Month: January 2021
-
LIFE
യൂട്യൂബിൽ തരംഗമായി ദിലീപ് ചിത്രത്തിന്റെ വ്യാജ പതിപ്പ്
ജനപ്രിയനായകൻ ദിലീപിനെയും ആക്ഷൻ കിങ് അർജുനെയും നായകന്മാരാക്കി എസ് എൽ പുരം ജയസൂര്യ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ജാക്ക് ഡാനിയൽ. ചിത്രം പ്രദർശനത്തിന് എത്തിയപ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിൽ ചിത്രത്തിന്റെ വ്യാജ ഹിന്ദി പതിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ 15 ലക്ഷത്തിലേറെ കാഴ്ചക്കാരാണ് ചിത്രത്തിൻറെ വ്യാജ ഹിന്ദി പതിപ്പ് കണ്ടത്. അതെ സമയം ചിത്രത്തിൻറെ ഹിന്ദി റൈറ്റ് സ്വന്തമാക്കിയ കമ്പനിയുടെ പരാതിയെത്തുടര്‍ന്ന് യൂട്യൂബ് ചിത്രം നീക്കം ചെയ്തു. ഒരു കള്ളനെയും അയാളെ പിടിക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തെിന്റെയും കഥയാണ് ജാക്ക്ഡാനിയൽ പറഞ്ഞത്. കേവലം കള്ളൻ പോലീസ് കഥ എന്നതിനപ്പുറത്തേക്ക് ഇന്ത്യൻ സൈന്യത്തിന്റെ സേവനത്തെക്കുറിച്ചൂം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. കേരളത്തിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചപ്പോൾ യൂട്യൂബിൽ ഹിന്ദി പതിപ്പ് കണ്ടവർ ഇടുന്ന കമന്റ് കണ്ടു ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ചിത്രത്തിന്റെ മേക്കിങ്ങിനുക്കുറിച്ചും സൗത്ത് ഇന്ത്യൻ ഡയറക്ടർമാരുടെ ബ്രില്ല്യൻസ് പ്രകീർത്തിച്ചും ഹിന്ദിയിലും ഇംഗ്ലീഷിലും നിരവധി കമന്റുകളാണ് ചിത്രത്തിന്റെ താഴെ യൂട്യൂബിൽ വരുന്നത്.…
Read More » -
NEWS
ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പോപ് താരങ്ങളും
അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പോപ്പ് താരങ്ങളും. ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കുക ഓസ്‌കര്‍ പുരസ്‌കാര ജേതാവ് ലേഡി ഗാഗയാണ്. ബറാക് ഒബാമ സ്ഥാനമേറ്റപ്പോള്‍ പോപ് താരം ബിയോണ്‍സിയാണ് ദേശീയ ഗാനം ആലപിച്ചത്. കോവിഡ് നിയന്ത്രണങ്ങളോടെ നടക്കുന്ന ചടങ്ങില്‍ അഭിനേത്രിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസും സംഗീതവിരുന്നൊരുക്കും. കവിതാവായന അമാന്‍ഡ ഗോര്‍മാന്‍. ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടന വേളയില്‍ താരങ്ങള്‍ സംഗീതവിരുന്നൊരുക്കുന്നതു സംബന്ധിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ പ്രസിഡന്റിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രൈം ടൈം ഷോയില്‍ ഹോളിവുഡ് നടന്‍ ടോം ഹാങ്ക്‌സാണ് അവതാരകനായെത്തുന്നത്. സ്ഥാനാരോഹണ ചടങ്ങിനെത്താന്‍ കഴിയാത്തവര്‍ക്കു വേണ്ടിയാണ് സെലിബ്രേറ്റിങ് അമേരിക്ക എന്ന പ്രത്യേക പരിപാടിയൊരുക്കുന്നത്. ഒന്നര മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ താരങ്ങളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും. ഇന്ത്യന്‍ സമയം ജനുവരി 21ന്‌രാവിലെ 7 മണിക്കാണ് പരിപാടി. അതേസമയം, അമേരിക്കയുടെ 46-ാത് പ്രസിഡണ്ടായി 78 കാരന്‍ ജോ ബൈഡന്‍ ചുമതലയേല്‍ക്കും. ഇന്ത്യന്‍…
Read More » -
Lead News
സാജിദ് ഖാനെതിരെ ലൈംഗിക ആരോപണവുമായി ജിയ ഖാന്റെ സഹോദരി
സാജിദ് ഖാൻ എപ്പോഴും വാർത്തകളിലെ താരമാണ്. ലൈംഗികാരോപണത്തിന്റെ പേരിൽ സാജിദ് ഖാന്‍ മുൻപും വാർത്തകളിൽ നിറഞ്ഞിരുന്നു. മീ ടു ക്യാംപെയ്ന്‍ ഇന്ത്യ മുഴുവൻ ചർച്ചയായപ്പോൾ സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവർ സാജിദ് ഖാൻ എതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ സാജിദ് ഖാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഈ തവണ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് അന്തരിച്ച ജിയാഖാന്റെ സഹോദരി കരിഷ്മ ഖാനാണ് ജിയ ഖാൻ റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിലാണ് സഹോദരിയുടെ വെളിപ്പെടുത്തൽ. ഹൗസ് ഫുൾ സിനിമയുടെ റിഹേഴ്സലിനിടെ ജിയയോട് സാജിദ് ഖാന്‍ മോശമായി പെരുമാറിയെന്നും അർദ്ധനഗ്നയായി തന്റെ മുൻപിൽ നിൽക്കാൻ ആവശ്യപ്പെട്ടു എന്നുമാണ് സഹോദരിയുടെ വെളിപ്പെടുത്തൽ. ജിയാ തിരക്കഥ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാജിദ് ഖാൻ അവളുടെ അടുത്തെത്തി തന്റെ ആവശ്യം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം തുടങ്ങും മുൻപ് ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് എന്താകുമെന്ന് കരഞ്ഞുകൊണ്ട് സഹോദരി തന്നോട് ചോദിച്ചു എന്നും കരിഷ്മ വെളിപ്പെടുത്തി. സിനിമയിൽ നിന്നും പിന്മാറിയാല്‍ ജിയക്കെതിരെ…
Read More » -
NEWS
മടങ്ങിയെത്തിയ പ്രവാസികൾക്ക് വായ്പ പ്രവാസി കോ ഓപ്പറേറ്റീവ് സൊസൈറ്റി വഴിയും നൽകും
ട്രാവൻകൂർ പ്രവാസി ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും പ്രവാസി പുനരധിവാസ പദ്ധതി (NDPREM) വായ്പയുടെ വിതരണ ഉദ്ഘാടനം നോർക്ക റൂട്ട്സ് സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. വെഞ്ഞാറമൂട് സ്വദേശി മുജീബ് ഖാൻ ആദ്യ വായ്പ ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് കെ സി സജീവ് തൈക്കാട് നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി ജഗദീഷ് സൊസൈറ്റി സെക്രട്ടറി രേണി വിജയൻ , ബി അനൂപ് പങ്കെടുത്തു.മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്കയുടെ 15% മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ സ്വയം സംരഭം തുടങ്ങാൻ വായ്പ നൽകും.നിലവിൽ 16 പ്രമുഖ ബാങ്കുകൾ വഴി വായ്പ നൽകി വരുന്നുണ്ട്. കൂടുതൽ വിവരം നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ സേവനം) നമ്പറുകളിൽ ലഭിക്കും..
Read More » -
ഭരണത്തിൽ എത്തുകയാണ് ലക്ഷ്യം എന്ന് രമേശ് ചെന്നിത്തല
ഉമ്മൻചാണ്ടിയെ തലവൻ ആക്കി പത്തംഗ മേൽനോട്ട സമിതിയെ രൂപവൽക്കരിച്ചതിനോട് പൂർണമായും യോജിക്കുന്നു എന്ന് രമേശ് ചെന്നിത്തല.ഇതടക്കമുള്ള ഹൈക്കമാൻഡ് തീരുമാനങ്ങളോട് പൂർണമായും യോജിക്കുന്നു എന്നും രമേശ് ചെന്നിത്തല. അടുത്ത തെരഞ്ഞെടുപ്പിൽ ഭരണത്തിൽ എത്തുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകില്ല. എല്ലാവരും യോജിച്ച് മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആരൊക്കെ മത്സരിക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.
Read More » -
Lead News
ആതിരയുടെ മരണം; ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം
കല്ലമ്പലത്ത് നവവധു കഴിഞ്ഞ ദിവസം കുളിമുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആതിരയുടെ ഫോൺകോളുകൾ പരിശോധിക്കുവാൻ പോലീസ്. ആതിര ആത്മഹത്യ ചെയ്ത ദിവസം അമ്മ വീട്ടിൽ എത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പതിവില്ലാതെ എന്തിന് ആതിരയെ കാണാനെത്തി എന്ന ചോദ്യത്തിന് വെറുതെ വന്നതാണ് എന്നായിരുന്നു അമ്മയുടെ മറുപടി. ഇതോടെയാണ് ആതിരയുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുവാന്‍ പോലീസ് നടപടി സ്വീകരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യമൊക്കെ ആരോപിക്കപ്പെട്ടുവെങ്കിലും പിന്നീട് ആത്മഹത്യ തന്നെയാണ് എന്ന് തെളിയിക്കുന്ന സാഹചര്യ തെളിവുകളിലേക്കാണ് കേസ് എത്തിയത്. ആതിരയും ഭർത്താവ് ശരത്തും തമ്മിലുള്ള വിവാഹം ഒന്നര മാസം മുൻപാണ് കഴിഞ്ഞത്. വീട്ടില്‍ സന്തോഷവതിയായിരുന്നു ആതിരയെന്ന് ശരീരത്തിൻറെ മാതാപിതാക്കൾ പറയുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ യാതൊരുവിധ കുടുംബ വഴക്കും ഉണ്ടെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. വർക്കല മുത്താനയിലെ ശരത്തിന്റെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ ആതിരയെ കണ്ടെത്തുകയായിരുന്നു. കഴുത്തിലും കൈത്തണ്ടയിലുമുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ ഡോക്ടർമാർ വ്യക്തമാക്കി. ആതിര മരിച്ചുകിടന്ന കുളിമുറി അകത്തു നിന്നു പൂട്ടിക്കിടന്നിരുന്നതും…
Read More » -
Lead News
കിഫ്‌ബിയെ കുറിച്ചുള്ള അടിയന്തര പ്രമേയം തള്ളി
കിഫ്‌ബിയെ കുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. വിഡി സതീശൻ എംഎൽഎ യാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്. രണ്ടു മണിക്കൂർ ചർച്ച നീണ്ടുനിന്നു. ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാഗ്വാദത്തിൽ കലാശിച്ചു അടിയന്തരപ്രമേയം. മസാലബോണ്ടുകൾ വിറ്റതിൽ ഉൾപ്പെടെ ഭരണഘടനാ ലംഘനം ഉണ്ടെന്ന് പ്രമേയം അവതരിപ്പിച്ച വിഡി സതീശൻ എം എൽ എ ആരോപിച്ചു. കിഫ്ബിയെ അല്ല, കിഫ്‌ബിയുടെ ഓഫ് ബജറ്റ് കടമെടുപ്പിനെ കുറിച്ചാണ് സിഎജി വിമർശിച്ചതെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. മറുപടി പറഞ്ഞ ജെയിംസ് മാത്യു എംഎൽഎ രൂക്ഷമായ പ്രത്യാക്രമണം നടത്തി. ആർട്ടിക്കിൾ 293 സർക്കാരിന് മാത്രമാണ് ബാധകമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബോണ്ട് ഇറക്കിയത് സർക്കാരല്ല എന്നും ജെയിംസ് മാത്യു വ്യക്തമാക്കി. അടിയന്തര പ്രമേയം തള്ളിയതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Read More » -
LIFE
എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു
അവതാരകയും നടിയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എഞ്ചിനിയറുമായി രോഹിത് പി.നായരാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജനുവരി 20ന് തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആറു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. വത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് എലീന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞത്. അതേസമയം, വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്ന് താരം ഒരു റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരിക്കെ പറഞ്ഞിരുന്നു. ആ കാത്തിരിപ്പിനാണ് ഇപ്പോള്‍ പര്യവസാനമാകുന്നത്. അവതാരകയായി തിളങ്ങിയ എലീന പിന്നീട് ബിഗ് ബോസിലെ മത്സരാര്‍ഥിയായാണ് ശ്രദ്ധ നേടിയത്. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കള്‍. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഈ വര്‍ഷം ഓഗസ്റ്റില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
Read More » -
Lead News
കൈനകരിയില്‍ പക്ഷിപ്പനി; പക്ഷികളെ ഉടന്‍ നശിപ്പിക്കും
ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരി തോട്ടുവാത്തലയില്‍ അഞ്ഞൂറോളം പക്ഷികളാണ് ചത്തത്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പക്ഷികളുടെ സാംപിള്‍ പരിശോധിച്ചതിന്റെ ഫലമായാണ് എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് എന്ന് കണ്ടെത്തിയത്. പക്ഷിപ്പനി സാധ്യത കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ എ.അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ നശിപ്പിക്കും.700 താറാവുകളെയും 1,600 കോഴികളെയും നശിപ്പിക്കേണ്ടിവരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. ഇതിനായി 10 അംഗ ദ്രുത പ്രതികരണ സംഘമാണ് രൂപീകരിച്ചത്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ 2 ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, 2 അറ്റന്‍ഡര്‍മാര്‍, ഒരു റവന്യൂ ഉദ്യോഗസ്ഥന്‍, ഒരു പഞ്ചായത്ത് ഉദ്യോഗസ്ഥന്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, 2 പണിക്കാര്‍ എന്നിവര്‍ സംഘത്തിലുണ്ടാവും. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം പിപിഇ കിറ്റ് ഉള്‍പ്പടെ ധരിച്ചാണ് കള്ളിങ് നടത്തുന്നത്. ഇതിനായുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസഡിയര്‍ നിലവിലുണ്ട്. പക്ഷികളെ കൊന്ന് മാര്‍ഗനിര്‍ദ്ദേശ…
Read More » -
പ്രണയത്തിൽ നിന്നു പിന്മാറിയ കാമുകിയുടെ നഗ്നചിത്രങ്ങൾ വ്യാജമായി സൃഷ്ടിച്ച് നവമാധ്യമം വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
പ്രണയത്തിൽ നിന്നും പിന്മാറിയതിൻ്റ പേരിൽ കുപിതനായ യുവാവ് കാമുകിയുടെ നഗ്നചിത്രങ്ങൾ വ്യാജമായി സൃഷ്ടിച്ച് നവ മാധ്യമങ്ങളിലൂടെ പ്രരിപ്പിച്ചു. തിരുവനന്തപുരം തവലോട്ടുകോണം സ്വദേശി അനന്തു (21) ഈ സംഭവത്തിൻ്റെ പേരിൽ അറസ്റ്റിലായി. മാനന്തവാടി സിഐ അബ്ദുല്‍ കരീമും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി അനന്തു പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തതോടെ ബന്ധം അകന്നു. ഇതോടെ യുവതി ബന്ധത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.
Read More »