Month: February 2021

  • NEWS

    18 ആശുപത്രികള്‍ക്ക് കിഫ്ബി 1107 കോടി രൂപ അനുവദിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി, കൊല്ലം ജില്ലാ ആശുപത്രി 104.49 കോടി, തൃശൂര്‍ മെഡിക്കല്‍ കോളേജ് 153.25 കോടി, കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ 344.81 കോടി, കണ്ണൂര്‍ തലശേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി 53.66 കോടി, കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.17 കോടി, ചേര്‍ത്തല താലൂക്ക് ആശുപത്രി 61.53, ഇരിട്ടി താലൂക്ക് ആശുപത്രി 49.71, കാസര്‍ഗോഡ് നീലേശ്വരം താലൂക്ക് ആശുപത്രി 9.98 കോടി, പാലക്കാട് ജില്ലാ ആശുപത്രി 72.38 കോടി, വര്‍ക്കല താലൂക്ക് ആശുപത്രി 33.26 കോടി, മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രി 9.06 കോടി, തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.42, കാസര്‍ഗോഡ് മങ്കല്‍പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 13.73, പാലക്കാട് പട്ടാമ്പി…

    Read More »
  • LIFE

    കൂടുതല്‍ ദൃശ്യമികവോടെ ശിവാജി ഇനി മുതല്‍ ആമസോണില്‍

    സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കര്‍ സംവിധാനം ചെയ്ത ശിവാജി 2007 ലാണ് പ്രദര്‍ശനത്തിനെത്തിയത്. ശങ്കറും രജനികാന്തും ആദ്യമായി ഒരുമിച്ച സിനിമ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. 60 കോടി ബഡ്ജറ്റിലൊരുങ്ങിയ സിനിമ ലോകവ്യാപകമായി വലിയ കളക്ഷന്‍ നേടിയിരുന്നു. തമിഴ്‌നാട്ടിലൊന്നാകെ ശിവാജി തരംഗം അലയടിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രത്തില്‍ രജനികാന്തിനൊപ്പം സുമന്‍, വിവേക്, ശ്രിയ ശരണ്‍, മണിവര്‍ണന്‍, രഘുവരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ്‌നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ അസമത്വത്തിനും അനീതിക്കുമെതിരെ പോരാടുന്ന ശിവാജിയുടെ കഥയാണ് ചിത്രം സംസാരിക്കുന്നത്. സാധാരണ കഥയെ മികച്ച തിരക്കഥ കൊണ്ടും ഗംഭീര മേക്കിംഗ് കൊണ്ടുമാണ് ശങ്കര്‍ മികച്ചതാക്കിയത്. AVM Productions ആണ് ചിത്രം നിര്‍മ്മിച്ചത്. എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം ഇപ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു നില്‍ക്കുന്നവയാണ്. ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കെ.വി.ആനന്ദാണ്. ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ദൃശ്യമികവോടെ ശിവാജി ആമസോണ്‍…

    Read More »
  • LIFE

    സലിംകുമാർ ഒരാത്മ ചിന്ത…: ഡോ. ആസാദ്

    പ്രിയപ്പെട്ട സലിംകുമാർ, ഇന്ന്, വാളുകളിൽ നിറയുന്ന ചിത്രമായ് നിങ്ങളെ കണ്ട് സങ്കടം വന്നിട്ടാണ് ഇതെഴുതുന്നത്. അച്ഛനുറങ്ങാത്ത വീട്ടിലെ അച്ഛനായ് നിങ്ങളെ കണ്ടിട്ട് സങ്കടം വന്നപോലെയല്ല, ആദാമിന്റെ മകൻ അബുവായ് നിങ്ങളെ കണ്ടിട്ട് സങ്കടം വന്നപോലെയല്ല, ദേശീയ അവാർഡ് കിട്ടി നാൾ ‘ഇനിയെന്താണ് പരിപാടികൾ…?’ എന്ന ചോദ്യത്തിനുത്തരമായി ‘പഴയതുപോലെ ചെറിയ കോമഡി വേഷങ്ങൾ ചെയ്ത് ഇങ്ങനെ കഴിഞ്ഞുപോയാൽ മതി’ യായിരുന്നു’ എന്ന മറുപടി കേട്ട് സങ്കടം വന്നപോലെയല്ല… ചാണകക്കുഴിയിൽ വീഴാനും പേപ്പട്ടിക്കടി കൊള്ളാനും മാത്രം നിങ്ങളെ കാസ്റ്റ് ചെയ്തിരുന്ന ‘സൂപ്പർ’ സിനിമകൾ കണ്ട് സങ്കടം വന്നപോലെയല്ല…. നിങ്ങൾക്കറിയാം നമ്മുടെ IFFK, 25 കൊല്ലം പൂർത്തിയാക്കുന്നു. ഉദ്ഘാടനം നടന്നത് തിരുവനന്തപുരത്ത്; സമാപനം പാലക്കാട്. കൊച്ചിയിലെ സ്‌ക്രീനിങ്ങിന് മുൻപേ മറ്റൊരു ചടങ്ങ്. അതിന്റെ ക്ഷണക്കത്തിൽ എഴുതിയത് നിങ്ങളും വായിച്ചു കാണുമല്ലോ? 25 young luminaries from Malayalam Cinema led by Shri. KG George will light the lamp to mark the…

    Read More »
  • Lead News

    ആരോഗ്യ, ആയുഷ് വകുപ്പുകളിലായി 3000 തസ്തികകള്‍ സൃഷ്ടിച്ചു

    തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ആരോഗ്യ, ആയുഷ് വകുപ്പുകളിലായി ഒരുമിച്ച് 3,000 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹെല്‍ത്ത് സര്‍വീസ് 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് 527, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 772, മലബാര്‍ കാന്‍സര്‍ സെന്റര്‍ 33, ആയുഷ് വകുപ്പ് 300, മറ്റ് വിഭാഗങ്ങളായി 151 എന്നിങ്ങനെയാണ് ആകെ 3,000 തസ്തികകള്‍ സൃഷ്ടിച്ചത്. ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ, ആയുഷ് വകുപ്പുകളിലെ ഏതൊക്കെ സ്ഥാപനങ്ങളില്‍ ഏതൊക്കെ വിഭാഗങ്ങളിലാണ് തസ്തികകളെന്ന് പിന്നീട് തീരുമാനിക്കുന്നതായിരിക്കും. ഇതോടെ തൊഴില്‍ രഹിതരായ 3000 പേര്‍ക്ക് പി.എസ്.സി. വഴി സ്ഥിര നിയമനം ലഭിക്കുന്നതാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ മേഖലയില്‍ ഇതുവരെ ആകെ 10,272 തസ്തികകളാണ് സൃഷ്ടിച്ചത്. ആരോഗ്യ മേഖലയില്‍ ഇത്രയേറെ തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ സര്‍ക്കാരിന് അഭിമാനമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

    Read More »
  • Lead News

    താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം

    പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച് മന്ത്രിസഭായോഗം. സ്ഥിരപ്പെടുത്തല്‍ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. അതേസമയം, ആരോഗ്യം, റവന്യു വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. മന്ത്രിസഭായോഗ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.

    Read More »
  • LIFE

    ഇന്ത്യ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജയിക്കുന്ന കാലഘട്ടം

    മദ്രാസ് ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തെ ആധാരമാക്കി ദേവദാസ് തളാപ്പ് നടത്തുന്ന അവലോകനം

    Read More »
  • Lead News

    ഇന്റര്‍നെറ്റില്‍ അശ്ലീലത തിരയുന്നവരെ കുടുക്കാന്‍ യുപി പോലീസിന്റെ ഡിജിറ്റല്‍ ചക്രവ്യൂഹ

    ഇന്റര്‍നെറ്റില്‍ അശ്ലീലം തിരയുന്നവരെ പിടികൂടാനൊരുങ്ങി യു.പി പോലീസ്. ഇതിനായി ഒരു കമ്പനിയെ തന്നെ യുപി പോലീസ് ചുമതലപ്പെടുത്തിയിരിക്കുകയാണ്. അശ്ലീല ചിത്രങ്ങള്‍ വീഡിയോകള്‍, മറ്റുവിവരങ്ങള്‍ എന്നിവ തിരിയുന്നവരുടെ വിവരങ്ങള്‍ ഈ കമ്പനി കണ്ടെത്തി പോലീസിന് കൈമാറും. ഈ വിവരങ്ങള്‍ പോലീസ് സൂക്ഷിക്കുകയും വേണ്ടി വന്നാല്‍ നടപടി സ്വീകരിക്കുകയും ചെയ്യും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതെന്ന് യുപി പോലീസ് പറഞ്ഞു. ഡിജിറ്റല്‍ ചക്രവ്യൂഹ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ സൈക്കോമെട്രി പ്രൊഫൈലിങ്, പ്രെഡക്ടീവ് അനാലിസിസ് തുടങ്ങിയവയും ബോധവല്‍ക്കരണം നല്‍കുന്നതടക്കമുളള കാര്യങ്ങളും ഉള്‍പ്പെടുന്നു. അശ്ലീലം തിരയുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കും. ഇതിലൂടെ കുറ്റകൃത്യങ്ങള്‍ തടയാനാകും. തിരയുന്നവരുടെ എല്ലാ വിവരങ്ങളും പോലീസിന്റെ കൈയ്യിലുണ്ടാകും അതിനാല്‍ ഏതെങ്കിലും സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെ അത്രിക്രമം നടന്നാല്‍ കുറ്റവാളിയെ കണ്ടെത്താനും ഇത് പോലീസിനെ സഹായിക്കുന്നു. 11.16 കോടി ഉപയോക്താക്കളാണ് സംസ്ഥാനത്ത് ആകെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അതിനാല്‍ ഈ പുതിയ പദ്ധതിയിലൂടെ എല്ലാ ഇന്റര്‍നെറ്റ് ഉപയോക്താക്കളിലേക്കും പോലീസിന് എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം, നേരത്തെ…

    Read More »
  • NEWS

    കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങളെന്ന് മന്ത്രി കെ കെ ഷൈലജ

    തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കുമെന്ന് ഈ സര്‍ക്കാര്‍ പറഞ്ഞിരുന്നു. അത് തികച്ചും അന്വര്‍ത്ഥമാക്കിക്കൊണ്ട് കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും കാണാന്‍ സാധിക്കും. നേരത്തെയുള്ള മെഡിക്കല്‍ കോളേജുകളില്‍ എല്ലാം തന്നെ വളരെപ്പെട്ടന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. ഇതോടൊപ്പം തന്നെ പുതുതായി വന്നിട്ടുള്ള കൊല്ലം, എറണാകുളം, മഞ്ചേരി, ഇടുക്കി, കണ്ണൂര്‍, കോന്നി മെഡിക്കല്‍ കോളേജുകളിലും വലിയ സൗകര്യങ്ങളൊരുക്കി. വയനാട് മെഡിക്കല്‍ കോളേജില്‍ 500 കിടക്കകളുള്ള ആശുപത്രിയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 5 മെഡിക്കല്‍ കോളേജുകളിലെ 186.37 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ 33 കോടി രൂപയുടെ 18 പദ്ധതികള്‍, കൊല്ലം മെഡിക്കല്‍ കോളേജിലെ 7.01 കോടിയുടെ 2 പദ്ധതികള്‍, ആലപ്പുഴ മെഡിക്കല്‍…

    Read More »
  • NEWS

    താ​ത്കാ​ലി​ക സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ച​ട്ട​മു​ണ്ടോ എ​ന്ന് ഹൈക്കോടതി

    കൊ​ച്ചി: താ​ത്കാ​ലി​ക സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ച​ട്ട​മു​ണ്ടോ എ​ന്ന് ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​രാ​ഞ്ഞു. വി​ഷ​യ​ത്തി​ൽ 10 ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി സ​ർ​ക്കാ​രി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ കൂ​ട്ട​സ്ഥി​ര​പ്പെ​ടു​ത്ത​ലി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ സു​പ്ര​ധാ​ന ചോ​ദ്യം. സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം കേ​ട്ട ശേ​ഷ​മാ​കും ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ക്ക​ണ​മോ എ​ന്ന കാ​ര്യം കോ​ട​തി തീ​രു​മാ​നി​ക്കു​ക. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​മ​ണി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ 

    Read More »
  • Lead News

    ടൂള്‍കിറ്റ് കേസ്; നികിതയ്ക്ക് ഇടക്കാല ജാമ്യം

    സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. നികിത ജേക്കബിന് മതപരമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ, ഉദ്ദേശങ്ങളോ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. 25000 രൂപയും കെട്ടിവെയ്ക്കണം. അതേസമയം, മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹി കോടതിയെ സമീപിക്കാം. കേസില്‍ ഡല്‍ഹി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നല്‍കാന്‍ ബോംബെ കോടതിക്ക് സാധിക്കില്ലെന്നും ഡല്‍ഹി പോലീസ് വാദിച്ചിരുന്നു. എന്നാല്‍ കേസില്‍ ബോംബ ഹൈക്കോടതിക്കും ഇടക്കാല സംരക്ഷണം നല്‍കാന്‍ അധികാരമുണ്ടെന്നും കോടതി നീരിക്ഷിച്ചു. ടൂള്‍ കിറ്റില്‍ കര്‍ഷകസമരത്തെ പിന്തുണയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ ചെങ്കോട്ട ആക്രമണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഇല്ലെന്നും രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള യാതൊന്നും ടൂള്‍ കിറ്റിലില്ലെന്നും നികിതയുടെ അഭിഭാഷകന്‍ മിഹിര്‍ ദേശായ് ബോംബെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നേരത്തെ ബീഡിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ശാന്തനു മുലുകിന്…

    Read More »
Back to top button
error: