Lead NewsNEWS

റിപ്പബ്ലിക്ക് ദിനത്തിലെ കര്‍ഷക പ്രതിഷേധം; ഒരാള്‍ കൂടി അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തിനെതിരെ റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. ഡല്‍ഹി സ്വരൂപ് നഗര്‍ സ്വദേശിയായ മനീന്ദര്‍ സിങ് എന്ന മോണി (30)യാണ് അറസ്റ്റിലായത്.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക യൂണിയനുകള്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ ആക്രമണങ്ങളിലെ മുഖ്യപ്രതിയാണ് മനീന്ദര്‍ സിങ്.അറസ്റ്റിനെത്തുടര്‍ന്ന് സ്വരൂപ് നഗറിലെ മനീന്ദര്‍ സിങ്ങിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് വാളുകള്‍ ഡല്‍ഹി പോലീസ് കണ്ടെടുത്തു.

ജനുവരി 26 ന് ചെങ്കോട്ടയില്‍ വെച്ച് രണ്ട് വാളുകള്‍ ചുഴറ്റുന്ന വീഡിയോയില്‍ മനീന്ദര്‍ സിങ്ങിനെ കണ്ടിരുന്നതായി ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

Back to top button
error: