ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാസുരേന്ദ്രൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാന ബിജെപി രാഷ്ട്രീയത്തിൽ വലിയ ചർച്ചക്ക് കാരണമാകുന്നു. കേരള ബിജെപിയിലെ സംഘടനാ പ്രശ്നങ്ങളിൽ ഇടപെടൽ തേടിയാണ് ശോഭാസുരേന്ദ്രൻ മോഡിയെ കണ്ടത്. ശോഭ സുരേന്ദ്രനോട് പാർട്ടിയിൽ സജീവമാകാനാണ് മോഡി നിർദ്ദേശിച്ചത്. ഒരു സംസ്ഥാന നേതാവിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അടക്കമുള്ളവർക്കുള്ള സന്ദേശമായാണ് ബിജെപി വൃത്തങ്ങൾ വിലയിരുത്തുന്നത്.
നാളെ കൊച്ചിയിൽ എത്തുന്ന മോഡി സംസ്ഥാന നേതാക്കളുമായി വിഷയം ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുമോ എന്ന ചോദ്യത്തിന് ശോഭയുടെ ഉത്തരം രാജ്യത്തിന്റെ പ്രധാനമന്ത്രി ആണ് അദ്ദേഹം എന്നായിരുന്നു.