Lead NewsNEWS

ഉചിതമായ സമയത്ത് ജമ്മുകാശ്മീരിന് സംസ്ഥാനപദവി നല്‍കും: അമിത്ഷാ

മ്മുകാശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാനപദവി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ലോക്സഭയിൽ ജമ്മു കാശ്മീർ പുനസംഘടന ഭേദഗതി ബില്ലില്‍ നടന്ന ചർച്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

ഈ ബില്ല് കൊണ്ടുവന്നാൽ ജമ്മുകാശ്മീരിനു സംസ്ഥാന പദ്ധതി ഒരിക്കലും ലഭിക്കില്ലെന്നാണ് ചില എംപിമാർ പറയുന്നതെന്നും എന്നാൽ ജമ്മു കാശ്മീരിലെ സംസ്ഥാന പദവിയുമായി യാതൊരു ബന്ധവും ഈ ബില്ലിന്‌ ഇല്ലെന്നും എന്തുകൊണ്ടാണ് ചിലർ മറിച്ചൊരു നിഗമനത്തിലേക്ക് എത്തുന്നത് എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

Signature-ad

ഉചിതമായ സമയത്ത് തന്നെ ജമ്മു കാശ്മീരിന് സംസ്ഥാന പദവി നൽകും. മറ്റു കേന്ദ്രഭരണപ്രദേശങ്ങളും അതിർത്തി പ്രദേശങ്ങളും സംസ്ഥാന പദവി നേടിയിട്ടുണ്ട് പിന്നെ എന്തുകൊണ്ടാണ് ജമ്മുകാശ്മീർ വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും അമിത്ഷാ ചോദിച്ചു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഭരണഘടനയിലെ 370- വകുപ്പ് റദ്ദാക്കപ്പെടും പോൾ നൽകിയ വാഗ്ദാനങ്ങൾ എന്താണെന്ന് ചോദിച്ചോളൂ എല്ലാത്തിനും കണക്കുകളുണ്ട് എന്നാൽ ഈ കണക്കുകൾ ചോദിക്കാൻ തലമുറകളായി ഭരിക്കുന്നവർ യോഗ്യരാണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2021 ലാണ് ജമ്മു കാശ്മീർ പുനസംഘടന ഭേദഗതി ബിൽ ലോക്സഭയിൽ പാസായത്

Back to top button
error: