മലപ്പുറത്ത് രണ്ട് സ്‌കൂളുകളിലായി 180 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പൊന്നാനിക്ക് സമീപം മാറഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 85 പേര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 442 ആയി.
നേരത്തെ ഇവിടെ 262 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം, സമ്പര്‍ക്കത്തില്‍പെട്ടവരുടെ പരിശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഫലം പുറത്ത് വന്നിട്ടില്ല.