NEWS

കെഎസ്ആർടിസിയിൽ ദീർഘാവധി കഴിഞ്ഞ് പുന: പ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി വേണം

തിരുവനന്തപുരം; ശൂന്യ വേതന അവധിയെടുത്ത ശേഷം വിദേശത്തോ, മറ്റ് ജോലികൾക്കോ പോയവർ അവധി കാലാവധി കഴിഞ്ഞിട്ടും ജോലിയ്ക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാർക്ക് ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുന:പ്രവേശനം നൽകരുതെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.

അവധി കാലാവധിക്ക് ശേഷവും ജോലിയിൽ തിരികെ പ്രവേശിക്കാതിരിക്കുന്നത് ​ഗുരുതരമായ ചട്ടലംഘനമാണ്. ഇത്തരത്തിൽ അവധിയെടുത്ത് വിദേശത്തോ, സ്വദേശത്തോ മറ്റ് ജോലിക്ക് പോയ ശേഷം അവധി കാലാവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാരെ ചീഫ് ഓഫീസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ പുന:പ്രവേശനം അനുവദിക്കാൻ പാടുള്ളൂവെന്നും സിഎംഡി അറിയിച്ചു.

Signature-ad

ചീഫ് ഓഫീസ് ഉത്തരവില്ലാതെ യൂണിറ്റോഫീസർമാർ പുന:പ്രവേശനം നൽകുന്നത് നിലവിലുള്ള ഉത്തരവുകളുടെ ലംഘനവുമാണ്. അതിനാൽ ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുന: പ്രവേശനം നൽകുന്ന യൂണിറ്റോഫീസർമാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

Back to top button
error: