Month: February 2021
-
Lead News
ഹർഷൻ 24 ന്യൂസ് വിടുന്നത് മാനേജ്‌മെന്റിനോട് ഇടഞ്ഞ്, രാഷ്ട്രീയത്തിലേയ്ക്കല്ല ചുവടുമാറ്റം എന്ന് സൂചന
മാധ്യമ പ്രവർത്തകൻ ടി എം ഹർഷൻ 24 ന്യൂസ് വിടുന്നത് മാനേജ്‌മെന്റിനോട് ഇടഞ്ഞെന്നു സൂചന. കരാർ കാലവധി അവസാനിക്കാൻ ഇരിക്കെ ഇന്നലെയാണ് ഹർഷൻ 24 ന്യൂസ് മാനേജ്‌മെന്റിനു രാജി നൽകുന്നത്. “ഐ ക്വിറ്റ്, സംഭവ ബഹളമായ രണ്ടര വർഷത്തെ ട്വന്റി ഫോർ ന്യൂസ് ജീവിതം അവസാനിപ്പിച്ചു ” എന്ന് പാതിരാത്രി ഫേസ്ബുക് പോസ്റ്റുമിട്ടാണ് ഹർഷൻ 24 -മായുള്ള ബന്ധം അവസാനിപ്പിച്ചത്.ഇതിലെ “സംഭവ ബഹളം “എന്നതിനെ പലരും കമന്റിൽ ഉയർത്തിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 24 നൽകിയ തെരഞ്ഞെടുപ്പ് സർവേയിൽ ഗ്രാമങ്ങളിലെ അഭിപ്രായങ്ങൾ സർവേയിൽ പ്രതിഫലിക്കുന്നില്ല എന്ന ഹർഷന്റെ പരാമർശം തത്സമയ ചർച്ചയിൽ വിവാദമായിരുന്നു. ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ അടക്കമുള്ളവർ ഈ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സർവേ നിലനിൽക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഒടുവിൽ അവതാരകർ നിരവധി ന്യായങ്ങൾ ചർച്ച മുന്നോട്ട് പോകാൻ പറയേണ്ടി വന്നു. അതേസമയം, ഹർഷൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെന്നും ഉടുമ്പഞ്ചോലയിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ചില മാധ്യമങ്ങൾ…
Read More » -
NEWS
ഇന്ത്യയില്‍ നാലു പേര്‍ക്ക് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം
ഇന്ത്യയില്‍ നാലു പേര്‍ക്ക് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാർ. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ഒരാള്‍ക്ക് ബ്രസീല്‍ വകഭേദവും കണ്ടെത്തിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. അംഗോള, താന്‍സാനിയ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഓരോരുത്തര്‍ക്കും ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള രണ്ടുപേര്‍ക്കുമാണ് ദക്ഷിണാഫ്രിക്കയിലെ കോവിഡ് വകഭേദം സ്ഥിരീകരിച്ചത്. ഇവരില്‍നിന്നുള്ള സാമ്പിളുകള്‍ വിശദപരിശോധനയ്ക്ക് വിധേയമാക്കിയതായും ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
Read More » -
NEWS
കർഷക സമരം :വ്യാഴാഴ്ച ട്രെയിൻ തടയൽ
അഖിലേന്ത്യാതലത്തിൽ കർഷകസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്‌ച കർഷകസംഘടനകൾ ട്രെയിൻ തടയും. നാലുമണിക്കൂർ രാജ്യത്തെ റെയിൽ ഗതാഗതം പൂർണമായി സ്‌തംഭിപ്പിക്കുകയാണ് ലക്ഷ്യം. റെക്കോഡ് ജനപങ്കാളിത്തം ഉറപ്പാക്കാനാണ് കർഷകസംഘടനകളുടെ ശ്രമം. സമരം രാജ്യവ്യാപകമായി ശക്തിപ്പെടുകയാണെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്‌താവനയിൽ പറഞ്ഞു. ചൊവ്വാഴ്‌ച കർഷകനേതാവായ സർ ഛോട്ടു റാമിന്റെ ജന്മവാർഷിക ദിനം മുൻനിർത്തി രാജ്യവ്യാപകമായി മെഴുകുതിരി മാർച്ചും പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിച്ചു. മഹാരാഷ്ട്രയിലെ വാർദയിൽ 65 ദിവസമായി തുടരുന്ന സമരത്തിൽ അങ്കണവാടി ജീവനക്കാരടക്കം പങ്കുചേര്‍ന്നു.
Read More » -
NEWS
രാഷ്ട്രീയമില്ല, സലിംകുമാറിനെ വിളിക്കാൻ വൈകിയത് ആയിരിക്കുമെന്ന് കമൽ
ഐ എഫ് എഫ് കെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്നും തന്നെ ഒഴിവാക്കിയാതായി നടൻ സലിംകുമാർ ആക്ഷേപം ഉന്നയിച്ചിരുന്നു. താൻ കോൺഗ്രസുകാരൻ ആയതിനാലാണ് തന്നെ ഒഴിവാക്കിയത് എന്നുമായിരുന്നു സലിം കുമാറിന്റെ നിലപാട്. ഇത് വിവാദമായതോടെയാണ്മ മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ രംഗത്തെത്തിയത് . സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ഉദ്ഘാടന ചടങ്ങിൽ വിളിക്കാൻ സംഘാടക സമിതി ഭാരവാഹികൾ വൈകിയത് ആകാമെന്നും അദ്ദേഹം പ്രതികരിച്ചു. പുതു തലമുറയിൽ പെട്ടവരെ വച്ച് ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനിച്ചത്.സലീമിനെ വിളിച്ചു എന്നാണ് സംഘാടകസമിതി അറിയിച്ചത് എന്നും കമൽ വ്യക്തമാക്കി . സംഭവത്തിൽ രാഷ്ട്രീയം കാണരുതെന്നും കമൽ അഭ്യർത്ഥിച്ചു. സലിംകുമാറിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും കമൽ പറഞ്ഞു. ദേശീയ പുരസ്കാര ജേതാക്കൾ ആണ് സാധാരണ ചലച്ചിത്രമേളയ്ക്ക് തിരി തെളിക്കുന്നത്. തന്നെ വിളിക്കാതിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ പ്രായം കൂടുതലാണ് എന്നാണ് മറുപടി ലഭിച്ചതെന്നും സലിംകുമാർ പറഞ്ഞിരുന്നു.
Read More » -
Lead News
കാമുകന്റെ കൂടെ ഒളിച്ചോട്ടം, ഇന്ത്യയ്ക്കടുത്തുള്ള കടലിൽ വച്ച് വളഞ്ഞു പിടിക്കൽ ,താൻ തടവിൽ ആണെന്നും അതിജീവിക്കുമോ എന്ന് പറയാൻ ആകില്ലെന്നും യു എ ഇ പ്രധാനമന്ത്രിയുടെ മകൾ
2018 ൽ കാമുകന്റെ കൂടെയുള്ള ഒളിച്ചോട്ടത്തിനിടയിൽ ഇന്ത്യയ്ക്കടുത്തുള്ള കടലിൽ വച്ച് പിടിക്കപ്പെട്ട യു എ ഇ പ്രധാനമന്തി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ മകൾ ഷെയ്ഖ് ലത്തീഫയുടെ പുതിയ വീഡിയോ പുറത്ത്. യു എ ഇയിൽ എവിടെയോ ഉള്ള ഒരു ജയിൽ വില്ലയിൽ വച്ചെടുത്ത വീഡിയോ ബിബിസി ആണ് പുറത്ത് വിട്ടത്. “ഞാൻ തടവിൽ ആണ്. ഈ വില്ല തടവറയാക്കിയിരിക്കുകയാണ്. എനിക്ക് ഒന്ന് പുറത്തേയ്ക്ക് ഇറങ്ങാനോ ശുദ്ധവായു ശ്വസിക്കാനോ കഴിയുന്നില്ല.”വീഡിയോകളിൽ ഒന്നിൽ ഷെയ്ഖ് ലത്തീഫ പറയുന്നു. ലത്തീഫയുടെ വീഡിയോയോട് സർക്കാർ പ്രതികരിച്ചിട്ടില്ല.2018 ൽ ഒരു മുൻ ഫ്രഞ്ച് ചാരനൊപ്പം ബോട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ച ഷെയ്ഖ് ലത്തീഫയെ കമാണ്ടോകൾ വളഞ്ഞു പിടികൂടുക ആയിരുന്നു. ബാത്‌റൂമിൽ ഇരുന്നാണ് ലത്തീഫ വീഡിയോ റെക്കോർഡ് ചെയ്തതെന്ന് ബിബിസി പറയുന്നു. രഹസ്യമായി ലഭിച്ച ഫോണിൽ ആണ് വീഡിയോ റെക്കോർഡ് ചെയ്തത്. താൻ സുരക്ഷിത അല്ലെന്നു മറ്റൊരു വിഡിയോയിൽ ലത്തീഫ പറയുന്നുണ്ട്.എന്തായാലും രണ്ട് വർഷമായി ഒരു വിവരവും…
Read More » -
NEWS
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം പുറത്തിറക്കിയത്. കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ എത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ ടെസ്റ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. ബംഗളൂരുവില്‍ രണ്ട് കോവിഡ് ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.
Read More » -
Lead News
തുടർച്ചയായ പത്താം ദിവസവും ഇന്ധനവില കൂടി
പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. തുടർച്ചയായ പത്താം ദിവസമാണ് ഇന്ധനവില കൂടുന്നത്.പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്. പത്ത് ദിവസം കൊണ്ട് ഡീസലിന് ലിറ്ററിന് 2 രൂപ 70 പൈസ വർധിച്ചു. അതേസമയം പെട്രോളിന് വർധിച്ചത് 1 രൂപ 45 പൈസയാണ്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 88 രൂപ 91പൈസയാണ് വില. ഡീസലിന് 84 രൂപ 42 പൈസയും.
Read More » -
Lead News
തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ പണി പാളും, ബിജെപി സംസ്ഥാന നേതാക്കൾക്ക് കേന്ദ്രത്തിന്റെ താക്കീത്
നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം മാത്രമാവണം ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന നേതാക്കളോട് കേന്ദ്ര നേതൃത്വം. പാർട്ടിയ്ക്ക് വിജയം ഉണ്ടായില്ലെങ്കിൽ നേതാക്കൾ ഉത്തരം പറയേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. ഔദ്യോഗിക നേതൃത്വവും എതിർക്കുന്നവരും ഉത്തരം പറയേണ്ടി വരും. പ്രവർത്തിക്കാൻ താല്പര്യമില്ലാത്ത നേതാക്കൾക്ക് ബൂത്തുകളിലേയ്ക്ക് മടങ്ങാം. നരേന്ദ്രമോഡി നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിൽ എത്തിച്ചാൽ മാത്രം പാർട്ടിയ്ക്ക് ജയിക്കാമെന്നു അദ്ദേഹം വിവിധ യോഗങ്ങളിൽ വ്യക്തമാക്കി.ഉത്തരവാദിത്വം ഇല്ലാത്തവർ സംഘടനയിൽ ഉണ്ടാകില്ല. ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കണം. രാഹുൽ ഗാന്ധി മിണ്ടാതിരുന്നപ്പോൾ ബിജെപിയാണ് വിശ്വാസികൾക്ക് അനുകൂലമായി രംഗത്ത് വന്നത്. ഇത് ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More » -
NEWS
ശ്വാസനാളിയിൽ വിസിലുമായി കാല്‍നൂറ്റാണ്ടുകാലം ; കണ്ണുര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പുറത്തെടുത്തു
കണ്ണൂര്‍ (പരിയാരം) : 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിക്കുന്നതിനിടെ അറിയാതെ വിഴുങ്ങിപ്പോയ വിസില്‍ നാല്പതാമത്തെ വയസ്സില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചു പുറത്തെടുത്തു.ബ്രോങ്കോസ്കോപ്പി നടത്തിയാണ് പുറത്തെടുത്തത്. പതിനഞ്ചാമത്തെ വയസ്സില്‍ കളിക്കുന്നതിനിടയിൽ അറിയാതെ ‘വിഴുങ്ങിപ്പോയ’ വിസിൽ തന്‍റെ ശ്വാസനാളത്തിൽ ഇത്രയും വർഷങ്ങളായി കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് ഒരു ഞെട്ടലോടെയാണ് മട്ടന്നൂര്‍ സ്വദേശിനിയായ ആ നാല്പതുകാരി ഇന്ന് തിരിച്ചറിഞ്ഞത്. വർഷങ്ങളായുള്ള വിട്ടുമാറാത്ത ചുമയുമായി, തളിപ്പറമ്പിലെ പൾമണോളജിസ്റ്റ് ഡോ: ജാഫറിന്റെ ക്ലിനിക്കിൽ നിന്നും റഫർ ചെയ്യപ്പെട്ട് കണ്ണൂർ ഗവ. മെഡി . കോളേജിലെ പൾമണോളജി വിഭാഗത്തിൽ എത്തിയ രോഗിക്ക് സി.ടി. സ്കാൻ പരിശോധന ചെയ്തപ്പോഴാണ് ശ്വാസനാളിയിൽ അന്യവസ്തു കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയമുദിച്ചത്. ഉടനെ തന്നെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പൾമണോളജിസ്റ്റ് ഡോ: രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ സംഘം ശ്വാസനാളത്തിൽ ട്യൂബ് കടത്തിയുള്ള ബ്രോങ്കോസ്കോപ്പിക്ക് വിധേയയാക്കി. ഏവരേയും വിസ്മയിപ്പിച്ചു കൊണ്ട് സ്കോപ്പി വഴി പുറത്തെത്തിയത് ചെറിയ ഒരു വിസിലായിരുന്നു. രോഗിണിയോട് വീണ്ടും…
Read More » -
NEWS
പാസ്റ്റർ കുത്തേറ്റ് മരിച്ചു
എരുമേലി: മുണ്ടത്താനം എബനേസർ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ അജീഷ് ജോസഫ് (41) കുത്തേറ്റ് മരിച്ചു. കുറുവൻമൂഴിയിലെ വീടിനടുത്തുള്ള മുളക്കൽ അപ്പു എന്ന ജോബിനാണ് കേസിലെ പ്രതി. മദ്യപനായ ജോബിനും ജേഷ്ഠൻ ജോപ്പനുമായി ഉണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായി ഞാറാഴ്ച്ച പാസ്റ്റർ അജീഷിനെ, ജോബിൻ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരികയായിരുന്നു. പിന്നീട് യാതൊരു പ്രകോപനവും കൂടാതെ മദ്യലഹരിയിലായിരുന്ന ജോബിൻ ഒളിപ്പിച്ചു വച്ച കത്തി ഉപയോഗിച്ച് പാസ്റ്ററെ കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാസ്റ്റർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.സംസ്കാരം നാലാം മൈൽ മൗണ്ട് സിയോൺ സെമിത്തേരിയിൽ നടന്നു.ഭാര്യ : മിനി. മക്കൾ : ആഷ്മി (5 ), ആശേർ (2).
Read More »