യാപക കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. 77 ലക്ഷത്തില്‍പരം ആരോഗ്യപ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചത്. വാക്സിന്‍ സ്വീകരിച്ച 97 ശതമാനത്തോളം പേരും സംതൃപ്തരാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജൂലൈയോടെ രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് വാക്സിന്റെ ഫലം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 70 ലക്ഷം പേര്‍ക്ക് വാക്‌സിനെടുക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത്26 ദിവസമാണ്. നിലവില്‍ സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. റഷ്യന്‍ നിര്‍മിത സ്പുട്നിക് വാക്സിന്‍ കൂടി ഏപ്രിലോടെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Read More » -
LIFE
എന്റെ ആദ്യ സിനിമ സംഭവിക്കാന്‍ കാരണം മാധവനാണ്, അദ്ദേഹമാണ് ഒരു പ്രൊഡ്യൂസറിന്റെ അടുത്ത് എന്നെ എത്തിച്ചത്: ഗൗതം വാസുദേവ് മേനോൻ
ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ചലച്ചിത്ര സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. 20 വർഷമായി അദ്ദേഹം തമിഴ് സിനിമ ഇൻഡസ്ട്രിയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്. വലിയ സൂപ്പര്‍ താരങ്ങളെ നായകനാക്കി സിനിമ എടുക്കുകയും അവയൊക്കെ ലോകവ്യാപകമായി വലിയ വിജയം നേടുകയും ചെയ്ത ചരിത്രമാണ് ഗൗതം വാസുദേവ് മേനോന്റെ ഫിലിമോഗ്രാഫിയിലുള്ളത്. സിനിമയിൽ 20 വർഷം പൂർത്തിയാക്കിയ ഗൗതം മേനോനുമായി ഒരു സ്വകാര്യ ചാനൽ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമ ജീവിതത്തിലെ രഹസ്യങ്ങളും സംഭവങ്ങളും തുറന്നുപറഞ്ഞത്. ഗൗതം മേനോന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് മാധവനെ നായകനാക്കി സംവിധാനം ചെയ്ത മിന്നലെ എന്ന ചിത്രത്തിലൂടെയാണ്. സൂര്യയെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത കാക്ക കാക്ക എന്ന ചിത്രത്തിന്റെ കഥയായിരുന്നു ആദ്യം മനസ്സിൽ ഉണ്ടായിരുന്നത്. ആ തിരക്കഥ സിനിമയാക്കാനാണ് അദ്ദേഹം ശ്രമിച്ചതും. പിന്നീട് നടന്‍ മാധവനെ പരിചയപ്പെട്ട ശേഷമാണ് മിന്നലെ സംഭവിക്കുന്നത്. മാധവനാണ് ഗൗതം മേനോനെ പ്രൊഡ്യൂസറിന് പരിചയപ്പെടുത്തി കൊടുത്തത്. പിന്നീട് ഗൗതം മേനോൻ ചെയ്ത…
Read More » - VIDEO
-
Lead News
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍
ഔദ്യോഗിക പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. ബി.പി.സി.എല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ് രാജ്യത്തിനു സമര്‍പ്പിക്കുന്നതുള്‍പ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.45ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ള അമ്പലമുകള്‍ വി.എച്ച്.എസ്.ഇ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോകും. 6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയില്‍ നടപ്പാക്കുന്ന പ്രൊപ്പലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പ്രോജക്ട്, എറണാകുളം വാര്‍ഫില്‍ 25.72 കോടി ചെലവില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് നിര്‍മിച്ച അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍, ഷിപ്‌യാര്‍ഡ് പരിശീലന കേന്ദ്രമായ വിജ്ഞാന്‍ സാഗര്‍ കാമ്പസിലെ പുതിയ മന്ദിരം, കൊച്ചി തുറമുഖത്ത് നവീകരിച്ച കോള്‍ ബെര്‍ത്ത് എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിക്ക് നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍. പ്രധാനമന്ത്രിയുടെ സൗകര്യവും കൊവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ഒറ്റ ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം. രാവിലെ ചെന്നൈയിലെ പരിപാടികള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി…
Read More » -
Lead News
വിവാദ ജഡ്ജിക്ക് ഒരു വര്‍ഷം കൂടി ജഡ്ജിയായി തുടരാന്‍ അനുമതി
വിവാദ ജഡ്ജിക്ക് ഒരു വര്‍ഷം കൂടി ജഡ്ജിയായി തുടരാന്‍ അനുമതി നല്‍കി. മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന വിവാദ ഊത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയ്ക്കാണ് ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയത്. സുപ്രീം കോടതി കൊളീജിയം രണ്ടു വര്‍ഷത്തെ കാലാവധി ശുപാര്‍ശ ചെയ്‌തെങ്കിലും അതു ചോദ്യം ചെയ്യാതെ സര്‍ക്കാര്‍ ഒരു വര്‍ഷം മാത്രം നീട്ടി നല്‍കുകയായിരുന്നു. ജഡ്ജിയായുള്ള ഇവരുടെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ശനി മുതലാണ് പുതിയ കാലാവധി നിലവില്‍ വരുന്നത്. സ്ഥിര ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കുന്നതിനു മുന്‍പ് രണ്ടു വര്‍ഷം അഡീഷനല്‍ ജഡ്ജിയായി നിയമിക്കാറാണ് പതിവ്. അതേസമയം, മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന വിവാദ ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം നേരത്തെ പിന്‍വലിച്ചിരുന്നു. പീഡനത്തെ പ്രതിരോധിക്കുന്ന ഇരയെ കീഴ്പ്പെടുത്തി വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്കു ഒറ്റയ്ക്കു സാധിക്കില്ലെന്നാണ് കേസില്‍ പ്രതിയായ 26 കാരനെ കുറ്റവിമുക്തനാക്കി…
Read More »