മഹുവാ മൊയ്‌ത്രയെ ഒളിഞ്ഞു നോക്കുന്നത് ആര്?

തന്നെ നിരീക്ഷിക്കുന്നു എന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്‌ത്ര. ട്വിറ്ററിലൂടെയാണ് അവർ ഇത് അറിയിച്ചത്.

തന്റെ വീടിനുപുറത്ത് സുരക്ഷാ ഭടന്മാരെ നിയോഗിച്ചിട്ടുണ്ടെന്നും അത് തന്റെ സ്വകാര്യതയിൽ ഉള്ള കടന്നു കയറ്റം ആണെന്നും മഹുവാ മൊയ്‌ത്ര ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവയ്ക്ക് മഹുവാ മൊയ്‌ത്ര കത്ത് അയച്ചു.

വെള്ളിയാഴ്ച ബാരഹ്കമ്പ റോഡ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ തന്റെ ഔദ്യോഗിക വസതി സന്ദർശിച്ചു. ഇതിനുപിന്നാലെ 3 ബിഎസ്എഫ് ഓഫീസർമാരെ തോക്ക് സഹിതം തന്റെ വീടിനുപുറത്ത് നിയോഗിച്ചു എന്നും മഹുവാ മൊയ്‌ത്ര കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പാർലമെന്റിൽ തൃണമൂൽ കോൺഗ്രസ് ആക്രമണത്തിന്റെ കുന്തമുനയാണ് മഹുവാ മൊയ്‌ത്ര. പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെയുള്ള മഹുവാ മൊയ്‌ത്രയുടെ പ്രസംഗങ്ങൾ വൈറൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *