സാഗര്‍ രൂപത മുന്‍ ബിഷപ് മാര്‍ ജോസഫ് പാസറ്റര്‍ നീലങ്കാവില്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്നു രാവിലെ ആറരയോടെയായിരുന്നു അന്ത്യം. സംസ്‌ക്കാരം പിന്നീട്.
തൃശൂര്‍ അരണാട്ടുകര സ്വദേശിയായ ബിഷപ് 1960 മെയ് 17ന് ബംഗ്ലുരു ധര്‍മ്മാരാം ചാപ്പലില്‍ വെച്ച് കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.19 കൊല്ലം സാഗര്‍ രൂപതയെ നയിച്ചിരുന്നു. 2006 മുതല്‍ തൃശൂര്‍ കുറ്റൂരിലെ സാഗര്‍ മിഷന്‍ ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.