NEWS
പഴയ വാഹനങ്ങൾ ഇനി പൊളിക്കേണ്ടി വരും, സമയം നിശ്ചയിച്ച് കേന്ദ്രസർക്കാർ
പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാർ കാലപരിധി നിശ്ചയിച്ചു. ഇതനുസരിച്ച് സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും, വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഈ സമയപരിധി കഴിഞ്ഞാൽ വാഹനം സ്വമേധയ പൊളിക്കാൻ നൽകണമെന്നാണ് നിയമം ശുപാർശ ചെയ്യുന്നത്.
പഴയ വാഹനങ്ങൾ ഒഴിവാകുന്നതോടെ വായുമലിനീകരണവും പരിസ്ഥിതി പ്രശ്നങ്ങളും കുറയുമെന്നും, ഇന്ധന ഉപയോഗത്തിൽ കുറവുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. മാത്രമല്ല പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും കേന്ദ്രത്തിനുണ്ട് .
ബജറ്റ് പ്രഖ്യാപനം വാഹനവിപണിയിൽ കുതിച്ചുചാട്ടം ഉണ്ടാക്കുമെങ്കിലും സാധാരണക്കാരായ വാഹന ഉടമകൾക്ക് വലിയ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടാകുക. കേന്ദ്ര സർക്കാർ തീരുമാനം സെക്കൻഡ് ഹാൻഡ് വാഹന വിപണി തകർക്കുമെന്നും വിമർശനമുയർന്നു.