Month: January 2021

  • Lead News

    നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

    നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവും ആയിരുന്നു. അന്ത്യം കണ്ണൂരിൽ വെച്ച്. ദേശാടനം, കല്യാണരാമൻ,ചന്ദ്രമുഖി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷമായിരുന്നു.

    Read More »
  • Lead News

    സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ

    സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ. ഔദ്യോഗിക ബ്രോഡ്കാസ്റ്റർ സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെ രാജസ്ഥാൻ റോയൽസ് സഹ ഉടമസ്ഥൻ മനോജ്‌ ബഡാലെ ഇക്കാര്യം സ്ഥിരീകരിച്ചു. സയിദ് മുഷ്ത്താഖ് അലി ടൂർണമെന്റിൽ കേരളത്തെ നയിക്കുക ആണിപ്പോൾ സഞ്ജു.

    Read More »
  • VIDEO

    ജെസ്‌നയുടെ തിരോധാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്ത്

    Read More »
  • TRENDING

    യുറോപ്പിൽ കോവിഡ് കുതിച്ചുയരുന്നു -അയർലണ്ടിൽ നിന്ന് അനിൽ ചേരിയിലിന്റെ റിപ്പോർട്ട്-വീഡിയോ

    യുറോപ്പിൽ കോവിഡ് കുതിച്ചുയരുന്നു. വാക്‌സിന് വേണ്ടിയുള്ള യുദ്ധത്തിൽ ആണ് രാജ്യങ്ങൾ

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂര്‍ 281, പാലക്കാട് 237, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 65 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,532 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ…

    Read More »
  • NEWS

    മാതാപിതാക്കളെ ഭക്ഷണം പോലും നല്‍കാതെ പൂട്ടിയിട്ട് മകന്‍, അച്ഛന് ദാരുണാന്ത്യം, അമ്മ ആശുപത്രിയില്‍

    വയോധികരായ ദമ്പതികളെ ഭക്ഷണം നല്‍കാതെ പൂട്ടിയിട്ടു ഒടുവില്‍ അച്ഛന്‍ മരിച്ചു. അമ്മ ആശുപത്രിയില്‍. തൊടിയില്‍ വീട്ടില്‍ പൊടിയനാണ് (80) മരിച്ചത്. ഭാര്യ അമ്മിണി (76) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. കോട്ടയം മുണ്ടക്കയം അസംബനിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെയാണ് പൊടിയന്‍ മരിച്ചത്. മകന്‍ റെജിയുടെ സംരക്ഷണയിലുള്ള ഇവരുടെ സ്ഥിതി അറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മകന്‍ ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചിരുന്നതായും വീട്ടിലേക്ക് അയല്‍വാസികള്‍ വരാതിരിക്കാനായി റെജി നായയെ കാവല്‍നില്‍ത്തിയിരുന്നവെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • NEWS

    ഭർത്താവില്ലാത്തവർക്ക് നൽകുന്ന ധനസഹായം മുടങ്ങിയിട്ട് 6 വർഷം: കേന്ദ്ര സർക്കാരിനെ  ഉടൻ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

    തിരുവനന്തപുരം: ഭർത്താവില്ലാത്ത ആലംബഹീനർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ദേശീയ കുടുംബക്ഷേമ നിധി അനുസരിച്ചുള്ള ധനസഹായം  2014 മേയ് മുതൽ മുടങ്ങികിടക്കുകയാണെന്ന യാഥാർത്ഥ്യം   കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ അടിയന്തിരമായി കൊണ്ടുവരണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നിർദ്ധനരായ വിധവകൾക്ക് നൽകുന്ന ധനസഹായം കേന്ദ്ര സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ അപര്യാപ്തത കാരണം  മുടങ്ങിയത്  അത്യന്തം ഖേദകരവും ഗൗരവാർഹവുമാണെന്ന്  കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്  ഉത്തരവിൽ  പറഞ്ഞു. ലാന്റ് റവന്യു കമ്മീഷണർക്കാണ് ഉത്തരവ് നൽകിയത്.  2014 ഒക്ടോബർ 14 ന് അപേക്ഷ നൽകിയ കോലിയക്കോട് സ്വദേശിനി ടി. ലീലാമ്മയുടെ പരാതിയിലാണ് ഉത്തരവ്. 2014 ൽ പരാതിക്കാരിയുടെ ഭർത്താവ് മരിച്ചപ്പോഴാണ് ധനസഹായത്തിനായി അപേക്ഷ നൽകിയത്. തിരുവനന്തപുരം ജില്ലാ കളക്ടർ ധനസഹായം അനുവദിച്ചു  കൊണ്ട് 2016 ജനുവരി 26 ന് ഉത്തരവായിട്ടുള്ളതാണെന്ന് തഹസിൽദാർ കമ്മീഷനെ അറിയിച്ചു. എന്നാൽ നൽകാൻ പണമില്ല. 2014 മേയ് വരെയുള്ള അപേക്ഷകൾക്ക് മാത്രമാണ് ധനസഹായം നൽകിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫണ്ട് അനുവദിച്ചാൽ മുൻഗണന…

    Read More »
  • NEWS

    കോവിഷീല്‍ഡ് വാക്‌സിന്‍ ഭൂട്ടാനിലും മാലിദ്വീപിലുമെത്തിച്ചു

    കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ന് ഭൂട്ടാനിലും മാലിദ്വീപിലുമെത്തിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ ഒരു ലക്ഷം ഡോസുകളാണ് മാലദ്വീപിലെത്തിച്ചത്. ഭൂട്ടാനും ഇന്ന് തന്നെ വാക്‌സിന്‍ കൈമാറുമെന്നാണ് സൂചന. മാലദ്വീപിനും ഭൂട്ടാനും പുറമേ ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ കയറ്റി അയയ്ക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യും. അതേസമയം, അടിയന്തരാനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ വാക്സിനുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തുതുടങ്ങി. ആദ്യഘട്ടത്തില്‍ രാജ്യത്തെ മൂന്നുകോടിയോളം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുളളവര്‍ക്കാണ് വാക്സിന്‍ ലഭ്യമാകുക. ദക്ഷിണ കൊറിയ, ഖത്തര്‍, ബെഹ്റിന്‍, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ വിദേശ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് വാക്സിന്‍ വാങ്ങുന്നതിനുളള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനീസ് വാക്സിനുകള്‍ വിതരണത്തിനൊരുങ്ങതിന്റെ പശ്ചാത്തലത്തിലാണ് അയല്‍രാജ്യങ്ങളിലേക്കുളള വാക്സിന് വിതരണം ഇന്ത്യ വേഗത്തിലാക്കിയത്.

    Read More »
  • LIFE

    സ്നേഹിതയുമായി കാറിലിരുന്ന് ദോശ കഴിച്ചു, ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ, കേസെടുക്കാതെ പോലീസ്

    സ്നേഹിതയുമായി കാറിലിരുന്ന് ദോശ കഴിച്ച ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ. ഉത്തർപ്രദേശിലെ ബാൻഡ ജില്ലയിലാണ് സംഭവം. ഒരു അമ്പലത്തിനു പുറത്ത് കാറിൽ ഇരുന്നാണ് ഭർത്താവ് സ്നേഹിതയുമായി ദോശ കഴിച്ചത്. എന്നാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. ഭർത്താവിനെ മുന്നറിയിപ്പു നൽകി വിട്ടയയ്ക്കുകയായിരുന്നു. ഉത്തർപ്രദേശ് സർക്കാരിൽ ജൂനിയർ എഞ്ചിനീയർ ആണ് ഭർത്താവ്. സ്നേഹിതയുമായി കാറിലിരുന്നു ദോശ കഴിക്കുന്നതിനിടെ ഭാര്യ സഹോദരനുമായി സ്ഥലത്തെത്തി. ഭാര്യയും സഹോദരനും കൂടി ഭർത്താവിനെയും സ്നേഹിതയെയും പിടികൂടി അടുത്ത പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഭർത്താവിന് നിരവധി അവിഹിത ബന്ധങ്ങൾ ഉണ്ടെന്ന് ഭാര്യ ആരോപിച്ചു. ഭർത്താവ് കൃത്യമായ മറുപടി നൽകിയതുമില്ല. പിന്നാലെ പൊലീസ് മുന്നറിയിപ്പ് നൽകി വിട്ടയക്കുകയായിരുന്നു.

    Read More »
  • NEWS

    ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സേവനങ്ങള്‍ നല്‍കി, നിരീക്ഷണത്തിലുള്ള 28.5 ലക്ഷം പേര്‍ക്ക് സേവനം, 5.5 ലക്ഷം സ്‌കൂള്‍ കുട്ടികളെ വിളിച്ചു, 55,882 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്

    തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്-19 നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗത്തിനുമായി ഇതുവരെ 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 1304 മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് സജ്ജമാക്കിയത്. 2020 ഫെബ്രുവരി നാലിന് ആരംഭിച്ച സര്‍ക്കാര്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം ആശുപത്രിയിലും വീട്ടിലും നീരിക്ഷണത്തില്‍ കഴിഞ്ഞിരുന്ന 28.24 ലക്ഷം പേര്‍ക്ക് മാനസികാരോഗ്യ പരിചരണം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുകള്‍ക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയിയുടെ കീഴില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരേയും ഐ.സി.ടി.സി. കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇവരുടെ മാനസികാരോഗ്യ സാമൂഹിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിച്ച്…

    Read More »
Back to top button
error: