Month: January 2021
-
NEWS
ടൂറിസം വകുപ്പിന്റെ ‘ഉത്സവം’ ഫെബ്രുവരിയില്‍; കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം
കേരളത്തിന്റെ പരമ്പരാഗത, നാടോടി, ഗോത്രവര്‍ഗ, അനുഷ്ഠാന കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് എല്ലാ വര്‍ഷവും നടത്തിവരുന്ന ഉത്സവം പരിപാടി എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. ഫെബ്രുവരിയിലാണ് പരിപാടി നടത്തുന്നത്. ഇതില്‍ പങ്കെടുക്കുന്നതിനായി കലാകാരന്‍മാരില്‍ നിന്നും കലാസംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ ജനുവരി 30 നു മുമ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്), വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം -695033 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2560426 എന്ന ഫോണ്‍നമ്പരില്‍ ബന്ധപ്പെടുക.
Read More » -
NEWS
കുഞ്ഞനന്തന്‍ നായരുടെ വിഭ്രമങ്ങൾ: ഡോ. ആസാദ്
തൊണ്ണൂറു പിന്നിട്ട് ആസന്ന മരണ ചകിതനായി കഴിയുന്ന ഒരാള്‍ക്ക് പലവിധ വിഭ്രമങ്ങളുണ്ടാകുമെന്ന് ഒരിക്കല്‍ പാര്‍ട്ടി പറഞ്ഞതാണ്. അന്നു സഖാവ് നൃപന്‍ ചക്രവര്‍ത്തിയോടു ക്ഷമിച്ചുകൊണ്ടായിരുന്നു അത്. പാര്‍ലമെന്ററി വ്യാമോഹമായിരുന്നു നൃപനില്‍ പാര്‍ട്ടി കണ്ട രോഗം. അദ്ദേഹം കയര്‍ത്തത് ജ്യോതിബാസു ഈ പാര്‍ട്ടിയെ ഇല്ലാതാക്കും എന്നു പറഞ്ഞുകൊണ്ടാണ്. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കും വിഭ്രമങ്ങളാവാം. ഓര്‍മ്മയും ഭാവനയും മേയുന്ന സമൃദ്ധലോകമാണ് ബര്‍ലിന്റേത്. യാങ്കിച്ചെകുത്താനെതിരായ സോഷ്യലിസ്റ്റ് ആഖ്യാന നിര്‍മ്മിതികളും പ്രചാരണവും യൂറോപ്പില്‍ പരിശീലിച്ചതാണ്. അതിന്റെ കാലാന്തരത്തിണര്‍പ്പുകള്‍ പൊട്ടിപ്പൊടിക്കുന്ന പല ഘട്ടവും നാം കണ്ടിട്ടുണ്ട്. അതൊരു അച്ചിന്റെ പകര്‍പ്പാണ്. അതില്‍ കമ്യൂണിസ്റ്റ് അഭിനിവേശം മാത്രമേയുള്ളു. ശത്രുക്കളുള്ള സോഷ്യലിസ്റ്റു രൂപീകരണ കാലത്തെ പടയാളി വേഷമാണത്. ശത്രുവെ പ്രതിഷ്ഠിച്ചാല്‍ എതിര്‍പ്പിന്റെ ആഖ്യാനങ്ങള്‍ക്കു ബലമേറും. ഉടലില്‍ ഉന്മേഷമേറും. ആറിത്തണുത്താല്‍ എങ്ങനെയും വളയുമെന്ന് എത്രയോ ഉദാഹരണങ്ങള്‍. സ്വാസ്ഥ്യമാണ് വാര്‍ദ്ധക്യത്തില്‍ പ്രധാനം. വയസ്സിനോടു പൊരുതാവുന്നിടത്തോളം പൊരുതും. അകവീറിന്റെ ആളലുകളാണവ. അതു കഴിഞ്ഞാല്‍ രോഗഗ്രഹണം. ഒറ്റപ്പെടല്‍. ആളലുകളുടെ പിന്മടക്കം. തീവ്രഭാവനകളുടെ വിപരീത സഞ്ചാരം. ആസ്തികരുടെ ദൈവങ്ങള്‍ ആസ്തികരെ…
Read More » -
NEWS
കെഎസ്ആർടിസിയിൽ ദീർഘാവധി കഴിഞ്ഞ് പുന: പ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി വേണം
തിരുവനന്തപുരം; ശൂന്യ വേതന അവധിയെടുത്ത ശേഷം വിദേശത്തോ, മറ്റ് ജോലികൾക്കോ പോയവർ അവധി കാലാവധി കഴിഞ്ഞിട്ടും ജോലിയ്ക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാർക്ക് ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുന:പ്രവേശനം നൽകരുതെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. അവധി കാലാവധിക്ക് ശേഷവും ജോലിയിൽ തിരികെ പ്രവേശിക്കാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണ്. ഇത്തരത്തിൽ അവധിയെടുത്ത് വിദേശത്തോ, സ്വദേശത്തോ മറ്റ് ജോലിക്ക് പോയ ശേഷം അവധി കാലാവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാരെ ചീഫ് ഓഫീസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ പുന:പ്രവേശനം അനുവദിക്കാൻ പാടുള്ളൂവെന്നും സിഎംഡി അറിയിച്ചു. ചീഫ് ഓഫീസ് ഉത്തരവില്ലാതെ യൂണിറ്റോഫീസർമാർ പുന:പ്രവേശനം നൽകുന്നത് നിലവിലുള്ള ഉത്തരവുകളുടെ ലംഘനവുമാണ്. അതിനാൽ ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുന: പ്രവേശനം നൽകുന്ന യൂണിറ്റോഫീസർമാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
Read More » -
NEWS
മികച്ച പ്രവര്‍ത്തനത്തിന് വികലാംഗക്ഷേമ കോര്‍പറേഷന് മൂന്നാമതും ഇന്‍സെന്റീവ്
തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്റെ ഇന്‍സെന്റീവ് ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൂടുതല്‍ ഭിന്നശേഷിക്കാരെ സ്വയംതൊഴില്‍ സംരഭങ്ങളിലേക്ക് നയിച്ച് ശാക്തീകരിക്കുന്നതിന് പ്രചോദനകരമായ രീതിയിലുള്ള മികച്ച പ്രവര്‍ത്തനം നടത്തിയ സംസ്ഥാന ഏജന്‍സി എന്നതിനാലാണ് വികലാംഗക്ഷേമ കോര്‍പറേഷന് ഹയര്‍ ടേണ്‍ ഓവറിനുള്ള ഇന്‍സെന്റീവ് അനുവദിച്ചത്. വികലാംഗക്ഷേമ കോര്‍പറേഷന്‍ നടപ്പിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വ്യക്തമാക്കി. 2000ലാണ് ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്റെ സ്വയംതൊഴില്‍ വായ്പ ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്നതിനായി സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി വികലാംഗക്ഷേമ കോര്‍പറേഷനെ തെരഞ്ഞെടുത്തത്. 2016 വരെയുള്ള കാലയളവില്‍ 16 വര്‍ഷം കൊണ്ട് 1200 ഓളം ഭിന്നശേഷിക്കാര്‍ക്ക് 25 കോടിയോളം രൂപയാണ് വായ്പയായി കൊടുത്തിരുന്നത്. അതേസമയം കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ 3760 ആളുകള്‍ക്ക് 45 കോടിയോളം രൂപ ഇതിനോടകം തന്നെ വിതരണം ചെയ്തിട്ടുണ്ട്. മാത്രമല്ല തുടര്‍ച്ചയായി 3 വര്‍ഷത്തോളമായി ഹയര്‍…
Read More » -
NEWS
ഒന്നാം ലോകമഹായുദ്ധം മുതൽ കൊറോണ വരെ നേരിട്ടു കണ്ട ഏഷ്യയിലെ ഏറ്റവും പ്രായം ഉള്ള ക്രൈസ്തവ ബിഷപ്പ്
ഗോവൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ഏറ്റവും പ്രായമേറിയ ആത്മീയ വ്യക്തിത്വം എന്ന അപൂർവ പദവി ഇനി മാർത്തോമാ സഭയുടെ മെത്രാപ്പോലീത്തയായ ഡോക്ടർ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് സ്വന്തം. ”മാര്‍ ക്രിസോസ്റ്റത്തിന്റെ നൂറു വർഷങ്ങൾ” എന്ന ഡോക്യുമെന്ററി ഗോവൻ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലെ നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ എപിക്-ഡോക്യുമെന്ററി വിഭാത്തില്‍ അവതരിപ്പിച്ചു. സംവിധായകന്‍ ബ്ലെസിയാണ് ഈ ഡോക്യുമെൻററി ഒരുക്കിയിരിക്കുന്നത്. 48 മണിക്കൂറോളം ദൈർഘ്യമുള്ള ചലച്ചിത്രം 70 മിനിറ്റാക്കി ചുരുക്കിക്കൊണ്ടാണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചത്. ഫിലിപ്പോസ് മാർ ക്രിസോസ്റ്റവുമായി രാജ്യത്തെ 100 പ്രമുഖ വ്യക്തികൾ നേരിട്ട് സംവദിക്കുന്ന ഈ ഡോക്യുമെന്ററി അഞ്ച് വർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
Read More » -
NEWS
മാസ്‌ക് ധരിച്ചില്ല; പുഷ് അപ്പ് എടുപ്പിച്ചു, വ്യത്യസ്ത ശിക്ഷയുമായി ഇന്തൊനേഷ്യ
കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാണ്. എന്നാല്‍ ഈ രീതി പാലിക്കാത്തവര്‍ക്ക് പിഴ ഈടാക്കുകയാണ് പതിവ്. എന്നാല്‍ ഇന്തൊനേഷ്യല്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് വ്യത്യസ്ത ശിക്ഷയാണ് നല്‍കിയത്. മാസ്‌ക് ധരിക്കാതെ ബാലിയിലെത്തിയ വിദേശികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുഷ് അപ് എടുപ്പിച്ച് ശിക്ഷിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് ഇന്‍ഡൊനീഷ്യയും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് പാലിക്കാതെ നടക്കുന്നവരെയാണ് അധികൃതര്‍ ശിക്ഷയ്ക്ക് വിധേയമാക്കിയത്. മാസ്‌ക് ധരിക്കാത്തവര്‍ 50 എണ്ണവും മാസ്‌ക് ശരിയായി ധരിക്കാത്തവര്‍ 15 എണ്ണം വീതവും പുഷ് അപ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ബാലിയില്‍ മാത്രം നൂറോളം പേരെയാണ് മാസ്‌ക് ധരിക്കാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 70 പേരില്‍ നിന്ന് ഏഴ് ഡോളര്‍ വീതം പിഴ ഈടാക്കി. എന്നാല്‍ കയ്യില്‍ പണമില്ലെന്ന് പറഞ്ഞ മുപ്പത് പേരോടാണ് ശിക്ഷയായി പുഷ് അപ്പ് ചെയ്യാന്‍ നിര്‍ദേശിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. . രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ്…
Read More » -
LIFE
മാസ്റ്റർ സാധാരണ മാസ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തം: വിനീത് ശ്രീനിവാസൻ
വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രം കഴിഞ്ഞ ആഴ്ചയാണ് തീയേറ്ററിൽ എത്തിയത്. കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞു കിടന്നിരുന്ന തിയേറ്ററുകൾ വീണ്ടും തുറന്നത് മാസ്റ്ററിന്റെ പ്രദർശനത്തോടെടെയാണ്. പ്രേക്ഷകർക്കൊപ്പം നിരവധി താരങ്ങളും ചിത്രം തിയേറ്ററിൽ തന്നെ കണ്ടിരുന്നു. ചിത്രത്തെക്കുറിച്ച് ഏറ്റവും ഒടുവിൽ അഭിപ്രായം പറഞ്ഞിരിക്കുന്നത് നടനും ഗായകനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ്. പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനെയും നായികാ നായകന്മാരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയുടെ ചിത്രീകരണ ഇടവേളയിലാണ് സംവിധായകനും താരങ്ങളും സിനിമ കാണാൻ എത്തിയത്. ”അവസാനം ബിഗ് സ്ക്രീനിൽ കാണാൻ സാധിച്ചു സാധാരണ മാസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തം”മാസ്റ്ററിനെ കുറിച്ച് വിനീത്ശ്രീനിവാസൻ കുറിച്ചു. പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദർശനും ഒപ്പമാണ് വിനീത് ശ്രീനിവാസന്‍ ചിത്രം കാണാൻ തിയറ്ററിൽ എത്തിയത്. തീയറ്ററിൽ നിന്നുള്ള സെൽഫിയും വിനീത് ശ്രീനിവാസൻ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനെയും മോഹൻലാലിനെയും കാണാം.
Read More » -
Lead News
സോളാർകേസിൽ നിർണായക നീക്കവുമായി ഇര , സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി, ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാലിനും കുരുക്ക് ആകുമോ?NewsThen Exclusive -Video
സോളാർകേസിലെ അനുബന്ധ കേസുകൾ സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഇര മുഖ്യമന്ത്രിക്ക് കത്ത് നൽകി. മന്ത്രിസഭാ യോഗത്തിൽ സിബിഐ അന്വേഷണ തീരുമാനം എടുക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് കത്ത്. കെ സി വേണുഗോപാൽ, ഉമ്മൻചാണ്ടി, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെ പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കുന്ന കേസുകൾ സിബിഐയ്ക്കു വിടണമെന്ന ആവശ്യം ആണ് സോളാർ കേസിലെ ഇര ഉന്നയിച്ചിരിക്കുന്നത്. ഹർജി പരിഗണിച്ച് സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാൽ തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് കെ സി വേണുഗോപാൽ. അദ്ദേഹത്തിനെതിരെയുള്ള സിബിഐ അന്വേഷണം ദേശീയ തലത്തിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ ആകും. സംസ്ഥാനത്തെ കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷൻ ആണ് ഉമ്മൻചാണ്ടി. സിബിഐ അന്വേഷണം വന്നാൽ ഉമ്മൻചാണ്ടിക്കെതിരെയുള്ള ആരോപണവും ശക്തമാവും. ഇത് വിശദീകരിക്കേണ്ട ബാധ്യത കോൺഗ്രസിന് സ്വാഭാവികമായും വന്നു ചേരും . യുഡിഎഫും പ്രതിസന്ധിയിൽ ആകും…
Read More » -
Lead News
പിടിയിറങ്ങുന്നതിന് മുമ്പ് 73 പേര്‍ക്ക് മാപ്പ് നല്‍കി ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് 73 പേര്‍ക്ക് മാപ്പ് നല്‍കി ഡൊണള്‍ഡ് ട്രംപ്. മുന്‍ നയതന്ത്രോപദേഷ്ടാവ് സ്റ്റീവ് ബന്നണ്‍ ഉള്‍പ്പെടെയാണ് മാപ്പ് നല്‍കിയത്. കൂടാതെ മറ്റ് 70 പേരുടെ ശിക്ഷയിലും ട്രംപ് ഇളവനുവദിച്ചതായി പ്രസ്താവനയിലൂടെ വൈറ്റ് ഹൗസ് വ്യക്തമാക്കി. മാപ്പ് നല്‍കുന്ന തീരുമാനം അവസാന നിമിഷം എടുക്കുന്നതിന് മുമ്പ് ബന്നണുമായി ട്രംപ് ടെലിഫോണ്‍ സംഭാഷണം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന് വേണ്ടി ധനസമാഹരണം നടത്തിയിരുന്ന എലിയട്ട് ബ്രോയിഡിയും മാപ്പ് നല്‍കപ്പെട്ടവരില്‍ പെടുന്നു. ആയുധം കൈവശം വെച്ച കുറ്റത്തിന് കഴിഞ്ഞ കൊല്ലം പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ച റാപ്പര്‍ ലില്‍ വെയ്‌നും ട്രംപ് മാപ്പ് നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ ബാക്കി നില്‍ക്കുന്നതിനിടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാതെ ഫ്‌ളോറിഡയിലെ സ്വവസതിയിലേക്ക് ട്രംപ് യാത്ര തിരിക്കുമെന്നാണ് സൂചന. സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് സത്യപ്രതിജ്ഞ ചടങ്ങിന് എത്തുക പതിവാണ് അമേരിക്കയില്‍. എന്നാല്‍ ട്രംപ് അധികാര…
Read More » -
LIFE
ഞങ്ങളുടെ കുടുംബം വലുതായി: സന്തോഷത്തോടെ പെപ്പേ
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളക്കരയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ആൻറണി വർഗീസ്. സിനിമയിലെത്തിയിട്ട് നാലുവർഷത്തോളം ആയെങ്കിലും ആൻറണി വർഗീസിന്റേതായി ഇതുവരെ പുറത്തിറങ്ങിയത് മൂന്ന് ചിത്രങ്ങൾ മാത്രമാണ്. ഓരോ ചിത്രത്തിന്റെയും കഥകേട്ട് തിരക്കഥ ചർച്ച ചെയ്തതിനു ശേഷം മാത്രമാണ് ആൻറണി സിനിമയിലേക്ക് എത്തുക എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയുന്നത്. ഇത്രയും സെലക്ടീവായ താരത്തിന് വലിയ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഇപ്പോള്‍ താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ”ഞങ്ങളുടെ കുടുംബം വലുതായി ഡാർലിംഗ് സഹോദരിക്ക് എല്ലാ സന്തോഷവും സ്നേഹവും ആശംസിക്കുന്നു സഹോദരി അഞ്ചുവിനും ജിപ്സണും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് കുറിച്ചു. കഴിഞ്ഞ ദിവസമാണ് ആൻറണി വർഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായത്. എളവൂര്‍ സ്വദേശി ജിപ്സൺ ആണ് വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
Read More »