LIFETRENDING

വക്കീൽ സാബിന്റെ ടീസറെത്തി

വർ സ്റ്റാർ പവൻ കല്യാണിനെ നായകനാക്കി ശ്രീരാം വേണു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വക്കിൽ സാബിന്റെ ടീസറെത്തി. ഹിന്ദിയിലും തമിഴിലും വലിയ വിജയം നേടിയ പിങ്കിന്റെയും നേർകൊണ്ട പാർവൈയുടെയും റീമേക്കാണ് വക്കീൽ സാബ്.

ചിത്രത്തിൽ പവൻ കല്യാണിനൊപ്പം ശ്രുതി ഹാസനും നിവേദ തോമസും അഞ്ജലിയും അനന്യ നാഗല്ലയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആക്ഷന് പ്രാധാന്യം നൽകുന്ന ലീഗൽ ത്രില്ലർ ആണ് ചിത്രം. മറ്റു രണ്ടു ഭാഷകളിലും നേടിയ വിജയം വക്കീൽ സാബും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ചിത്രത്തിന് വേണ്ടി പി എസ് വിനോദ് ചായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിർവഹിക്കുന്നു. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിലെത്തും.

Signature-ad

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: