NEWS

വീ​ട്ടി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ശ്ര​മം ന​ട​ത്തി​യ​ ആൾ മരിച്ചു

തിരുവ​ന​ന്ത​പു​രം: വീ​ട്ടി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ശ്ര​മം ന​ട​ത്തി​യ​യാ​ൾ മ​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി സ​നി​ൽ ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സ​നി​ല്‍ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു സ​നി​ൽ. കോ​ൺ​ഗ്ര​സ് വി​മ​ത​നാ​യാ​ണ് സ​നി​ൽ മ​ത്സ​രി​ച്ച​ത്. താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തി​ലെ പ​ക​യാ​ണ് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ലെ​ന്നാ​യി​രു​ന്നു സ​നി​ലി​ന്‍റെ ആ​രോ​പ​ണം.

എ​ന്നാ​ല്‍ മാ​സ​ങ്ങ​ളു​ടെ വൈ​ദ്യു​തി കു​ടി​ശ്ശി​ക​യു​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി പ​റ​ഞ്ഞു. ലോ​ക്ഡൗ​ണി​ന് ശേ​ഷം സ​നി​ൽ ബി​ല്ല് അ​ട​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker