അമിത ഇന്ധന നികുതിക്കെതിരെ മുല്ലപ്പള്ളിയുടെ സത്യാഗ്രഹം 16ന്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 16 ചൊവ്വാഴ്ച രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം അനുഷ്ടിക്കും.

ഇന്ധനവില വര്‍ധനവിനെതിരെ വാര്‍ഡ് തലത്തില്‍ ഫെബ്രുവരി 14 ഞായറാഴ്ച വൈകുന്നേരം പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും. 16ന് ജില്ലാതലത്തിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയുടെ പേരില്‍ ഈടാക്കുന്ന അമിത നികുതിക്കെതിരെ ഐശ്വര്യകേരള യാത്രയുടെ സമാപനത്തിന് ശേഷം വിവിധതലങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *