പിന്‍വാതില്‍ നിയമനവിവാദം; യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം

ര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനവിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ വിവിധ യുവജനസംഘടനകളുടെ പ്രതിഷേധം തുടരുന്നു.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സെക്രട്ടറിയേറ്റ് വളപ്പിലേക്ക് കടന്ന പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടി അകത്ത് കടന്നു. അകത്ത് കടന്ന് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, കാലടി സര്‍വ്വകലാശാലയിലും വയനാട്ടിലും സമാന സംഭവങ്ങള്‍ അരങ്ങേറി. കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ ചേംബറില്‍ പ്രതിഷേധം നടത്തി. വയനാട് കലക്ടറേറ്റിലേക്കും എംഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. അതേസമയം, കലക്ടറേറ്റിലെ പിഎസ് സി ഓഫീസ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.

Leave a Reply

Your email address will not be published. Required fields are marked *