Month: February 2021
-
Lead News
മുഖ്യമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ ആക്ഷേപിച്ച പരാതിയില്‍ ഫാം ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആറളം ഫാം ഉദ്യോഗസ്ഥൻ എൽഡി ക്ലർക്ക് അഷറഫിനെയാണ് സസ്പെൻഡ് ചെയ്തത്. ഫാമിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടെന്ന പരാതിയിലാണ് എം ഡി എസ് ബിമൽ ഘോഷ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
Read More » -
Lead News
പഞ്ചാബ് തദ്ദേശതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് മുന്നേറ്റം
പഞ്ചാബ് തദ്ദേശതിരഞ്ഞെടുപ്പിലെ ആദ്യഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് മുന്നേറ്റം. രാജ്പുര മുനിസിപ്പല്‍ കൗണ്‍സിലിലെ 31 സീറ്റുകളില്‍ 27 എണ്ണം കോണ്‍ഗ്രസ് നേടി. ദേരാബസി മുനിസിപ്പല്‍ കൗണ്‍സിലില്‍ എട്ടിടത്തും ദൊരാഹയില്‍ ആകെയുള്ള 15 സീറ്റില്‍ ഒമ്പതിടത്തും സമ്രാലയില്‍ 15 വാര്‍ഡില്‍ പത്തിടത്തും കോണ്‍ഗ്രസ് മുന്നേറ്റമാണ്. സിരാക്പുര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ അഞ്ചിടത്ത് കോണ്‍ഗ്രസ് ജയിച്ചു. ഫിറോസ്പുരില്‍ 12 വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. ജണ്ഡ്യാലയില്‍ 10 സീറ്റില്‍ കോണ്‍ഗ്രസും മുന്നിടത്ത് അകാലിദളും ജയിച്ചു. ലല്‍റുവില്‍ അഞ്ച് വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. നംഗലില്‍ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസും രണ്ടിടത്തു ബിജെപിയും ജയിച്ചു. ശ്രീ അനന്ത്പുര്‍ സാഹിബില്‍ 13 വാര്‍ഡിലും സ്വതന്ത്രന്മാരാണ് ജയിച്ചത്. എഎപിക്കും അകാലിദളിനും ഒരു സീറ്റ് പോലും നേടാനായില്ല. കിര്‍താര്‍പുര്‍ സാഹിബില്‍ അകാലിദളിന് ഒരു സീറ്റാണ് ലഭിച്ചത്. പത്തിടത്ത് സ്വതന്ത്രന്മാര്‍ ജയിച്ചു. അമൃത്സര്‍ ജില്ലയില്‍ രയ്യ, ജണ്ഡ്യാല, അജ്നാല, രാംദാസ് മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് വിജയിച്ചത്. ഗുര്‍ദാസ്പുരില്‍ ആകെയുള്ള 29 വാര്‍ഡുകളും കോണ്‍ഗ്രസ് നേടി. ഫെബ്രുവരി 14ന് 2,302…
Read More » -
Lead News
ഇനി മേളയിൽ പങ്കെടുത്താൽ അത് തന്നെ പിന്തുണച്ചവരോടുള്ള ചതി: സലിം കുമാര്‍
ഇരുപത്തിയഞ്ചാമത് IFFK കൊച്ചി ഉദ്ഘാടന ചടങ്ങിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കിയ വിവാദം പുതിയ വഴിത്തിരിവിലേക്ക്. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാര ജേതാക്കളുടെ ഒപ്പം സലിംകുമാറിനെ പങ്കെടുപ്പിക്കാതെ ഇരുന്നതാണ് വിവാദങ്ങൾക്ക് തുടക്കമായത്. വിഷയത്തിൽ നടൻ സലിംകുമാർ അധികൃതരോട് കാരണം ചോദിച്ചപ്പോഴാണ് തനിക്ക് പ്രായക്കൂടുതൽ ഉള്ളതുകൊണ്ടാണ് മേളയിൽ നിന്നും ഒഴിവാക്കി നിർത്തുന്നതെന്നാണ് മറുപടി ലഭിച്ചത്. എന്നാൽ കോളജിൽ തന്റെ ജൂനിയറായി പഠിച്ച ആഷിക് അബുവിനും അമൽ നീരദിനുമടക്കം മേളയിലേക്ക് ക്ഷണം ലഭിച്ചതിനെക്കുറിച്ചും സലിംകുമാർ വിശദീകരിച്ചു. ചലച്ചിത്ര മേള രണ്ടര പതിറ്റാണ്ട് പിന്നിട്ടതിന്റെ ഭാഗമായി ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ 25 തിരിതെളിയിച്ച് ഉദ്ഘാടനം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. സരിത തീയേറ്ററിലാണ് ചടങ്ങ് നടത്തുന്നത്. വൈകിട്ട് ആറുമണിക്ക് മന്ത്രി എ കെ ബാലൻ ചലചിത്രമേള ഓൺലൈനായി ഉദ്ഘാടനം ചെയ്യും. സലിം കുമാർ വിവാദം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി എന്നോണം അദ്ദേഹത്തിന് മേളയിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ഇനി താൻ മേളക്ക് പങ്കെടുക്കില്ല എന്നാണ് അദ്ദേഹം…
Read More » -
Lead News
സാഗര്‍ രൂപത മുന്‍ ബിഷപ് മാര്‍ ജോസഫ് പാസറ്റര്‍ നീലങ്കാവില്‍ അന്തരിച്ചു
സാഗര്‍ രൂപത മുന്‍ ബിഷപ് മാര്‍ ജോസഫ് പാസറ്റര്‍ നീലങ്കാവില്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്നു രാവിലെ ആറരയോടെയായിരുന്നു അന്ത്യം. സംസ്‌ക്കാരം പിന്നീട്. തൃശൂര്‍ അരണാട്ടുകര സ്വദേശിയായ ബിഷപ് 1960 മെയ് 17ന് ബംഗ്ലുരു ധര്‍മ്മാരാം ചാപ്പലില്‍ വെച്ച് കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.19 കൊല്ലം സാഗര്‍ രൂപതയെ നയിച്ചിരുന്നു. 2006 മുതല്‍ തൃശൂര്‍ കുറ്റൂരിലെ സാഗര്‍ മിഷന്‍ ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
Read More » -
Lead News
റിപ്പബ്ലിക്ക് ദിനത്തിലെ കര്‍ഷക പ്രതിഷേധം; ഒരാള്‍ കൂടി അറസ്റ്റില്‍
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തിനെതിരെ റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. ഡല്‍ഹി സ്വരൂപ് നഗര്‍ സ്വദേശിയായ മനീന്ദര്‍ സിങ് എന്ന മോണി (30)യാണ് അറസ്റ്റിലായത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക യൂണിയനുകള്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ ആക്രമണങ്ങളിലെ മുഖ്യപ്രതിയാണ് മനീന്ദര്‍ സിങ്.അറസ്റ്റിനെത്തുടര്‍ന്ന് സ്വരൂപ് നഗറിലെ മനീന്ദര്‍ സിങ്ങിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് വാളുകള്‍ ഡല്‍ഹി പോലീസ് കണ്ടെടുത്തു. ജനുവരി 26 ന് ചെങ്കോട്ടയില്‍ വെച്ച് രണ്ട് വാളുകള്‍ ചുഴറ്റുന്ന വീഡിയോയില്‍ മനീന്ദര്‍ സിങ്ങിനെ കണ്ടിരുന്നതായി ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
Read More » -
Lead News
രാജ്യത്ത് കോവിഡിന്റ മൂന്ന് വകഭേദങ്ങള്‍; ആശങ്ക, ജാഗ്രതാ നിര്‍ദേശം
കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ പല രാജ്യത്ത് കോവിഡിന്റ മൂന്ന് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതിനെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മാത്രമല്ല രാജ്യത്തെ സജീവ കോവിഡ് രോഗികളില്‍ 72 ശതമാനമുള്ള കേരളത്തോടും മഹാരാഷ്ട്രയോടും കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. കോവിഡിന്റെ ബ്രിട്ടീഷ് വകഭേദം 157 പേരിലും ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലു പേരിലും ബ്രസീല്‍ വകഭേദം ഒരാളിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവിലെ വാക്‌സീന്‍ ഉപയോഗിച്ച് ബ്രിട്ടീഷ് വകഭേദത്തെ പ്രതിരോധിക്കാന്‍ കഴിയും. അതേസമയം, കേരളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന കുറഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കുന്നു. അതിനാല്‍ വിദഗ്ധ സംഘം നേരിട്ടെത്തി നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി കേരളം പാലിക്കണമെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന നിര്‍ദേശം. പരിശോധനയും നിരീക്ഷണവും കൂട്ടണമെന്നും ചെറുനഗരങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. വാക്‌സിനേഷനില്‍ കേരളം പത്താം സ്ഥാനത്തായതിനാല്‍ വാക്‌സീന്‍ വിതരണം വേഗത്തിലാക്കാന്‍…
Read More » -
Lead News
ആറുമാസം മുൻപ് വിവാഹം; ഉറക്കത്തിനിടെ ഭാര്യയുടെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്
ഭാര്യയുടെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്. കൊടിയത്തൂര്‍ ചെറുവാടി പഴംപറമ്പില്‍ നാട്ടിക്കല്ലിങ്ങല്‍ ഷഹീര്‍ (30) ആണ് ഭാര്യ മുഹ്‌സിലയെ (20) ഉറക്കത്തിനിടയില്‍ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ മുറിയില്‍ നിന്ന് നിലവിളി കേട്ട് മാതാപിതാക്കള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ തയാറായില്ല. തുടര്‍ന്ന് സമീപവാസികള്‍ എത്തി വാതില്‍ തുറക്കുമ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന മുഹ്‌സിലയെയാണ് കണ്ടത്. ഉടന്‍ തന്നെ മുഹ്‌സിലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതേസമയം, പുറത്തേക്ക് ഓടിയ ഷഹീറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ അറിയിക്കുകയായിരുന്നു. ആറുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിദേശത്തായിരുന്ന ഷഹീര്‍ വിവാഹത്തിനു ശേഷം മടങ്ങിപോയിരുന്നില്ല. ഒതായി ചൂളാട്ടിപ്പാറ പുളിക്കല്‍ മുജീബിന്റെയും കദീജയുടെയും മകളാണ് മുഹ്‌സില അടുത്തിടെയാണ് ഭര്‍തൃവീട്ടില്‍ എത്തിയത്. അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച കത്തി തെളിവെടുപ്പിനിടെ പൊലിസ് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ മനംനൊന്ത് ആത്മഹത്യ ശ്രമം നടത്തിയ ആൾ മരിച്ചു
തിരുവനന്തപുരം: വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ മനംനൊന്ത് ആത്മഹത്യ ശ്രമം നടത്തിയയാൾ മരിച്ചു. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സനിൽ ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സനില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥിയായിരുന്നു സനിൽ. കോൺഗ്രസ് വിമതനായാണ് സനിൽ മത്സരിച്ചത്. താന്‍ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിലെ പകയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നിലെന്നായിരുന്നു സനിലിന്റെ ആരോപണം. എന്നാല്‍ മാസങ്ങളുടെ വൈദ്യുതി കുടിശ്ശികയുണ്ടെന്ന് കെഎസ്ഇബി പറഞ്ഞു. ലോക്ഡൗണിന് ശേഷം സനിൽ ബില്ല് അടച്ചിട്ടില്ലെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.
Read More » -
NEWS
ലാൽ മാജിക്ക്… സമൂഹമാധ്യമങ്ങളിലെ എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സനൂജ് സുശീലൻ എഴുതുന്നു..
മലയാളത്തിലെ ഏറ്റവും നല്ല ഫിലിം പ്രൊമോഷനും പി. ആർ കാമ്പയിനും നടത്തുന്നത് മോഹൻലാലിനൊപ്പമുള്ളവരാണ് എന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ മോഹൻലാൽ എന്ന നടനിൽ നിന്ന് മോഹൻലാൽ എന്ന മെഗാ താരമായി അദ്ദേഹം മാറിയത് അതിശയിപ്പിക്കുന്ന വഴികളിലൂടെയാണ്. പുതിയ സാങ്കേതിക വിദ്യകൾ, സോഷ്യൽ മീഡിയ, അച്ചടി മാധ്യമങ്ങൾ തുടങ്ങി എല്ലാ മേഖലയിലും ലാൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് വെറുതെയല്ല. വമ്പൻ ബ്രാൻഡുകളുടെ ടി വി കമേഴ്സ്യൽസ് മാത്രമല്ല ലോക്കൽ ആയ ബ്രാൻഡുകളുടെ പ്രചാരകനായും അദ്ദേഹം ഒരേ സമയം പ്രവർത്തിക്കുന്നു. ബിഗ് ബോസ് പോലുള്ള വലിയ ടി. വി ഷോകളും ഫ്‌ളവേഴ്‌സ് ചാനലിലേതു പോലുള്ള മലയാളം ടി. വി ഷോകളും ഒരേ ലാൽ തന്നെ അവതരിപ്പിക്കുന്നു. സോഷ്യൽ മീഡിയ ശ്രദ്ധിക്കുന്നവർക്കറിയാം, മലയാളത്തിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്‌സ് ഉള്ള സെലിബ്രിറ്റികളിൽ ഒരാൾ കൂടിയാണ് ലാൽ. പക്ഷെ അതേ സോഷ്യൽ മീഡിയ തന്നെ അദ്ദേഹത്തിന്റെ പുതിയ സിനിമകളെക്കുറിച്ചുള്ള ഓരോ വാർത്തയും ഉത്സവം പോലെ ആഘോഷിക്കുന്നു. സോഷ്യൽ…
Read More » -
NEWS
കൂടുതല്‍ നിയമനങ്ങള്‍ നടന്നത് യുഡിഎഫ് കാലത്ത്,മുഖ്യമന്ത്രിയുടേത് കള്ളക്കണക്കെന്നു രമേശ് ചെന്നിത്തല
മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരെ വേദനിപ്പിക്കുന്ന കാഴ്ചയാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ‘മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്കൂടുതല്‍ നിയമനങ്ങള്‍ നടന്നത് യുഡിഎഫ് കാലത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് കള്ളക്കണക്കാണ്. സമരം പൊളിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരെ വേദനിപ്പിക്കുന്ന കാഴ്ചയാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് വാസ്തവ വിരുദ്ധമാണ്. സമരത്തെ പൊളിക്കാനുള്ള നീക്കമാണിത്. മുഖ്യമന്ത്രിയുടേത് കള്ളക്കണക്കാണ്. ഉമ്മന്‍ ചാണ്ടി ഭരിച്ച 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പൊലീസില്‍ 12,185 നിയമനം നടന്നു. യു ഡി എഫ് കാലത്തെ നിയമനങ്ങളുടെ അടുത്ത് പോലും നിയമനങ്ങള്‍ നടത്താന്‍ എല്‍ഡിഎഫിന് കഴിയുന്നില്ല.സമരത്തെ പൊളിക്കാനുള്ള നീക്കമാണിത്.
Read More »