Lead NewsNEWSTRENDING

രാജ്യത്ത് കോവിഡിന്റ മൂന്ന് വകഭേദങ്ങള്‍; ആശങ്ക, ജാഗ്രതാ നിര്‍ദേശം

കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ പല രാജ്യത്ത് കോവിഡിന്റ മൂന്ന് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതിനെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
മാത്രമല്ല രാജ്യത്തെ സജീവ കോവിഡ് രോഗികളില്‍ 72 ശതമാനമുള്ള കേരളത്തോടും മഹാരാഷ്ട്രയോടും കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

കോവിഡിന്റെ ബ്രിട്ടീഷ് വകഭേദം 157 പേരിലും ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലു പേരിലും ബ്രസീല്‍ വകഭേദം ഒരാളിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവിലെ വാക്‌സീന്‍ ഉപയോഗിച്ച് ബ്രിട്ടീഷ് വകഭേദത്തെ പ്രതിരോധിക്കാന്‍ കഴിയും.

അതേസമയം, കേരളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന കുറഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കുന്നു. അതിനാല്‍ വിദഗ്ധ സംഘം നേരിട്ടെത്തി നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി കേരളം പാലിക്കണമെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന നിര്‍ദേശം. പരിശോധനയും നിരീക്ഷണവും കൂട്ടണമെന്നും ചെറുനഗരങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. വാക്‌സിനേഷനില്‍ കേരളം പത്താം സ്ഥാനത്തായതിനാല്‍ വാക്‌സീന്‍ വിതരണം വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാുമെന്നാണ് വിവരം.

Back to top button
error: