NEWS

ഒന്നാം ലോകമഹായുദ്ധം മുതൽ കൊറോണ വരെ നേരിട്ടു കണ്ട ഏഷ്യയിലെ ഏറ്റവും പ്രായം ഉള്ള ക്രൈസ്തവ ബിഷപ്പ്

ഗോവൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ഏറ്റവും പ്രായമേറിയ ആത്മീയ വ്യക്തിത്വം എന്ന അപൂർവ പദവി ഇനി മാർത്തോമാ സഭയുടെ മെത്രാപ്പോലീത്തയായ ഡോക്ടർ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് സ്വന്തം. ”മാര്‍ ക്രിസോസ്റ്റത്തിന്റെ നൂറു വർഷങ്ങൾ” എന്ന ഡോക്യുമെന്ററി ഗോവൻ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലെ നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ എപിക്-ഡോക്യുമെന്ററി വിഭാത്തില്‍ അവതരിപ്പിച്ചു.

സംവിധായകന്‍ ബ്ലെസിയാണ് ഈ ഡോക്യുമെൻററി ഒരുക്കിയിരിക്കുന്നത്. 48 മണിക്കൂറോളം ദൈർഘ്യമുള്ള ചലച്ചിത്രം 70 മിനിറ്റാക്കി ചുരുക്കിക്കൊണ്ടാണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചത്. ഫിലിപ്പോസ് മാർ ക്രിസോസ്റ്റവുമായി രാജ്യത്തെ 100 പ്രമുഖ വ്യക്തികൾ നേരിട്ട് സംവദിക്കുന്ന ഈ ഡോക്യുമെന്ററി അഞ്ച് വർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

Back to top button
error: