
മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ ആക്ഷേപിച്ച പരാതിയില്‍ ഫാം ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആറളം ഫാം ഉദ്യോഗസ്ഥൻ എൽഡി ക്ലർക്ക് അഷറഫിനെയാണ് സസ്പെൻഡ് ചെയ്തത്. ഫാമിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടെന്ന പരാതിയിലാണ് എം ഡി എസ് ബിമൽ ഘോഷ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.