മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോം റിലീസുകൾ തീയറ്ററിൽ ചിത്രം എത്തിയതിന് 42 ദിവസങ്ങൾക്കു ശേഷം മാത്രമേ ഇനി മുതല്‍ ലഭ്യമാവൂ എന്ന് പുതിയ തീരുമാനം. കേരള ഫിലിം ചേംബര്‍ ഭാരവാഹികളും ഡിസ്ട്രിബ്യൂട്ടേഴ്സ് ഭാരവാഹികളും പ്രൊഡ്യൂസർ അസോസിയേഷന്റെ ഭാരവാഹികളും FEUOK യും ചേര്‍ന്ന് സംയുക്ത മായിട്ടാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. തീയറ്ററിൽ പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾക്ക് ഈ തീരുമാനം വലിയ ഗുണമുണ്ടാക്കും എന്നാണ് കരുതുന്നത്.
തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രദര്‍ശനത്തിനെത്തുന്നത് മൂലം തീയറ്ററിലേക്കുള്ള പ്രേക്ഷകരുടെ വരവിനെ സാരമായി ബാധിച്ചിട്ടുണ്ട്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രം റിലീസ് ചെയ്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തിയിരുന്നു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചിത്രമെത്തുന്നത് വലിയൊരു വിഭാഗത്തെ ആകർഷിച്ചിരുന്നു. തീയറ്ററിലെ തിക്കും തിരക്കും ഒഴിവാക്കി സ്വന്തം വീട്ടിലിരുന്ന് സിനിമ കാണാം എന്നത് തന്നെയാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രധാന മേന്മ.
Malayalam movies can be released on OTT only after 42 days of its theatrical release . A combined decision taken by Kerala Film Chamber, Distributors /Producers Association and FEUOK
Good Decision 👌👌👍
— Friday Matinee (@VRFridayMatinee) February 10, 2021